തെരഞ്ഞെടുപ്പ് കമ്മീഷൻെ നടപടി ഏകപക്ഷീയം; സംഘപരിവാർ കളി തുടങ്ങിയെന്ന് മാണി വിഭാഗം
text_fieldsകോഴിക്കോട്: പാലാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ കിട്ടിയ തിരിച്ചടിക്ക് ജോസഫ് വിഭാഗം നൽകിയ തി രിച്ചടിയായി ചിഹ്നം സംബന്ധിച്ച തർക്കത്തിൽ വരണാധികാരിയുടെ തീർപ്പ്. ഇതോടെ ആദ്യ ഘട്ടം തമ്മിലടിയിൽ മാണി- ജോസഫ് വിഭാഗങ്ങൾ സമനിലയിലായി. എന്നാൽ രണ്ടില ചിഹ്നം അനുവദിക്കാതിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻെറ നടപടിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് മാണി വിഭാഗം ഉന്നയിക്കുന്നത്. ജോസ് ടോമിെൻറ പത്രിക തള്ളിക്കൊണ്ട് പുറപ്പെടുവിച്ച ഉത്തരവിൽ കമ്മീഷൻ പക്ഷപാതപരമായി തീരുമാനമെടുത്തിെൻറ തെളിവുണ്ടെന്നാണ് അവരുടെ വാദം.
ജോസഫ് വിഭാഗം തങ്ങളുടെ വാദം സാധൂകരിക്കാൻ സമർപ്പിച്ച രേഖകൾ പരിശോധിച്ച് ഉത്തരവിൽ ചേർത്ത കമ്മീഷൻ മാണി വിഭാഗം സമർപ്പിച്ച രേഖകൾ കണക്കിലെടുത്തിട്ടില്ലെന്നതാണ് പ്രധാന ആരോപണം.
പാർട്ടി ഭരണഘടനയോ സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ അധികാരമുള്ള സ്റ്റിയറിങ് കമ്മറ്റി എടുത്ത തീരുമാനങ്ങളോ കമ്മീഷൻ മുഖവിലക്കെടുത്തിട്ടില്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഇതിന് പിന്നിൽ വിമത വിഭാഗവും സംഘപരിവാറും തമ്മിലുള്ള രഹസ്യ ധാരണയാണെന്നും മാണി വിഭാഗം നേതാക്കൾ ആരോപിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കോഴിക്കോട്ട് ബി.െജ.പി. സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള നടത്തിയ വാർത്താ സമ്മേളനത്തിലെ പരാമർശങ്ങൾ ഇൗ സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
പാലാ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി ചേർന്ന് പ്രവർത്തിക്കാൻ യു.ഡി.എഫിലെ ഒരു വിഭാഗം താൽപര്യം കാണിച്ച് ബന്ധപ്പെട്ടിട്ടുണ്ടെന്നായിരുന്നു ശ്രീധരൻപിള്ളയുടെ പരാമർശം. ചിഹ്നം സംബന്ധിച്ച പ്രശ്നത്തിൽ പാർട്ടി ഭരണഘടനയും ഭൂരിപക്ഷം വരുന്ന സ്റ്റിയറിങ് കമ്മറ്റിയംഗങ്ങളുടെ തീരുമാനവും കണക്കിലെടുക്കാതെ തെഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ച നടപടിക്കെതിരെ നിയമ നടപടി സ്വീകരിക്കാനാണ് തീരുമാനമെന്നും മാണി വിഭാഗം നേതാക്കൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.