പാലായിൽ മാണി സി. കാപ്പൻ എൽ.ഡി.എഫ് സ്ഥാനാർഥി
text_fieldsതിരുവനന്തപുരം: എൻ.സി.പി ദേശീയ വർക്കിങ് കമ്മിറ്റി അംഗം മാണി സി. കാപ്പൻ പാലാ നിയമസ ഭാ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കും. ബുധനാഴ്ച ചേർന്ന എൻ.സി. പി നേതൃയോഗവും തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗവുമാണ് മാണി സി. കാപ്പനെ സ്ഥാനാർഥിയാക്കാൻ െഎകകണ്ഠ്യേന തീരുമാനിച്ചത്. ഇതിനിടെ വൈകിട്ട് മൂന്നിന് ചേർന്ന എൽ.ഡി.എഫ് സംസ്ഥാനസമിതി പാലാ മണ്ഡലത്തിൽനിന്ന് മത്സരിക്കാൻ എൻ.സി.പിക്ക് അനുമതി നൽകി.
തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗശേഷം സംസ്ഥാന പ്രസിഡൻറ് തോമസ് ചാണ്ടി സ്ഥാനാർഥിത്വം ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. ആഗസ്റ്റ് 31ന് രാവിലെ 10നും 11നും ഇടയ്ക്ക് മാണി സി. കാപ്പൻ നാമനിർദേശകപത്രിക സമർപ്പിക്കും. പിന്നാലെ പാലായിൽ പ്രചാരണത്തിന് തുടക്കമിട്ട് സെപ്റ്റംബർ നാലിന് തെരഞ്ഞെടുപ്പ് കൺവെൻഷൻ വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തുടർച്ചയായി മൂന്നുതവണ കെ.എം. മാണിയോട് മത്സരിച്ച് പരാജയപ്പെട്ട മാണി സി. കാപ്പന് ഇത് നാലാം ഉൗഴമാണ്. കഴിഞ്ഞതവണ കെ.എം. മാണിയുടെ ഭൂരിപക്ഷം 4703 ആയി കുറച്ച് യു.ഡി.എഫിനെ അദ്ദേഹം ഞെട്ടിച്ചിരുന്നു.
ശുഭ പ്രതീക്ഷയോടെയാണ് തങ്ങൾ മത്സരിക്കുന്നതെന്ന് സംസ്ഥാന പ്രസിഡൻറ് തോമസ് ചാണ്ടി പറഞ്ഞു. െഎകകണ്ഠ്യേന സ്ഥാനാർഥിയാക്കിയതിൽ സന്തോഷമുണ്ടെന്ന് മാണി സി. കാപ്പൻ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.