പാലാ സീറ്റിലെ സ്ഥാനാർഥി; യു.ഡി.എഫിൽ സ്ഥാനാർഥിനിർണയ ചര്‍ച്ച വഴിമുട്ടി
text_fieldsതിരുവനന്തപുരം: കേരള കോൺഗ്രസിലെ പി.ജെ. ജോസഫ്-ജോസ് കെ. മാണി വിഭാഗങ്ങള്‍ തമ്മിലെ തര്‍ക്കം കാരണം പാലാ സീറ്റിലെ സ്ഥ ാനാർഥി നിർണയ ചര്‍ച്ചകള്‍ യു.ഡി.എഫിൽ വഴിമുട്ടി. പരസ്പരം ചർച്ച ചെയ്ത് മൂന്നുദിവസത്തിനകം തീരുമാനം എടുക്കണമെന ്ന് ഇരുവിഭാഗത്തോടും കോൺഗ്രസ് ആവശ്യപ്പെട്ടു. വിശദമായ ചർച്ച നടന്നില്ലെങ്കിലും സീറ്റ് കേരള കോൺഗ്രസിനുതന ്നെ നൽകാൻ തിങ്കളാഴ്ച ചേർന്ന യു.ഡി.എഫ് യോഗം തീരുമാനിച്ചിരുന്നു. ഇക്കാര്യം വാർത്തസമ്മേളനത്തിൽ പ്രതിപക്ഷ നേത ാവ് രമേശ് ചെന്നിത്തല വ്യക്തമാക്കുകയും ചെയ്തു.
സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കുന്നതിനെ യോഗത്തിൽ ആരും എത ിര്‍ത്തില്ലെങ്കിലും അവർക്കിടയിലെ തര്‍ക്കം ഉപതെരഞ്ഞെടുപ്പിനെ ബാധിക്കാന്‍ പാടില്ലെന്ന നിർദേശം മുസ്ലിം ലീഗ് ഉള്‍പ്പെടെ ഘടകകക്ഷികള്‍ മുന്നോട്ടുെവച്ചു. വേണ്ടിവന്നാല്‍ ഇരുവിഭാഗങ്ങൾക്കും അന്ത്യശാസനം നല്‍കാൻ കോണ്‍ഗ്രസ ് തയാറാകണമെന്നും ഉഭയകക്ഷി ചർച്ചകളിൽ ചില ഘടകകക്ഷികൾ ആവശ്യപ്പെട്ടു. ഇതുകൂടി പരിഗണിച്ചാണ് ചർച്ചയിലൂടെ തീരുമാ നമെടുക്കാൻ ജോസഫ്-ജോസ് കെ. മാണി വിഭാഗങ്ങളോട് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടത്. മൂന്ന് ദിവസത്തിനകം തീരുമാ നം എടുക്കാനാണ് നിർദേശം.
പാലാ സീറ്റ് മാണി വിഭാഗത്തിന് അവകാശപ്പെട്ടതാണെന്ന് എല്ലാവരും സമ്മതിക്കുന്നുണ്ട്. സീറ്റ് ജോസ് കെ. മാണി പക്ഷത്തിന് നൽകുന്നതിനോട് ജോസഫിനും കാര്യമായ എതിർപ്പില്ല. എന്നാൽ, ഉഭയകക്ഷി ചര്‍ച്ചയില്‍ അവർ ഇക്കാര്യം വ്യക്തമാക്കിയില്ല. സ്ഥാനാർഥിയെയും ചിഹ്നം അനുവദിക്കുന്നതിനെയും സംബന്ധിച്ചാണ് ജോസഫ്-ജോസ് കെ. മാണി വിഭാഗങ്ങള്‍ തമ്മിലുള്ള പ്രധാന തര്‍ക്കം. വിജയസാധ്യതയുള്ള സ്ഥാനാർഥി വേണമെന്ന നിലപാടാണ് ചര്‍ച്ചയില്‍ ജോസഫ്പക്ഷം സ്വീകരിച്ചത്. സ്ഥാനാർഥി പ്രഖ്യാപനത്തിനും ചിഹ്നം അനുവദിക്കുന്നതിനുമുള്ള അവകാശം തങ്ങള്ക്കാെണന്നും അവര്‍ വ്യക്തമാക്കി. ജോസിനെ ചെയര്‍മാനായി തെരഞ്ഞെടുത്ത നടപടി കോടതി അംഗീകരിക്കാത്തതിനാൽ അതിനുള്ള അധികാരം പി.ജെ. ജോസഫിനാണെന്നാണ് വാദം.
ഇത് അംഗീകരിക്കാന്‍ ജോസ് കെ. മാണി വിഭാഗം തയാറല്ല. കെ.എം. മാണിയുടെ സീറ്റായിരുന്നതിനാൽ പാലാ തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് അവർ പറയുന്നു. സ്ഥാനാർഥിയെയും തങ്ങള്‍ തീരുമാനിക്കും. ആവശ്യമെങ്കിൽ പരസ്പര ചര്‍ച്ചക്ക് തയാറാണ്. ചിഹ്നത്തിെൻറ കാര്യത്തിൽ തര്‍ക്കമുണ്ടായാല്‍ കോണ്‍ഗ്രസോ തെരഞ്ഞെടുപ്പ് കമീഷനോ തീരുമാനിക്കട്ടെ എന്നും ജോസ് കെ. മാണി പക്ഷം ചര്‍ച്ചയില്‍ നിലപാട് സ്വീകരിച്ചു.
പാലാ ഉപതെരഞ്ഞെടുപ്പിനെ യു.ഡി.എഫ് ഒറ്റക്കെട്ടായി നേരിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് എമ്മിനാണ് സീറ്റ്. സ്ഥാനാർഥിയെ അവര്‍ തീരുമാനിക്കും. കേരള കോണ്‍ഗ്രസിലെ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ച് തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടും. രണ്ടുമൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ സ്ഥാനാർഥിയുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാൻ കണ്‍വീനര്‍ ബെന്നി െബഹനാെൻറ നേതൃത്വത്തില്‍ ഒമ്പതംഗ സമിതിക്കും യു.ഡി.എഫ് യോഗം രൂപംനല്‍കി.
സ്ഥാനാർഥി ജയസാധ്യതയുള്ള ആളായിരിക്കണം -ജോസഫ്
കോട്ടയം: കേരള കോൺഗ്രസിലെ എല്ലാവർക്കും സ്വീകാര്യനും ജയസാധ്യതയുമുള്ള ആളായിരിക്കണം പാലായിൽ മത്സരിക്കേണ്ടതെന്ന് പി.ജെ. ജോസഫ്. ഇക്കാര്യം യു.ഡി.എഫ് നേതാക്കളുമായി നടത്തിയ ചർച്ചയിൽ മുന്നോട്ടുവെച്ചെന്നും യു.ഡി.എഫ് നേതൃത്വം ഇത് അംഗീകരിച്ചിട്ടുണ്ടെന്നും ജോസഫ് പക്ഷത്തെ പ്രമുഖനായ മോൻസ് ജോസഫ് എം.എൽ.എ ‘മാധ്യമ’ത്തോട് പറഞ്ഞു. മൂന്ന് ദിവസത്തിന് ശേഷം വീണ്ടും ചർച്ച നടത്തും. അതിനകം പാലായിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും പഠിക്കും. അടുത്ത യോഗത്തിൽ വ്യക്തമായ തീരുമാനം ഉണ്ടാവുമെന്നും മോൻസ് പറഞ്ഞു. കേരള കോൺഗ്രസ് വർക്കിങ് ചെയർമാനെന്ന നിലയിൽ സ്ഥാനാർഥി നിർണയത്തിലും ചിഹ്നത്തിെൻറ കാര്യത്തിലും തീരുമാനമെടുക്കുക താനായിരിക്കുമെന്നും ജോസഫ് കോൺഗ്രസ് നേതൃത്വത്തോട് വ്യക്തമാക്കിയിട്ടുണ്ട്.
അതും മറുപക്ഷം അംഗീകരിച്ചാൽ മാത്രമേ പാലാ വിഷയത്തിൽ ഇടപെടൂവെന്നും ജോസഫ് നേതൃത്വത്തെ അറിയിച്ചതായി മോൻസ് വെളിെപ്പടുത്തി. കോൺഗ്രസ് നേതാക്കളോടും പി.കെ. കുഞ്ഞാലിക്കുട്ടിയോടും ഇക്കാര്യം അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇനിയുള്ള ചർച്ചകളിലും ഉഭയകക്ഷി ചർച്ചകളിലും തങ്ങൾ ഈ നിലപാടായിരിക്കും സ്വീകരിക്കുകയെന്നും മോൻസ് വ്യക്തമാക്കി. പൊതുസ്വതന്ത്രനാണെങ്കിലും പി.ജെ. ജോസഫ് വിഭാഗം പറയുന്ന പേര് അംഗീകരിക്കണമെന്നാണ് ആവശ്യം. ജയസാധ്യതയും പൊതുസ്വീകാര്യതയും മാനദണ്ഡമാക്കി വേണം സ്ഥാനാർഥിയെ നിശ്ചയിക്കാനെന്ന ആവശ്യം ഇനിയും ചർച്ചചെയ്യും. ഈ അവകാശം മറ്റാര്‍ക്കും വിട്ടുകൊടുക്കില്ല.
സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കാൻ തന്ത്രങ്ങളുമായി യു.ഡി.എഫ്
തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പ് കൂടി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ശബരിമല വിഷയം വീണ്ടും സജീവമാക്കാനും സര്‍ക്കാറിനെതിരായ സമരപരിപാടികള്‍ ശക്തിെപ്പടുത്താനും യു.ഡി.എഫ് യോഗത്തിൽ തീരുമാനം. പ്രളയം, പി.എസ്.സി വിഷയങ്ങളിൽ സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന പ്രവര്‍ത്തനങ്ങളുമായി ശക്തമായി നീങ്ങാനും യോഗം തീരുമാനിച്ചു. ശബരിമല വിഷയത്തില്‍ സി.പി.എമ്മും സര്‍ക്കാറും രണ്ടുതട്ടിലാണെന്ന് ഉയർത്തിക്കാട്ടി പ്രതിരോധം ഉയർത്താനാണ് തീരുമാനം.
ശബരിമല വിഷയത്തില്‍ സി.പി.എമ്മിനുള്ളില്‍ വലിയ ആശയക്കുഴപ്പമാണെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ. ആദ്യം യു.ഡി.എഫ് എടുത്ത നിലപാടിനെ എതിര്‍ത്തവര്‍ ഇന്ന് അേത നിലപാട് സ്വീകരിച്ചിരിക്കുകയാണ്. ശബരിമല വിഷയത്തില്‍ നേരത്തേ സ്വീകരിച്ച നിലപാട് തെറ്റായിരുന്നെന്ന് ജനങ്ങളോട് തുറന്നുപറഞ്ഞ് മുഖ്യമന്ത്രി മാപ്പുപറയണം. സി.പി.എം അല്ല, സര്‍ക്കാറാണ് വിശ്വാസികള്‍ക്കെതിരായ നിലപാട് കൈക്കൊണ്ടത്. എന്നാൽ, ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഇപ്പോഴും മൗനം പാലിക്കുകയാണ്. ശബരിമലയില്‍ എന്താണ് നിലപാടെന്ന് തുറന്നുപറയാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു.
മഹാപ്രളയം കഴിഞ്ഞ് ഒരുവര്‍ഷമായിട്ടും അന്ന് ദുരിതം നേരിട്ടവര്‍ക്ക് ഒരു ആനുകൂല്യവും നല്‍കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ലെന്നാണ് യു.ഡി.എഫിെൻറ പ്രധാന ആരോപണം. വന്‍തോതില്‍ സഹായം ഒഴുകിയിട്ടും അര്‍ഹരായവര്‍ക്ക് സഹായം നല്‍കിയിട്ടില്ല. പുനര്‍നിർമാണത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നതല്ലാതെ ഒരു പ്രവര്‍ത്തനവും നടക്കുന്നില്ല.
പി.എസ്.സി പരീക്ഷകളില്‍ വന്‍ക്രമക്കേട് നടക്കുന്നെന്ന് വ്യക്തമായിരിക്കുന്നു. പി.എസ്.സിയുടെ ആഭ്യന്തര വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ തന്നെ ഇക്കാര്യം തെളിഞ്ഞിട്ടും സര്‍ക്കാര്‍ മൗനത്തിലാണ്. അഴിമതിയിലും ധൂര്‍ത്തിലും സംസ്ഥാന സര്‍ക്കാര്‍ കൂപ്പുകുത്തിയിരിക്കുന്നു. ഹൈകോടതിയില്‍ കേസ് നടത്താന്‍ ലെയ്‌സണ്‍ ഓഫിസറെ നിയമിച്ചപ്പോള്‍ കാബിനറ്റ് റാങ്ക് വേണമെന്ന ആവശ്യം അഡ്വക്കറ്റ് ജനറല്‍ മുന്നോട്ടുെവച്ചിരിക്കുന്നു. പൊതുമേഖല സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ വ്യാപക അഴിമതിയാണ്. പൊതുമേഖല സ്ഥാപനങ്ങളുടെ നിയമനത്തിനായി രൂപവത്കരിച്ച റിയാബ് നോക്കുകുത്തിയായി. ഇതിനെതിരെ അടുത്തമാസം മൂന്നിന് ജില്ല ആസ്ഥാനങ്ങളില്‍ രാപ്പകല്‍ സമരം നടത്താനും യു.ഡി.എഫ് തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.