അങ്കത്തിനൊരുങ്ങി പാലാ
text_fieldsകോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ ഇനി മുന്നണികൾക്ക് വിശ്രമമ ില്ലാത്ത ദിനങ്ങൾ. കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകൾ ഒരുമിച്ചെത്തുമെന്ന പ്രതീക്ഷകൾ ക്കിെടയാണ് പാലാക്ക് മാത്രമായി നറുക്കുവീണത്. മുന്നണികൾ പ്രാരംഭപ്രവർത്തനംപോല ും തുടങ്ങാത്ത സാഹചര്യത്തിൽ സ്ഥാനാർഥി നിർണയം ഉൾപ്പെടെ കാര്യങ്ങൾ വേഗത്തിൽ തീർക്കണ ം. ബുധനാഴ്ച പത്രികസമപ്പണം ആരംഭിച്ച് സെപ്റ്റംബര്‍ നാലിന് അവസാനിക്കുമെന്നതിനാല്‍ ഇനി ആലോചിക്കാൻപോലും സമയംകിട്ടില്ല. ഓണക്കാലമായതിനാൽ പ്രചാരണത്തിന് ചുരുങ്ങിയ സമയം മാത്രം ലഭിക്കുമെന്നത് മുന്നണികളെ ആശയക്കുഴപ്പത്തിലാക്കുന്നു.
കേരള കോൺഗ്രസിലെ ഇരുവിഭാഗവും തമ്മിലുള്ള തർക്കം കോടതിവരെ എത്തിനിൽക്കുന്നതിനാൽ സമവായത്തിലൂടെ പരിഹാരം കണ്ടെത്തുകയെന്നതാണ് യു.ഡി.എഫിെൻറ പ്രധാന വെല്ലുവിളി. യു.ഡി.എഫിെൻറ നേതൃേയാഗം തിങ്കളാഴ്ച തിരുവനന്തപുരത്ത് ചേരുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ ജോസ് കെ. മാണി എം.പിയുടെ ഭാര്യ നിഷ ജോസ് കെ. മാണിയെ സ്ഥാനാർഥിയാക്കാൻ സാധ്യത ഏറെയാണ്. സമീപകാലത്ത് മണ്ഡലം കേന്ദ്രീകരിച്ച് നിഷ നടത്തുന്ന സാമൂഹികപ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പിന് മുന്നോടിയായ കളമൊരുക്കമാണെന്ന് നിരീക്ഷകർ കരുതുന്നു. പാലാ മണ്ഡലം രൂപവത്കരിച്ച കാലം മുതൽ കെ.എം. മാണിക്കൊപ്പം നിന്ന സീറ്റ് സ്വന്തമാക്കുകയെന്നത് ഇരുവിഭാഗത്തിെൻറയും അഭിമാനപ്രശ്നമാണ്.
ഇടഞ്ഞുനിൽക്കുന്ന ജോസഫ് വിഭാഗത്തെ അനുനയിപ്പിച്ച് വിജയസാധ്യതയുള്ള സ്ഥാനാർഥിയെ നിർണയിക്കാനാണ് കോൺഗ്രസിന് താൽപര്യം. ചുരുങ്ങിയ ദിവസത്തിനുള്ളിൽ കേരള കോൺഗ്രസിലെ അസ്വാരസ്യങ്ങൾ പരിഹരിച്ച് സ്ഥാനാർഥിയെ പ്രഖ്യാപിക്കുകയെന്നതാണ് യു.ഡി.എഫിെൻറ പ്രധാന തലവേദന.
പാലായും മാണിയും തമ്മിലുള്ള ബന്ധം തുടരാൻ ‘കരിങ്ങോഴക്കൽ’ കുടുംബത്തിലൊരാൾ വരട്ടെയെന്നാണ് നിഷയെ അനുകൂലിക്കുന്നവർ പറയുന്നത്. ജയസാധ്യതയുള്ള സ്ഥാനാർഥിയാണെങ്കിൽ നിഷയെ പിന്തുണക്കുമെന്ന് പി.ജെ. ജോസഫ് പറഞ്ഞെങ്കിലും ചിഹ്നം അനുവദിക്കുന്നതടക്കം കാര്യങ്ങളിൽ തർക്കമുണ്ടാകും. കോട്ടയത്ത് യോഗം വിളിച്ച് ജോസ് കെ. മാണിയെ ചെയർമാനാക്കിയതിനെതിരെ ജോസഫ്വിഭാഗം സമർപ്പിച്ച ഹരജിയുമായി ബന്ധപ്പെട്ട കേസിൽ ചൊവ്വാഴ്ച കട്ടപ്പന സബ്കോടതി വിധിപറയും. അതുകൂടി പരിഗണിച്ചാവും യു.ഡി.എഫ് അന്തിമ തീരുമാനമെടുക്കുക. എൻ.സി.പിയുടെ സിറ്റിങ് സീറ്റിൽ ഇടതു സ്ഥാനാർഥിയായി മാണി സി. കാപ്പൻ വീണ്ടും മത്സരിക്കാനാണ് സാധ്യത. മാണിയോട് ഒന്നിലേറെ തവണ ഏറ്റുമുട്ടി ഭൂരിപക്ഷം ഗണ്യമായി കുറക്കാനായെന്നതും മണ്ഡലത്തിലെ വ്യക്തിബന്ധങ്ങളും തുണയാകുമെന്നാണ് മാണി സി. കാപ്പന് അനുകൂലമാകുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കൂടുതൽ വോട്ട് സമാഹരിക്കാൻ കഴിഞ്ഞ ജില്ല പ്രസിഡൻറ് എൻ. ഹരിയെ തന്നെ രംഗത്തിറക്കാനാണ് ബി.ജെ.പിയുടെ നീക്കം. റബർ ബോർഡ് മുൻ വൈസ് ചെയർമാൻ കെ.പി. ജയസൂര്യൻ, നാരായണൻ നമ്പൂതിരി എന്നിവരുടെ പേരും സജീവമാണ്. അതേസമയം, എൻ.ഡി.എ ആവശ്യപ്പെട്ടാൽ പി.സി. തോമസ് മത്സരതാൽപര്യം വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്.
യു.ഡി.എഫ് സ്ഥാനാർഥി: കോടതി തീരുമാനം നിർണായകം
തൊടുപുഴ: പാലാ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പാർട്ടി ചെയർമാൻ പദവി സംബന്ധിച്ച തർക്കത്തിൽ കോടതിയുടെ തീർപ്പും നിർണായകമാകും. ബുധനാഴ്ച മുതൽ നാമനിർദേശ പത്രിക സമർപ്പിച്ചു തുടങ്ങുമെന്നിരിക്കെ ജോസ് കെ. മാണിയുടെ ഹരജിയിൽ തലേന്നാണ് ജഡ്ജി വിധി പറയുന്നത്. കേരള കോൺഗ്രസ് എം ചെയർമാനായി ജോസ് കെ. മാണിയെ തെരഞ്ഞെടുത്ത നടപടി തടഞ്ഞ ഇടുക്കി മുൻസിഫ് കോടതി വിധി തള്ളണമെന്ന് ആവശ്യപ്പെട്ട് കട്ടപ്പന സബ് കോടതിയിൽ സമർപ്പിച്ച ഹരജിയിലാണിത്.
മുട്ടം, ഇടുക്കി മുൻസിഫ് കോടതികളാണ് ജോസ് കെ. മാണി ചെയർമാനായ നടപടി തടഞ്ഞത്.
മാണിയുടെ സ്വന്തം മണ്ണ്
കോട്ടയം: കേരള രാഷ്ര്ടീയത്തില്‍ കെ.എം. മാണി അതികായനായി വളര്‍ന്ന ചരിത്രവും പാലാ നിയോജക മണ്ഡലത്തിെൻറ ചരിത്രവും ഒന്നുതന്നെയാണ്. മാണി പാലായില്‍നിന്ന് വിജയിച്ചത് 13 തവണയാണ്. ഇതില്‍ ഭൂരിപക്ഷം ആയിരത്തിനു താഴെപോയത് ഒരേയൊരു തവണയാണ്. 1996നുശേഷം ഭൂരിപക്ഷം ക്രമാനുഗതമായി കുറയുന്നത് കോൺഗ്രസിനെയും കേരള കോണ്‍ഗ്രസിനെയും ആശങ്കപ്പെടുത്തുന്ന ഘടകം. കെ.എം. മാണിയുടെ അഭാവം വോട്ടായി മാറുമെന്ന കണക്കുകൂട്ടലിലാണ് എൽ.ഡി.എഫ്. ഹിന്ദുവോട്ടുകളുടെ ഏകീകരണം ലക്ഷ്യമിട്ടാണ് ബി.ജെ.പിയുടെ പടയൊരുക്കം.
12 പഞ്ചായത്തുകളും പാലാ നഗരസഭയും ഉള്‍പ്പെട്ടതാണ് പാലാ മണ്ഡലം. എലിക്കുളം, തലപ്പലം, തലനാട്, മൂന്നിലവ്, മേലുകാവ്, കരൂര്‍, ഭരണങ്ങാനം, കടനാട്, മീനച്ചില്‍, കൊഴുവനാല്‍, മുത്തോലി, രാമപുരം, പാലാ നഗരസഭ എന്നിവയാണ് മണ്ഡലത്തിലുള്ളത്. എട്ട് പഞ്ചായത്തിലും പാലാ നഗരസഭയിലും യു.ഡി.എഫും മൂന്നിടത്ത് എല്‍.ഡി.എഫും ഒരിടത്ത് കേരള കോണ്‍ഗ്രസ് വിമതനും ഭരിക്കുന്നു. ആകെ 1,77,550 വോട്ടര്‍മാരില്‍ 87,036 പുരുഷന്മാരും 90,514 സ്ത്രീകളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.