അഞ്ചിടങ്ങളിൽ നവംബറിൽ ഉപതെരഞ്ഞെടുപ്പിന് സാധ്യതയെന്ന് ടിക്കാറാം മീണ
text_fieldsതിരുവനന്തപുരം: കേരളത്തില്‍ മഞ്ചേശ്വരമടക്കം ഒഴിഞ്ഞുകിടക്കുന്ന അഞ്ച് നിയമസഭ മണ്ഡലങ്ങളിൽ നവംബറില്‍ ഉപതെരഞ ്ഞെടുപ്പ് നടന്നേക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. ഒക്ടോബറിൽ വിജ്ഞാപനമിറങ്ങാനാണ് സാധ ്യത. അവസാന തീരുമാനം െതരെഞ്ഞടുപ്പ് കമീഷെൻറ വിവേചനാധികാരമാണ്. നവംബറിനുള്ളിൽ തീർച്ചയായും ഉപതെരഞ്ഞെടുപ്പ ് നടന്നിരിക്കും. ആറ് മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടക്കേണ്ടതിനാലാണ് പാലായില്‍ മാത്രം ആദ്യം ഉപതെരഞ്ഞെടുപ ്പ് പ്രഖ്യാപിച്ചത്. ഒരിടത്ത് മാത്രം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിൽ ദുരുദ്ദേശമോ മറ്റു അസ്വാഭാവികതയോ ഇല്ല. ഇതിൽ ഗൂഢാലോചനയുണ്ടെന്ന് പറയുന്നവര്‍ ആത്മപരിശോധന നടത്തണമെന്നും രാഷ്ട്രീയ നേതാക്കള്‍ക്ക് എന്തും പറയാമെന്നു ം വാർത്തസമ്മേളനത്തിൽ മീണ വ്യക്തമാക്കി.
കെ.എം. മാണിയുടെ നിര്യാണത്തെ തുടർന്ന് പാലാ സീറ്റ് ഏപ്രിൽ മുതൽ ഒഴിഞ്ഞുകിടക്കുകയാണ്. ഒക്ടോബറിൽ ആറ് മാസം പൂർത്തിയാകും. ചട്ടപ്രകാരം ആറ് മാസത്തിനുള്ളിൽ ഉപെതരഞ്ഞെടുപ്പ് നടത്തണം. അതുകൊണ്ടാണ് നേരത്തേ പ്രഖ്യാപിച്ചത്. മഞ്ചേശ്വരം ഉൾപ്പെടെ അഞ്ചിടങ്ങളാണ് പിന്നീട് ഒഴിഞ്ഞുകിടക്കുന്നത്. ഇതിൽ മഞ്ചേശ്വരം ഒഴികെ മറ്റ് നാലിടങ്ങളിൽ ലോക്സഭ തെരഞ്ഞെടുപ്പിനെ തുടർന്ന് എം.എൽ.എമാർ രാജിവെച്ചതിനാൽ ജൂണിലാണ് സീറ്റുകൾ ഒഴിവ് വന്നത്.
മഞ്ചേശ്വരത്ത് വൈകാൻ കാരണം
മഞ്ചേശ്വരത്തെ സ്ഥിതി വ്യത്യസ്തമാണ്. അവിടെ എം.എൽ.എയുടെ നിര്യാണത്തെ തുടർന്ന് സീറ്റ് ഒഴിവ് വന്നത് കഴിഞ്ഞ ഒക്ടോബറിലാണ്. എന്നാൽ, ബി.ജെ.പി സ്ഥാനാർഥി കെ. സുരേന്ദ്രൻ നേരത്തേ ഹൈകോടതിയിൽ കേസ് നൽകിയിരുന്നു. കോടതിയിൽ കേസുണ്ടായിരുന്നതിനാൽ ഒക്ടോബർ മുതൽ സമയപരിധി കണക്കാക്കാൻ കഴിയില്ല. 2019 ജൂണിലാണ് അദ്ദേഹം കേസ് പിൻവലിക്കാനുള്ള അപേക്ഷ നൽകുകയും ഇത് സംബന്ധിച്ച കോടതി വിധിയുണ്ടാവുകയും ചെയ്തത്. ഇൗ സാഹചര്യത്തിൽ ജൂൺ മുതലാണ് മഞ്ചേശ്വരം സീറ്റ് ഒഴിവ് വന്നതായി പരിഗണിക്കുക. അതായത് നവംബർ വരെ സാവകാശമുണ്ട്്.
വോട്ടർ പട്ടിക പുതുക്കില്ല
2019 പൊതുതെരഞ്ഞെടുപ്പിന് വേണ്ടി തയാറാക്കിയ വോട്ടർ പട്ടിക അടിസ്ഥാനപ്പെടുത്തിയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. സമീപകാലത്ത് വോട്ടർ പട്ടിക പുതുക്കാനുള്ള നടപടികൾ തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ചിരുന്നു. പക്ഷേ, സംസ്ഥാനത്ത് കലക്ടർമാരും ഉദ്യോഗസ്ഥരുമെല്ലാം പ്രളയ ദുരിതാശ്വാസ-പുനരധിവാസ പ്രവർത്തനങ്ങളുടെ തിരക്കിലാണ്. ഇൗ സാഹചര്യത്തിൽ ശിപാർശ പരിഗണിച്ച് വോട്ടർ പട്ടിക പുതുക്കൽ കേന്ദ്ര ഇലക്ഷൻ കമീഷൻ മാറ്റിവെച്ചിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പ് എപ്പോൾ നടത്തണം എന്ന് ശിപാർശ െചയ്യാൻ തനിക്ക് കഴിയില്ല. സാഹചര്യങ്ങൾ എങ്ങനെയാണ്, ഏത് മാസമാണ് അനുേയാജ്യം, അവധികൾ, പ്രശ്നങ്ങൾ എന്നീ കാര്യങ്ങൾ കമീഷൻ ആരായാറുണ്ട്. അഭിപ്രായം കൃത്യമായി അറിയിക്കുകയും ചെയ്യും. പേക്ഷ, ആറ് മാസമെന്നത് ചട്ടമാണ്. അതിനുള്ളിൽ എപ്പോഴും നടത്താം.
ഉപതെരഞ്ഞെടുപ്പിന് സജ്ജം
പാലാ ഉപതെരഞ്ഞെടുപ്പിന് കമീഷൻ സജ്ജം. വി.വി പാറ്റ്, ഇ.വി.എം അടക്കം ആവശ്യമായ എണ്ണം കൈവശമുണ്ട്. ഉദ്യോഗസ്ഥർ മാറിയതുകൊണ്ട് കുറച്ച് പേർക്ക് പരിശീലനം നൽകേണ്ടി വരും. പെരുമാറ്റച്ചട്ടം കോട്ടയത്ത് നിലവിൽ വന്നിട്ടുണ്ട്. സർക്കാറിെൻറ മറ്റ് പരിപാടികളെ ഇത് ബാധിക്കില്ല. എന്നാൽ, പുതിയ നയപരമായ തീരുമാനങ്ങൾ പ്രഖ്യാപിക്കാൻ പാടില്ല. പാലായിെല വോെട്ടണ്ണലിന് പിന്നാലെ മറ്റിടങ്ങളിലെ വിജ്ഞാപനം വരുേമാ എന്നത് ഇപ്പോൾ പറയാനാകില്ല. മാതൃക പെരുമാറ്റച്ചട്ടത്തിൽ പറഞ്ഞ കാര്യം വീണ്ടും ആവർത്തിക്കും. അതിൽ പുതുമയില്ല. അത് തെൻറ കടമയാണ്. എന്നാൽ, വിശ്വാസത്തിെൻറ കാര്യം വിവാദമാക്കേണ്ട കാര്യമില്ല. അമ്പലത്തിെൻറയോ പള്ളിയുടെയോ ജാതിയുടെയോ പേര് ഉപയോഗിക്കാനോ സൗഹാർദാന്തരീക്ഷം തകർക്കാനോ രാഷ്ട്രീയ പാർട്ടികളുടെ ഭാഗത്ത് ശ്രമങ്ങളുണ്ടാകാൻ പാടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും സഹകരിച്ചു. ഇപ്പോഴും ആ സഹകരണം പ്രതീക്ഷിക്കുന്നു. രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിക്കും.
നിയമോപദേശമുണ്ട്, വട്ടിയൂർക്കാവിൽ പ്രശ്നമേയില്ല
വട്ടിയൂർക്കാവിൽ ഉപതെരഞ്ഞെടുപ്പ് പ്രശ്നമേയില്ല. തെരഞ്ഞെടുപ്പ് ഫലത്തെ വെല്ലുവിളിക്കുന്ന റിട്ട് പെറ്റീഷൻ അല്ല കോടതിയിലുള്ളത്. അത് സ്വത്ത് വിവരം സംബന്ധിച്ച പരാതിയാണ്. ഉപതെരഞ്ഞെടുപ്പ് നടത്താൻ തടസ്സമില്ലെന്നാണ് നിയമോപദേശം കിട്ടിയത്. ഇക്കാര്യം കേന്ദ്ര ഇലക്ഷൻ കമീഷനെ അറിയിച്ചിട്ടുണ്ട്. കേരള കോൺഗ്രസിലെ രണ്ടില ചിഹ്നവുമായി ബന്ധപ്പെട്ട കാര്യം മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസറുടെ മുന്നിലില്ല. വിഷയത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനമെടുക്കുമെന്നും അവരാണ് നിലപാട് പറയേണ്ടതെന്നും മീണ പറഞ്ഞു.
സുരേന്ദ്രനും 42,000 രൂപയും
നിലവിലെ സാഹചര്യത്തിൽ മേഞ്ചശ്വരമടക്കം അഞ്ചിടത്തും ഒരുമിച്ചായിരിക്കും ഉപതെരഞ്ഞെടുപ്പ് നടക്കുക. ചെറിയൊരു സാേങ്കതിക തടസ്സം മാത്രമാണ് അവശേഷിക്കുന്നത്. മേഞ്ചശ്വരം കേസിെൻറ വിധിന്യായത്തിൽ 42,000 രൂപ ചെലവിനത്തിൽ കെ. സുരേന്ദ്രൻ അടക്കണമെന്നുണ്ടായിരുന്നു. ഇ.വി.എം, വി.വി പാറ്റ് എന്നിവ മഞ്ചേശ്വരത്തുനിന്ന് എറണാകുളത്തേക്കും തിരിച്ചും എത്തിച്ചതിനുള്ള ഗതാഗത ചെലവിനത്തിലാണിത്. 42,000 രൂപയിൽ കുറച്ച് തുക സുരേന്ദ്രൻ അടച്ചു. ഇനിയും കുറച്ച് പണം അടക്കാനുണ്ട്. വിധിന്യായം പൂർണമായും നടപ്പിലാകാൻ ഇൗ ചെറിയ സാേങ്കതിക തടസ്സം മാത്രമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.