പാലാ ഉപതെരഞ്ഞെടുപ്പ്: ജോസഫ് വിഭാഗം നേതാവും പത്രിക നൽകി
text_fieldsളാലം: പാലാ ഉപതെരഞ്ഞെടുപ്പിൽ പി.ജെ ജോസഫ് വിഭാഗം നേതാവും സ്ഥാനാർഥി. ഉപതെരഞ്ഞെടുപ്പിൽ മൽസരിക്കാൻ ജോസഫ് വിഭാഗം നേതാവ് ജോസഫ് കണ്ടത്തിൽ നാമനിർദേശപത്രിക സമർപ്പിച്ചു. തെരഞ്ഞെടുപ്പ് വരണാധികാരി ളാലം ബ്ലോക് പഞ്ചായത്ത് ഡെവലപ്മെന്‍റ് ഒാഫീസർ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. കർഷക യൂണിയൻ സംസ്ഥാന സെക്രട്ടറിയാണ് ജോസഫ് കണ്ടത്തിൽ.
അതിനിടെ, രണ്ടില ചിഹ്നം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോം വരണാധികാരിക്ക് അപേക്ഷ നൽകി. ജനറൽ സെക്രട്ടറി എന്ന നിലയിൽ സ്റ്റീഫൻ ജോർജ് ആണ് അപേക്ഷയിൽ ഒപ്പിട്ടത്.
അതേസമയം, ജോസ് ടോമിന് ചിഹ്നം അനുവദിക്കരുതെന്ന് ചൂണ്ടിക്കാട്ടി പി.ജെ ജോസഫ് വരണാധികാരിക്ക് കത്ത് നൽകി. കേരളാ കോൺഗ്രസ് എമ്മുമായി ബന്ധപ്പെട്ട കോടതിയിലെ കേസുകളും കേന്ദ്ര, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനുകളിൽ നൽകിയ കത്തുകളും ചൂണ്ടിക്കാട്ടിയാണ് വരണാധികാരിക്ക് കത്ത് നൽകിയിട്ടുള്ളത്.
രണ്ടില ചിഹ്നത്തിന്‍റെ കാര്യത്തിൽ പി.ജി ജോസഫ്- ജോസ് കെ. മാണി വിഭാഗങ്ങൾക്കിടയിൽ അഭിപ്രായ ഭിന്നത തുടരുന്നതിനിടെയാണ് ജോസഫ് വിഭാഗം നേതാവ് പത്രിക നൽകിയത്. അതേസമയം, രണ്ടില ചിഹ്നത്തിന്‍റെ കാര്യത്തിൽ ഇരുവിഭാഗങ്ങൾക്കിടയിൽ ഇതുവരെ ധാരണയായില്ല.
ജോസ് കെ. മാണി വിഭാഗം ഇതുവരെ രണ്ടില ചിഹ്നം ആവശ്യപ്പെട്ടില്ലെന്നും അതിനാൽ ജോസ് ടോം സ്വതന്ത്രനായി മത്സരിക്കട്ടെയെന്നും പി.ജെ ജോസഫ് പറയുന്നത്.
ചിഹ്നം ലഭിക്കാൻ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നാണ് ജോസ് കെ. മാണി പ്രതികരിച്ചത്. 32 വർഷമായി രണ്ടില ചിഹ്നത്തിലാണ് പാലായിലെ ജനങ്ങൾ കെ.എം മാണിക്ക് വോട്ട് നൽകിയത്. രണ്ടില ചിഹ്നവുമായി കേരള കോൺഗ്രസിനും പാലായിലെ ജനങ്ങൾക്കും ആത്മബന്ധമുണ്ട്. അത് നിഷേധിച്ചത് വേദനാജനകമാണെന്നും അദ്ദേഹം വ്യക്തമാക്കി..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.