Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാർകോട്ടിക്​ ജിഹാദ്​:...

നാർകോട്ടിക്​ ജിഹാദ്​: ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് മാപ്പുപറയണമെന്ന്​ ജോയൻറ് ക്രിസ്ത്യന്‍ കൗണ്‍സില്‍; ബിഷപ്പിനെ പിന്തുണച്ച്​ ഇരിങ്ങാലക്കുട രൂപത

text_fields
bookmark_border
നാർകോട്ടിക്​ ജിഹാദ്​: ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് മാപ്പുപറയണമെന്ന്​ ജോയൻറ് ക്രിസ്ത്യന്‍ കൗണ്‍സില്‍; ബിഷപ്പിനെ പിന്തുണച്ച്​ ഇരിങ്ങാലക്കുട രൂപത
cancel

കൊ​ച്ചി: നാ​ര്‍കോ​ട്ടി​ക് ജി​ഹാ​ദ് എ​ന്ന പേ​രി​ല്‍ കേ​ര​ള​ത്തി​ല്‍ ശ​ക്ത​മാ​യ മ​തം​മാ​റ്റം ന​ട​ക്കു​െ​ന്ന​ന്ന് ബി​ഷ​പ് ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ന​ട​ത്തി​യ പ്ര​സ്താ​വ​ന​യെ ജോ​യ​ൻ​റ്​ ക്രി​സ്ത്യ​ന്‍ കൗ​ണ്‍സി​ല്‍ അ​പ​ല​പി​ച്ചു. പ്ര​സ്താ​വ​ന ഉ​ട​ന്‍ പി​ന്‍വ​ലി​ച്ച് മാ​പ്പു​പ​റ​യ​ണ​ം. അ​െ​ല്ല​ങ്കി​ല്‍ വ​സ്തു​ത​പ​ര​മാ​യ തെ​ളി​വു​ക​ള്‍ ഹാ​ജ​രാ​ക്ക​ണ​ം.

കാ​ലു​ഷ്യ​ത്തി‍െൻറ​യും പ​ക​യു​ടെ​യും വി​ത്തു​വി​ത​ക്കാ​നു​ള്ള ശ്ര​മം ക​ത്തോ​ലി​ക്ക സ​ഭ​യി​ല്‍നി​ന്ന്​ ആ​ദ്യ​മു​ണ്ടാ​കു​ന്ന​ത് ഇ​ല്ലാ​ത്ത ല​വ്​ ജി​ഹാ​ദ് ഉ​ണ്ടെ​ന്നു പ​റ​ഞ്ഞാണ്​. ഭൂ​മി കും​ഭ​കോ​ണ കേ​സ് പ്ര​തി ക​ര്‍ദി​നാ​ള്‍ ജോ​ര്‍ജ്​ ആ​ല​ഞ്ചേ​രിയാണ്​ ആ പ്ര​സ്താ​വ​ന​ നടത്തിയത്​. ക​ഴി​ഞ്ഞ​ദി​വ​സം ഇ​തേ ക​ല്ല​റ​ങ്ങാ​ട്ടു​ത​ന്നെ​യാ​ണ് വ​ർ​ധി​ക്കു​ന്ന മു​സ്​​ലിം ജ​ന​സം​ഖ്യ​യെ മ​റി​ക​ട​ക്കാ​ന്‍ നാ​ലി​ലേ​റെ കു​ട്ടി​ക​ളെ പ്ര​സ​വി​ക്കു​ന്ന സ്ത്രീ​ക​ള്‍ക്ക് സ​ഹാ​യ വാ​ഗ്ദാ​ന​ം നൽകിയത്​. ഇ​ത്​ ജ​നം പു​ച്ഛി​ച്ചു​ത​ള്ളി​യ​പ്പോ​ഴാ​ണ് പു​തി​യൊ​രു വി​ഷ​യ​സൃ​ഷ്​​ടി​യു​മാ​യി ബി​ഷ​പ് വീ​ണ്ടും രം​ഗ​ത്തു​വ​രു​ന്ന​തെ​ന്ന് കൗ​ണ്‍സി​ല്‍ കു​റ്റ​പ്പെ​ടു​ത്തി.

പാലാ ബിഷപ്പിനെ പിന്തുണച്ച്‌ ഇരിങ്ങാലക്കുട രൂപതയും

ഇ​രി​ങ്ങാ​ല​ക്കു​ട (തൃ​ശൂ​ർ): പാ​ലാ ബി​ഷ​പ്പി​നെ പി​ന്തു​ണ​ച്ച്‌ ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യും രം​ഗ​ത്തെ​ത്തി. യു​വ​തീ-​യു​വാ​ക്ക​ൾ ലൗ ​ജി​ഹാ​ദി​െൻറ​യും ല​ഹ​രി ജി​ഹാ​ദി​െൻറ​യും കു​രു​ക്കു​ക​ളി​ൽ വീ​ഴാ​തെ മാ​താ​പി​താ​ക്ക​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ബി​ഷ​പ്പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ പ​റ​ഞ്ഞ​ു. കു​ഞ്ഞു​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ ചെ​റു​പ്പം മു​ത​ൽ ത​ന്നെ മാ​താ​പി​താ​ക്ക​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും രൂ​പ​ത ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സെൻറ്​ തോ​മ​സ് ക​ത്തീ​ഡ്ര​ലി​ൽ ന​ട​ന്ന കു​ർ​ബാ​ന​ക്ക്​ മ​ധ്യേ ബി​ഷ​പ്പ് ആ​വ​ശ്യ​പ്പെ​ട്ടു.

ബിഷപി​െൻറ ആശങ്ക പൊതുസമൂഹം ചർച്ച ചെയ്യണം –കെ. സു​േ​രന്ദ്രൻ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ നാ​ർ​കോ​ട്ടി​ക്​ ജി​ഹാ​ദെ​ന്ന പാ​ലാ ബി​ഷ​പ്പി​െൻറ അ​ഭി​പ്രാ​യ​ത്തി​നെ​തി​രെ എ​ന്തി​നാ​ണ് ഇ​ത്ര അ​സ​ഹി​ഷ്ണു​ത​യെ​ന്നും അ​ദ്ദേ​ഹ​ത്തി​െൻറ ആ​ശ​ങ്ക പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ബി.​ജെ.​പി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ കെ. ​സു​രേ​ന്ദ്ര​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. മ​യ​ക്കു​മ​രു​ന്ന്​ തീ​വ്ര​വാ​ദം എ​ല്ലാ​യി​ട​ത്തും ശ​ക്ത​മാ​ണ്. ല​ഹ​രി മാ​ഫി​യ​യും ഭീ​ക​ര​വാ​ദ സം​ഘ​ട​ന​ക​ളും ഒ​രു​മി​ച്ചാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ബി​ഷ​പ്​ ഉ​ന്ന​യി​ച്ച ആ​ശ​ങ്ക പൊ​തു​സ​മൂ​ഹം ച​ർ​ച്ച ചെ​യ്യ​ണമെന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

വെറുപ്പ്​ പ്രചരിപ്പിക്കാൻ അൾത്താര ഉപയോഗിക്കരുത് ​-ഡോ. ഗീവർഗീസ്​ മാർകൂറിലോസ്

പ​ത്ത​നം​തി​ട്ട: സു​വി​ശേ​ഷം സ്​​നേ​ഹ​ത്തി​േ​ൻ​റ​താ​ണെ​ന്നും വി​ദ്വേ​ഷ​ത്തി​േ​ൻ​റ​ത​​ല്ലെ​ന്നും​ യാ​ക്കോ​ബാ​യ സ​ഭ നി​ര​ണം ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ഗീ​വ​ർ​ഗീ​സ്​ മാ​ർ​കൂ​റി​ലോ​സ്​ മെ​ത്രാ​പ്പോ​ലീ​ത്ത. അ​ൾ​ത്താ​ര​യും ആ​രാ​ധ​ന​യും വെ​റു​പ്പി​െൻറ രാ​ഷ്​​​ട്രീ​യം പ്ര​സം​ഗി​ക്കാ​നും പ്ര​ച​രി​പ്പി​ക്കാ​നും ആ​രും ഉ​പ​യോ​ഗി​ക്ക​രു​ത്​. പാ​ലാ ബി​ഷ​പ്പി​െൻറ വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലി​ട്ട പോ​സ്​​റ്റി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​തേ​ത​ര​ത്വം അ​തി​വേ​ഗം ത​ക​ർ​ക്ക​പ്പെ​ടു​ന്ന ഒ​രു​കാ​ല​ത്ത്​ അ​തി​ന്​ ആ​ക്കം​കൂ​ട്ടു​ന്ന പ്ര​സ്​​താ​വ​ന​ക​ൾ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ ഒ​ഴി​വാ​ക്ക​ണം. വി​ഷ​യ​ത്തി​ൽ നാ​ർ​കോ​ട്ടി​ക്​​സി​ന്​ മ​ത​ത്തി​െൻറ നി​റം​കൊ​ടു​ക്ക​രു​തെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം ഷെ​യ​ർ ചെ​യ്​​ത​ മെ​ത്രാ​പ്പോ​ലീ​ത്ത, മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ടി​ന്​ അ​ഭി​വാ​ദ്യം അ​ർ​പ്പി​ക്കു​ക​യും ചെ​യ്​​തു.

മ​ത​സൗ​ഹാ​ർ​ദ​ത്തെ ആഴത്തിൽ മുറിവേൽപ്പിക്കുന്നത്​ –പി.ടി. തോമസ്

കൊ​ച്ചി: പാ​ലാ അ​തി​രൂ​പ​ത ബി​ഷ​പ്പി​െൻറ ​വം​ശീ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ കേ​ര​ള​ത്തി​​ലെ സാ​മു​ദാ​യി​ക സൗ​ഹാ​ർ​ദ​ത്തെ ആ​ഴ​ത്തി​ൽ മു​റി​വേ​ൽ​പ്പി​ക്കാ​ൻ ഇ​ട​യു​ള്ള​താ​ണെ​ന്ന്​ ​പി.​ടി. തോ​മ​സ്​ എം.​എ​ൽ.​എ. കു​റ്റ​വാ​ളി​ക​ൾ ജാ​തി​മ​ത അ​ടി​സ്ഥാ​ന​ത്തി​ല​ല്ല രൂ​പം​കൊ​ള്ളു​ന്ന​ത്.

കു​റ്റ​വാ​ളി​യു​ടെ ല​ക്ഷ്യം സാ​മ്പ​ത്തി​ക ലാ​ഭ​വും വ്യ​ക്​​തി സ്വാ​ർ​ഥ​ത​യു​മാ​ണ്.അ​വ​രെ ജാ​തി​മ​താ​ടി​സ്ഥാ​ന​ത്തി​ൽ ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്​ ന​വോ​ത്ഥാ​ന മൂ​ല്യ​ങ്ങ​ളു​ടെ നി​രാ​സ​മാ​കും. കേ​ര​ള​ത്തി​ൽ മ​ത​സൗ​ഹാ​ർ​ദ​ത്തി​െൻറ പ​താ​ക​വാ​ഹ​ക​രാ​യി​രു​ന്നു ക​ത്തോ​ലി​ക്ക സ​മൂ​ഹം. ആ ​ധാ​ര​ണ​ക്ക്​ കോ​ട്ടം ത​ട്ടു​ന്ന ഒ​രു​ന​ട​പ​ടി​യും ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ലെന്നും അ​ദ്ദേ​ഹം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

കർശന നപടി വേണം –എസ്​.വൈ.എസ്

​മ​ല​പ്പു​റം: പാ​ലാ ബി​ഷ​പ് ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ന​ട​ത്തി​യ പ​രാ​മ​ര്‍ശം പി​ന്‍വ​ലി​ക്ക​ണ​മെ​ന്നും ഇ​ത്ത​രം വി​വാ​ദ പ്ര​സ്താ​വ​ന​ക​ള്‍ ന​ട​ത്തി സ​മൂ​ഹ​ത്തി​ല്‍ അ​നൈ​ക്യം ഉ​ണ്ടാ​ക്കു​ന്ന​വ​ര്‍ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ സ​ര്‍ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്നും എ​സ്.​വൈ.​എ​സ്ഭാ രവാഹികൾ ആവശ്യപ്പെട്ടു.

മതസൗഹാർദത്തെ മുറിവേൽപിക്കുന്നത്​

തി​രു​വ​ന​ന്ത​പു​രം: പാ​ലാ ബി​ഷ​പ്പിെൻറ പ്ര​സ്​​താ​വ​ന മ​ത​സ്​​പ​ർ​ധ​യു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്ന് പാ​ള​യം ഇ​മാം ഡോ.​വി.​പി. സു​ഹൈ​ബ് മൗ​ല​വി.

മ​ത​സൗ​ഹാ​ർ​ദ​ത്തി​ന് കാ​വ​ൽ​ക്കാ​ര​നാ​കേ​ണ്ട ബി​ഷ​പ് ഒ​രു സ​മു​ദാ​യ​ത്തെ പൈ​ശാ​ചി​ക​വ​ത്​​ക​രി​ച്ച് സം​ശ​യ​മു​ന​യി​ൽ നി​ർ​ത്തി​യ​ത് ശ​രി​യാ​യി​ല്ല. പ്ര​ലോ​ഭ​ന​ങ്ങ​ളി​ലൂ​ടെ വി​ശ്വാ​സി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കേ​ണ്ട നി​ർ​ബ​ന്ധി​താ​വ​സ്ഥ​യും ഒ​രു സ​മു​ദാ​യ​ത്തി​നു​മി​ല്ല.

പക്വത കാണിക്കണം –ഐ.എൻ.എൽ

കോ​ഴി​ക്കോ​ട്: സാ​മു​ദാ​യി​ക മൈ​ത്രി​ക്കും സ​ഹി​ഷ്ണു​ത​ക്കും തു​ര​ങ്കം വെ​ക്കു​ന്ന ത​ര​ത്തി​ൽ വി​വാ​ദ പ്ര​സ്താ​വ​ന​യി​റ​ക്കു​ന്ന​തി​ൽ നി​ന്ന് മ​താ​ധ്യ​ക്ഷ​ന്മാ​ർ മാ​റി നി​ൽ​ക്ക​ണ​മെ​ന്ന് ഐ.​എ​ൻ.​എ​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ പ്ര​ഫ.​എ.​പി.​അ​ബ്​​ദു​ൽ വ​ഹാ​ബും സം​സ്ഥാ​ന ജ​ന.​സെ​ക്ര​ട്ട​റി കാ​സിം ഇ​രി​ക്കൂ​റും വാ​ർ​ത്ത​ക്കു​റി​പ്പു​ക​ളി​ൽ ആ​വ​ശ്യ​പ്പെ​ട്ടു .

ബിഷപ് മാപ്പു പറയണം -എം.എസ്​.എസ്​

കോ​ഴി​ക്കോ​ട്: ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടിെൻറ ആ​രോ​പ​ണം സാ​മൂ​ഹി​ക ജീ​വി​ത​ത്തി​ൽ സാ​മു​ദാ​യി​ക സ്പ​ർ​ധ​യു​ണ്ടാ​ക്കു​ന്ന​താണെന്നും പ്ര​സ്താ​വ​ന പി​ൻ​വ​ലി​ച്ച്​ മാ​പ്പു പ​റ​യ​ണ​മെ​ന്നും മു​സ്​​ലിം സ​ർ​വി​സ് സൊ​സൈ​റ്റി ജ​ന​റ​ൽ ​െസ​ക്ര​ട്ട​റി ടി.​കെ. അ​ബ്​​ദു​ൽ ക​രീം പ്ര​സ്​​താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pala Bishopnarcotic jihad
News Summary - Pala Bishop's 'narcotic jihad' remark
Next Story