യുവാവിൻെറ മരണം ആസൂത്രിത കൊലപാതകം; ഏഴ് പ്രതികൾ അറസ്റ്റിൽ
text_fieldsകൊച്ചി: പാലച്ചുവട് യുവാവിനെ മർദിച്ചുകൊന്ന സംഭവത്തിൽ ഏഴ് പ്രതികളെ അറസ്റ്റ് ചെയ്തു. വാഴക്കാല പടന്നാട്ട് വീട്ട ിൽ മനാഫ്, കുഴിപ്പറമ്പിൽ വീട്ടിൽ അലി(40), കുഴിപ്പറമ്പിൽ വീട്ടിൽ കെ.ഇ സലാം(48), മുഹമ്മദ് ഫൈസൽ(23), കുരിക്കോട്പറമ്പ് കെ.കെ സിറാജുദ്ദീൻ(49), െക.ഐ യൂസഫ്(42), പുറ്റിങ്കൽപറമ്പ് വീട്ടിൽ അജാസ് എന്നിവരാണ് അറസ്റ്റിലായത്. ഏഴ് പേരെ ഇനിയും കണ്ടെത്താ നുണ്ട്.
ശനിയാഴ്ച പുലർച്ചെ നാലരയോെടയാണ് വെണ്ണല ചക്കരപ്പറമ്പ് തെക്കേപാടത്ത് വര്‍ഗീസിെൻറ മകന്‍ ജിബി നെ(34) വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പാലച്ചുവട്-വെണ്ണല റോഡില്‍ ശ്രീധർമ ശാസ്ത ക്ഷേത്രത്തിന് എതിര്‍വശം റോഡരികിലാണ് മൃതദേഹം കിടന്നത്. കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടെ തെറ്റിദ്ധാരണയുണ്ടാക്കി അസീസെന്ന വ്യക്തിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തിയായിരുന്നു അക്രമിച്ചതെന്ന് സിറ്റി പൊലിസ് കമീഷണർ പി.എസ് സുരേന്ദ്രൻ പറഞ്ഞു.
വീടിൻെറ കോണിപ്പടിക്ക് കീഴിലുള്ള ഗ്രില്ലിൽ കെട്ടിയിട്ട് രണ്ട് മണിക്കൂറോളം മർദിക്കുകയായിരുന്നു. രണ്ട് കുടുംബങ്ങൾക്കിടയിൽ നാളുകളായി നീണ്ടുനിന്ന പ്രശ്നമാണ് കൊലയിലെത്തിയതെന്നും മറ്റുകാരണങ്ങൾ പരിശോധിച്ചുവരികയാണെന്നും പൊലിസ് വ്യക്തമാക്കി. അസീസിൻെറ ബന്ധുക്കളും അയൽവാസികളുമാണ് പ്രതികൾ. മരണം സംഭവിച്ച ശേഷം ഒരു ഓട്ടോറിക്ഷയിൽ ജീബിനെ കയറ്റി കൊണ്ടുപോകുന്നതടക്കമുള്ള സി.സി.ടി.വി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. സംഭവം വാഹനാപകടമാണെന്ന് വരുത്തി തീർക്കുന്നതിന് വേണ്ടിയാണ് ജിബിൻെറ മൃതദേഹം റോഡരികിൽ കൊണ്ടുപോയി ഇട്ടത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
തൃക്കാക്കര എ.സി.പി സ്റ്റുവർട്ട് കീലർ, കളമശേരി സി.ഐ എ.പ്രസാദ്, കൊച്ചി സിറ്റി ഷാഡോ പൊലിസ് എന്നിവരുടെ നേതൃത്വത്തിൽ 20 സംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായതെന്ന് കമീഷണർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.