എൽ.ഡി.എഫ് വിജയം യു.ഡി.എഫ് തകർച്ചയുടെ ആഴം വ്യക്തമാക്കുന്നു -കോടിയേരി
text_fieldsതിരുവനന്തപുരം: യു.ഡി.എഫിെൻറ തകർച്ചയുടെ ആഴം വ്യക്തമാക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് പാലായിലേതെന്ന് സി.പി.എ ം സംസ്ഥാന െസക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൽ.ഡി.എഫ് സർക്കാറിെൻറ പ്രവർത്തനത്തിന് കൂടുതൽ ഉൗർജം നൽകുന്ന ഫ ലമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ജനങ്ങൾ എങ്ങനെയാണ് ചിന്തിക്കുന്നതെന്ന് പലപ്പോഴും നട ത്തുന്ന വിശകലനങ്ങൾ തെറ്റാണെന്നും ഇൗ ഫലം തെളിയിച്ചു. യു.ഡി.എഫിെൻറ വൻ തോക്കുകൾ ദിവസങ്ങളോളം പാലാ കേന്ദ്രീകരിച്ച് പ്രവർത്തിച്ച തെരഞ്ഞെടുപ്പായിരുന്നിത്. ഇൗ വൻനിരയുടെ പ്രകടനത്തെയും ബി.ജെ.പിയിൽനിന്ന് വോട്ട് വിലയ്ക്ക് വാങ്ങിയിട്ടും ഇത്തവണ യു.ഡി.എഫിന് രക്ഷപ്പെടാൻ കഴിഞ്ഞില്ല.
എസ്.എൻ.ഡി.പിയുടെ സഹായം എൽ.ഡി.എഫ് വിജയത്തിന് സഹായകമായിട്ടുണ്ട്. ബി.ഡി.ജെ.എസ് എന്ന നിലയിൽ പാലായിൽ വോട്ട് എൻ.ഡി.എക്കാണ് ലഭിച്ചത്. പക്ഷേ, എസ്.എൻ.ഡി.പിയുടെ പിന്തുണ എൽ.ഡി.എഫിനുണ്ടായിരുന്നു. എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പരസ്യമായി തന്നെ എൽ.ഡി.എഫ് അനുകൂല നിലപാട് സ്വീകരിച്ചിരുന്നുവെന്നും കോടിയേരി പറഞ്ഞു.
കേരളത്തിലെ സാഹചര്യത്തിൽ ഒാരോ ഘടകകക്ഷിയുമാണ് മന്ത്രിമാരെ തീരുമാനിക്കുന്നതെന്ന് മാണി സി. കാപ്പൻ മന്ത്രിയാകുമോ എന്ന ചോദ്യത്തിനോട് അദ്ദേഹം പ്രതികരിച്ചു.
അത്തരം കാര്യമൊന്നും ഇപ്പോൾ ചർച്ച ചെയ്യേണ്ട ഘട്ടമല്ല. സ്ഥാനാർഥിതന്നെ യു.ഡി.എഫിന് വോട്ടുകച്ചവടം ചെയ്തിട്ടുണ്ടെന്ന് ബി.ജെ.പി മണ്ഡലം പ്രസിഡൻറാണ് പറഞ്ഞത്. ഇൗ സ്ഥാനാർഥിയെ നിർത്തിയതുതന്നെ ബി.ജെ.പി-യു.ഡി.എഫ് ധാരണ പ്രകാരമായിരുന്നു. േകരള കോൺഗ്രസിൽ ആരുടെ വോട്ടാണ് പോയതെന്ന് ജോസ് കെ. മാണി, പി.ജെ. ജോസഫ് വിഭാഗങ്ങൾ കണ്ടുപിടിക്കെട്ട. യു.ഡി.എഫിന് ഇന്നത്തെ നിലയിൽ തുടരാൻ കഴിയാത്ത അവസ്ഥ വരും ദിവസങ്ങളിൽ ഉണ്ടാവും. ഇൗ ജനവിധി പൂർണമായും സർക്കാർ അനുകൂലമാണ്. സർക്കാർ പ്രവർത്തനം വിലയിരുത്തണമെന്ന് മുഖ്യമന്ത്രിതന്നെ ആവശ്യപ്പെട്ടിരുന്നു -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.