സയന്റെ ഭാര്യക്കും മകൾക്കും ഏറ്റ മുറിവുകളിൽ അസ്വാഭാവികതയില്ലെന്ന് ഡോക്ടർമാർ
text_fieldsതൃശൂർ: കൊടനാട് എസ്റ്റേറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ കൊല്ലപ്പെട്ട കേസിലെ പ്രതി സയന്റെ ഭാര്യയുടെയും മകളുടെയും കഴുത്തിനേറ്റ മുറിവുകളിൽ അസ്വാഭാവികതയില്ലെന്ന് ഡോക്ടർമാർ. മുറിവുകൾ കാർ അപകടത്തിൽ സംഭവിച്ചതാകാമെന്നാണ് ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാരുടെ നിഗമനം.
അപകട സമയത്ത് തകർന്ന കാറിന്‍റെ ചില്ലുകളോ ബോണറ്റിലെ ഇരുമ്പ് ഷീറ്റോ തറച്ചാവാം കഴുത്തിൽ മുറിവുണ്ടായതെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ഇരുവരുടെയും പോസ്റ്റ് മോർട്ടം നടന്നത്.
കൊലപാതക കേസിലെ രണ്ടാം പ്രതി സയനും ഭാര്യ വിനുപ്രിയയും മകൾ നീതുവും സഞ്ചരിച്ച കാറാണ് കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ടത്. അപകടത്തിൽ സയെൻറ ഭാര്യ വിനുപ്രിയയും മകൾ നീതുവും മരിച്ചിരുന്നു. ഗുരുതര പരിക്കുകളേറ്റ സയൻ കോയമ്പത്തൂരിലെ ആശുപത്രിയിൽ ചികിൽസയിലാണ്. സംഭവത്തിൽ ഇയാളിൽ നിന്ന് മൊഴി രേഖപ്പെടുത്താനുള്ള നീക്കത്തിലാണ് പാലക്കാട് പൊലീസ്.
ശനിയാഴ്ച മൊഴി രേഖപ്പെടുത്താനായി കോയമ്പത്തൂരിലെ ആശുപത്രിയിൽ പാലക്കാട് പൊലീസ് എത്തിയിരുന്നെങ്കിലും സാധിച്ചിരുന്നില്ല. അപകടകരമായ രീതിയിൽ വാഹനം ഒാടിച്ചതിനാണ് സയനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.