എൻ.സി.പി പിളർപ്പിലേക്ക്
text_fieldsമാണി സി. കാപ്പെൻറ നേതൃത്വത്തിൽ ഒരുവിഭാഗം ഇടതുമുന്നണി വിട്ടേക്കും •മുന്നണി വിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി ശശീന്ദ്രൻ
േകാട്ടയം: മാണി സി. കാപ്പെൻറ നേതൃത്വത്തിൽ എൻ.സി.പിയിലെ ഒരുവിഭാഗം ഇടതുമുന്നണി വിടാനൊരുങ്ങുന്നു. പാലാ സീറ്റിനെ െചാല്ലിയുള്ള ഭിന്നതയാണ് യു.ഡി.എഫിൽ ചേരുന്നതടക്കമുള്ള തീരുമാനത്തിന് പിന്നിൽ. തീരുമാനം സംസ്ഥാന നേതൃത്വെത്തയും അറിയിച്ചിട്ടുണ്ട്. ഏറെ കഷ്ടപ്പെട്ട് ജയിച്ച പാലാ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് വിട്ടുകൊടുത്തുള്ള ഒരു ഒത്തുതീർപ്പിനും തയാറല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
പാലായിൽ യു.ഡി.എഫ് സ്ഥാനാർഥിയായി കാപ്പൻ മത്സരിക്കുമെന്ന് പി.ജെ. ജോസഫ് േനരേത്ത പ്രഖ്യാപിച്ചിരുന്നു. ശനിയാഴ്ച കോട്ടയത്ത് ചേർന്ന േജാസഫ് വിഭാഗം സ്റ്റിയറിങ് കമ്മിറ്റി ഇതിന് അംഗീകാരം നൽകി. യു.ഡി.എഫിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് അർഹതപ്പെട്ട പാലായിൽ കാപ്പൻ മത്സരിക്കുന്നതിൽ യു.ഡി.എഫിനും എതിർപ്പില്ല. പാലായിൽ ജോസ് കെ. മാണിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യം. അതേസമയം, എൻ.സി.പി സംസ്ഥാന പ്രസിഡൻറ് ടി.പി. പീതാംബരനും മന്ത്രി എ.കെ. ശശീന്ദ്രനുമടക്കം പ്രബല വിഭാഗം ഇടതുമുന്നണിയിൽ തുടരും.
ജോസ് കെ. മാണി വിഭാഗത്തെ മുന്നണിയിലെടുക്കുമ്പോള്തന്നെ പാലാ കൊടുക്കുമെന്ന ചര്‍ച്ചകള്‍ ഉണ്ടായിരുെന്നന്നും അത് ചോദ്യംചെയ്യാൻ കഴിയിെല്ലന്നും കാപ്പനെ എതിർക്കുന്നവർ പറയുന്നു. മുന്നണിയിൽ ചര്‍ച്ച നടന്നിട്ടില്ലെങ്കിലും സി.പി.എമ്മും സി.പി.ഐയും ധാരണയിലെത്തിയിരുെന്നന്നും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.