തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ തർക്കമൊഴിവാക്കാൻ കേരള കോണ്‍ഗ്രസില്‍ ധാരണ
text_fieldsകോട്ടയം: പാല ഉപതെരഞ്ഞെടുപ്പ് കഴിയും വരെ കേരള കോണ്‍ഗ്രസില്‍ തർക്കമൊഴിവാക്കാൻ ധാരണയായി. കഴിഞ്ഞ ദിവസം യു.ഡി.എഫ ് നേതാക്കളുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ജോസ് കെ മാണി - പി.ജെ ജോസഫ് വിഭാഗങ്ങൾ ഒരുമിച്ച് പോക ാൻ ധാരണയായത്. വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥിയെ നിര്‍ത്താനുള്ള തീരുമാനത്തിലാണ് ഇരുവിഭാഗവും. സ്ഥാനാർഥി നിർണയത്തിന് പ്രത്യേകം ആശയ വിനിമയം നടത്തും. ബുധനാഴ്ചക്കകം തീരുമാനത്തിലെത്താനും ധാരണയായിട്ടുണ്ട്.
കേരള കോൺഗ്രസിെല തർക്കത്തെ തുടർന്ന് പാലാ കൈവിട്ടാൽ അത് യു.ഡി.എഫിന് മാത്രമല്ല, ജോസ് കെ മാണിക്കും പി.ജെ ജോസഫ് വിഭാഗത്തിനും വലിയ ആഘാതമാകും. സ്ഥാനാര്‍ഥി ചര്‍ച്ചയിലേക്ക് പോകുമ്പോള്‍ വിജയസാധ്യതക്കാണ് മുന്‍ഗണന നൽകേണ്ടതെന്നാണ് യു.ഡി.എഫിെൻറ നിർദേശം.
അതിനായി ജോസ് കെ മാണി -ജോസഫ് വിഭാഗങ്ങള്‍ പാര്‍ട്ടി തലത്തില്‍ ചര്‍ച്ചകള്‍ നടത്തും. പിന്നീട് യു.ഡി.എഫ് നേതാക്കളുടെ സാന്നിധ്യത്തിലിരുന്ന് അന്തിമ തീരുമാനത്തിലെത്താമെന്നാണ് ധാരണ. സ്ഥാനാര്‍ഥി ജോസ് കെ. മാണി വിഭാഗത്തില്‍ നല്‍കുന്നതില്‍ ജോസഫ് വിഭാഗത്തിന് വലിയ പ്രശ്നമില്ല.എന്നാല്‍ സ്ഥാനാർഥി പ്രഖ്യാപനവും ചിഹ്നം അനുവദിക്കുന്നതുള്‍പ്പെടെ താൻ ആയിരിക്കുമെന്ന നിലപാടിലാണ് ചെയര്‍മാന്‍റെ ചുമതലയുള്ള പി.ജെ ജോസഫ്. പരാജയം ഒഴിവാക്കാൻ ചര്‍ച്ചകളിലൂടെ സമവായത്തിലെത്താനാണ് കേരള കോൺഗ്രസിെൻറ ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.