പിന്തുടർന്ന് മരണമെത്തി; വിശ്വസിക്കാനാവാതെ മഹേഷും പത്മരാജനും
text_fieldsപാലക്കാട്: കൊക്കയിൽനിന്ന് കൈപിടിച്ച് കയറിവന്നവരെ മണിക്കൂറുകൾക്കിപ്പുറം മര ണം തട്ടിയെടുത്തതിെൻറ ആഘാതത്തിലാണ് ആലത്തൂർ സ്വദേശികളായ മഹേഷും പത്മരാജനും. പ ക്ഷിനിരീക്ഷകരായ ഇരുവരും നെല്ലിയാമ്പതി സന്ദർശിച്ച് മടങ്ങുന്നതിനിടെയാണ് റോഡ രികിൽ പരിക്കുമായി സഹായമഭ്യർഥിച്ച് നിന്ന യുവാവിനെ കാണുന്നത്.
തുടർന്ന്, ബൈക്ക ് നിർത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത് ഇരുവരുമാണ്. താഴ്ചയിലേക്ക് മറിഞ്ഞ ക ാറിലെ യുവാക്കൾക്ക് ഗുരുതര പരിക്കുകളൊന്നുമുണ്ടായിരുന്നില്ല. ഇതിനിടെ വന്ന കെ.എസ്.ആർ.ടി.സി ബസ് യാത്രക്കാരടക്കമുള്ളവർ രക്ഷാപ്രവർത്തനത്തിനിറങ്ങുകയും യുവാക്കളെ ബസിൽ നെന്മാറ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.
ഇവരുടെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിയശേഷമാണ് മഹേഷും പത്മരാജനും പോകുന്നത്. ആശുപത്രി വിട്ടശേഷം വീട്ടിൽവന്ന് കാണാമെന്ന് യുവാക്കൾക്കും ബന്ധുക്കൾക്കും ഉറപ്പും നൽകിയിരുന്നു. എന്നാൽ, മണിക്കൂറുകൾക്കിപ്പുറം മരണവാർത്തയാണ് എത്തിയത്. ഇതോടെ ഇരുവരും ജില്ല ആശുപത്രിയിൽ പാഞ്ഞെത്തി.
‘വലിയ പരിക്കില്ലായിരുന്നു...’
അവർക്ക് വലിയ പരിക്കൊന്നുമില്ലായിരുന്നു. സ്കാൻ ചെയ്ത് കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പുവരുത്താൻ വിട്ടതാണ്... ഇത്രയും പറയുന്നതിനിടെ നിസാറിെൻറ കണ്ഠമിടറി. നിസാറടക്കം അഞ്ചുപേർ ഞായറാഴ്ച രാവിലെയാണ് വിനോദസഞ്ചാര കേന്ദ്രമായ നെല്ലിയാമ്പതി സന്ദർശിക്കാൻ ബന്ധുവിെൻറ കാറിൽ യാത്ര തിരിക്കുന്നത്. ഉച്ചയോടെ തിരിച്ചിറങ്ങുന്നതിനിടെ നെല്ലിയാമ്പതി മരപ്പാലത്തിന് സമീപം കാറിെൻറ നിയന്ത്രണം വിട്ടു.
40 അടിയോളം താഴ്ചയിലേക്ക് പതിച്ച കാറിൽനിന്ന് ഫവാസ് തെറിച്ചുവീണു. കൂടെയുണ്ടായിരുന്ന ജംഷീറാണ് പുറത്തുവന്ന് റോഡിലെത്തി സഹായമഭ്യർഥിച്ചത്. നിസാറും ജംഷീറുമൊഴികെ മറ്റുള്ളവരെല്ലാം അപകടത്തിെൻറ ആഘാതത്തിൽ തളർന്ന് കിടക്കുകയായിരുന്നു. റോഡിൽനിന്ന് എളുപ്പത്തിൽ കണ്ടെത്താൻ കഴിയാത്ത രീതിയിൽ ആഴത്തിലായിരുന്നു കാർ കിടന്നത്.
ഇതിനിടെ ബൈക്കിലെത്തിയ ആലത്തൂർ സ്വദേശി മഹേഷ്, പത്മരാജൻ എന്നിവരാണ് പിറകെ വന്ന കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞുനിർത്തി പരിക്കേറ്റവരെ കൊണ്ടുപോകാൻ നേതൃത്വം നൽകിയത്. നെന്മാറ ആശുപത്രിയിലെത്തിച്ച അഞ്ചുപേർക്കും പ്രഥമദൃഷ്ട്യാ ഗുരുതര പരിക്കൊന്നുമില്ലായിരുന്നുവെങ്കിലും സ്കാനിങ് അടക്കമുള്ള കൂടുതൽ പരിശോധനക്ക് നിർദേശിക്കുകയായിരുന്നു. ഇതിനിടെ, വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ ബന്ധുക്കളുടെ കൂടെ നിസാറും ജംഷീറും ആംബുലൻസിനെ പിന്തുടർന്നു. നിസാറിെൻറ പിതാവ് നാസറും സഹോദരൻ സുബൈറും മറ്റുള്ളവർക്കൊപ്പം ആംബുലൻസിലുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.