Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചിലർക്ക് കുബുദ്ധിയും...

ചിലർക്ക് കുബുദ്ധിയും കുതന്ത്രങ്ങളും; ഒറ്റക്കെട്ടായി പ്രവർത്തിച്ചില്ല -ജോയ് എബ്രഹാം

text_fields
bookmark_border
joy-abraham-230919.jpg
cancel

പാലാ: പാർട്ടിയിൽ ചിലർക്ക് കുബുദ്ധിയും കുതന്ത്രങ്ങളുമാണ് കൈമുതലായുള്ളതെന്ന് കേരള കോൺഗ്രസ് എം ജനറൽ സെക്രട്ടറ ി ജോയ് എബ്രഹാം. പാലായിലെ ജനങ്ങൾ വിചാരിക്കുന്നതിലും പ്രബുദ്ധരാണ്. മാണി സാർ ഒരിക്കലും കുബുദ്ധിയുടെയും കുതന്ത്രങ്ങളുടെയും ആശാനായിരുന്നില്ല. കെ.എം. മാണിയുടെ പിന്തുടർച്ചാവകാശം ഒരു കുടുംബത്തിനല്ല പാർട്ടിക്കാണെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിച്ചില്ല. ഒറ്റക്കെട്ടായി പ്രവർത്തിക്കാത്തതിന്‍റെ സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ടെന്നും ജോയ് എബ്രഹാം പറഞ്ഞു.

കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ പ്രമുഖ നേതാവായ ജോയ് എബ്രഹാമിന്‍റെ പ്രതികരണം പാർട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നതകൾ അവസാനിച്ചില്ലെന്ന സൂചനയാണ് നൽകുന്നത്. പാലാ ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തോടെ പാരമ്യത്തിലെത്തിയ ജോസഫ്-ജോസ് കെ. മാണി ഗ്രൂപ്പ് തർക്കം യു.ഡി.എഫ് ഇടപെട്ടാണ് താൽകാലികമായി പരിഹരിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala congressPala by Electionpala by poll
News Summary - pala by election joy abraham -kerala news
Next Story