പാലായില് ഉപതെരഞ്ഞെടുപ്പ് സെപ്തംബര് 23ന്
text_fieldsപാലാ: കെ.എം. മാണിയുടെ നിര്യാണത്തെ തുടർന്ന് നിയമസഭാംഗമില്ലാതായ പാലായിൽ ഉപതെരഞ്ഞെടുപ്പ് സെപ്തംബർ 23ന് നടക്ക ും. ഇതിന് മുന്നോടിയായി മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ വന്നു.
സെപ്തംബർ നാല് വരെ നാമനിർദേശ പത്രിക നൽകാം. അ ഞ്ചിന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. െസപ്തംബർ ഏഴാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. വോട് ടെണ്ണൽ 27ന് നടക്കും. 29ന് തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകും. ഈ മാസം 28ന് ഗസറ്റിൽ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും.
കേരളത്തിന് പുറമെ ഛത്തീസ്ഗഢ്, ത്രിപുര, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് തീയതികളും തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ചിട്ടുണ്ട്.
ഉപതെരഞ്ഞെടുപ്പ് നാലു മണ്ഡലങ്ങളിൽ മാത്രം
ന്യൂഡൽഹി: നിരവധി നിയമസഭ മണ്ഡലങ്ങൾ ഒഴിഞ്ഞുകിടന്നിട്ടും കേരളത്തിലുൾപ്പെടെ നാലു സംസ്ഥാനങ്ങളിെല ഒാരോ നിയോജക മണ്ഡലങ്ങളിൽ മാത്രമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പാലാക്ക് പുറമെ ഛത്തിസ്ഗഢിലെ ദന്തേവാഡ, ഉത്തർപ്രദേശിലെ ഹാമിർപുർ, ത്രിപുരയിലെ ബധാർഘട്ട് എന്നിവിടങ്ങളിലും സെപ്റ്റംബർ 23നാണ് ഉപതെരഞ്ഞെടുപ്പ്.
കേരളത്തിൽ മുസ്ലിം ലീഗ് എം.എൽ.എ മരിച്ച മേഞ്ചശ്വരത്തും എം.എൽ.എമാർ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചതുമൂലം ഒഴിവുവന്ന അഞ്ചു മണ്ഡലങ്ങളെയും ഒഴിവാക്കി. എം.എൽ.എമാർ ലോക്സഭ എം.പിമാരായതിനെ തുടർന്ന് ഉത്തർപ്രദേശിലെ 13 മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ടായിട്ടും ബി.ജെ.പി എം.എൽ.എ അശോക് ചന്ദേലിനെ അയോഗ്യനാക്കിയതിനെ തുടർന്ന് ഒഴിവു വന്ന ഹാമിർപുരിൽ മാത്രമാണ് കമീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പി ലക്ഷ്യംവെച്ച സംസ്ഥാനങ്ങളിൽ ഘട്ടങ്ങളുടെ എണ്ണം കൂട്ടി കുറച്ചു മണ്ഡലങ്ങൾക്ക് മാത്രമായി വോെട്ടടുപ്പ് നടത്തിയ േകന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നടപടിക്കെതിരെ പ്രതിപക്ഷം രൂക്ഷ വിമർശനമുയർത്തിയിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിനെ തുടർന്ന് ഒഴിവുവന്ന രാജ്യസഭ സീറ്റുകൾ പെെട്ടന്ന് നികത്തിയ കമീഷൻ നിയമസഭ മണ്ഡലങ്ങളുടെ കാര്യത്തിൽ മെല്ലെപ്പോക്കിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.