പാലക്കാട് ഡിവിഷനിൽനിന്ന് എക്സ്പ്രസ് ട്രെയിനുകൾ റദ്ദാക്കി
text_fieldsപാലക്കാട്: മംഗളൂരു സെൻട്രൽ, മംഗളൂരു ജങ്ഷൻ, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, നിലമ്പൂർ റോഡ്, പാലക്കാട് ജങ്ഷൻ എന്നിവിടങ്ങളിൽനിന്നുള്ള എക്സ്പ്രസ് സർവിസുകൾ ഞായറാഴ്ച റദ്ദാക്കി. 16649 മംഗളൂരു സെൻട്രൽ-നാഗർകോവിൽ പരശുറാം, 16160 മംഗളൂരു സെൻട്രൽ-ചെന്നൈ എഗ്മോർ, 16605 മംഗളൂരു സെൻട്രൽ-നാഗർകോവിൽ എറനാട്, 22636 മംഗളൂരു സെൻട്രൽ-മഡ്ഗാവ് ഇൻറർസിറ്റി എന്നിവ റദ്ദാക്കി. 22609 മംഗളൂരു സെൻട്രൽ-കോയമ്പത്തൂർ, 16348 മംഗളൂരു സെൻട്രൽ-തിരുവനന്തപുരം, 122020 മംഗളൂരു സെൻട്രൽ-ലോക്മാന്യതിലക് മത്സ്യഗന്ധ എന്നിവയും ഞായറാഴ്ച ഒാടില്ല.
മംഗളൂരു സെൻട്രൽ-ചെന്നൈ സെൻട്രൽ, മംഗളൂരു സെൻട്രൽ-പുതുച്ചേരി പ്രതിവാരം, മംഗളൂരു സെൻട്രൽ-തിരുവനന്തപുരം മാവേലി, മംഗളൂരു സെൻട്രൽ-തിരുവനന്തപുരം മലബാർ, മംഗളൂരു സെൻട്രൽ-ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ്, മംഗളൂരു ജങ്ഷൻ-മുംബൈ സി.എസ്.എം.ടി, മംഗളൂരു ജങ്ഷൻ-കൊച്ചുവേളി അന്ത്യോദയ,
കണ്ണൂർ-ആലപ്പുഴ, കണ്ണൂർ-എറണാകുളം, കണ്ണൂർ-ബംഗളൂരുസ്, കണ്ണൂർ-യശ്വന്ത്പൂർ , കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി, ഷൊർണൂർ-തിരുവനന്തപുരം വേണാട്, നിലമ്പൂർ-കൊച്ചുവേളി രാജ്യറാണി, പാലക്കാട് ജങ്ഷൻ-ചെന്നൈ സെൻട്രൽ എക്സ്പ്രസ് എന്നിവയും റദ്ദാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.