പാലാ സീറ്റ് എന്‍.സി.പിയുടേത്, മറ്റാർക്കും വിട്ടുനല്‍കില്ല -മന്ത്രി ശശീന്ദ്രന്‍
text_fieldsകോഴിക്കോട്: പാലാ സീറ്റ് എന്‍.സി.പിയുടേതാണെന്നും മറ്റൊരു കക്ഷിക്കും വിട്ടുകൊടുക്കാനാകില്ലെന്നും മന്ത്രി എ.കെ. ശശീന്ദ്രന്‍. പാലാ സീറ്റ് ഏറ്റെടുക്കുമെന്ന് എല്‍.ഡി.എഫ് അറിയിച്ചിട്ടില്ല. സീറ്റ് വിട്ടുനല്‍കുന്നത് ആലോചിക്കണമെന്ന് പോലും പോലും മുഖ്യമന്ത്രിയോ എല്‍.ഡി.എഫ് കണ്‍വീനറോ പറഞ്ഞിട്ടില്ലെന്നും മന്ത്രി ശശീന്ദ്രൻ വ്യക്തമാക്കി.
താൻ എൻ.സി.പി വിടുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. കോൺഗ്രസ് എസിൽ ചേരുമെന്നത് ഭാവനാസൃഷ്ടി മാത്രമാണ്. ഇടതുമുന്നണി വിടേണ്ട സാഹചര്യമില്ലെന്നും മന്ത്രി ശശീന്ദ്രൻ വ്യക്തമാക്കി.
എന്‍.സി.പി കഴിഞ്ഞ തവണ മത്സരിച്ച നാല് സീറ്റുകളിലും ഇത്തവണയും മത്സരിക്കുമെന്ന് പാലാ എം.എൽ.എ മാണി സി. കാപ്പൻ പറഞ്ഞു. എന്തു വന്നാലും പാലാ സീറ്റ് വിട്ടുകൊടുക്കില്ല. എൻ.സി.പി ജയിച്ച ഒരു സീറ്റും ആർക്കും കൊടുക്കില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ എൻ.സി.പിയെ വേണ്ടവിധത്തിൽ പരിഗണിച്ചില്ലെന്നും മാണി സി. കാപ്പൻ പ്രതികരിച്ചു.
പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകൾ ജോസ് കെ. മാണിക്ക് നൽകുമെന്നുള്ള വാർത്തകളുമായി ബന്ധപ്പെട്ടാണ് മാണി സി. കാപ്പന്‍റെ പ്രതികരണം. ജോസ് കെ. മാണി വിഭാഗത്തിനെ മുന്നണിയിലെടുക്കുമ്പോള്‍ തന്നെ, പാലാ സീറ്റ് ഇടതുമുന്നണി അവര്‍ക്ക് കൊടുക്കും എന്ന ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. കെ.എം. മാണിയുടെ അഭിമാന മണ്ഡലമാണ് പാലാ. പാലാ സീറ്റിന് ജോസിന് ലഭിക്കും എന്ന ധാരണയുടെ പുറത്താണ്, ജോസ് കെ. മാണി വിഭാഗം ഇടതുമുന്നണിയിലേക്ക് വരുന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.