ചിഹ്നവും തെരഞ്ഞെടുപ്പും തമ്മിൽ ബന്ധമില്ല -മുല്ലപ്പള്ളി
text_fieldsകോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ ചിഹ്നം സംബന്ധിച്ച തർക്കം വിജയത്തെ ബാധിക്കില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ചിഹ്നവും തെരഞ്ഞെടുപ്പും തമ്മിൽ യാതൊരു ബന്ധവുമില്ല. നിരക്ഷരരുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പോലും ചിഹ്നങ്ങൾ മാറിയത് തെരഞ്ഞെടുപ്പ് വിജയത്തെ ബാധിച്ചിട്ടില്ല. ചിഹ്നം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷനാണ് തീരുമാനമെടുക്കേണ്ടതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
ഐക്യ ജനാധിപത്യ കക്ഷി ഒറ്റക്കെട്ടായി മുന്നോട്ടുപോകും. കേരള കോൺഗ്രസിലെ ഇരുവിഭാഗങ്ങളും തമ്മിൽ ദിവസങ്ങളോളം ചർച്ച നടത്തിയ ശേഷമാണ് യു.ഡി.എഫ് സ്ഥാനാർഥിയെ തീരുമാനിച്ചത്. ഏറ്റവും മികച്ച സ്ഥാനാർഥിയെയാണ് നിർത്തിയതെന്നും പാലായിൽ വിജയം ഉറപ്പാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
ടൈറ്റാനിയം കേസിലെ സി.ബി.ഐ അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിയുടെ അതേ ശൈലിയാണ് പിണറായിയും പിന്തുടരുന്നതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.