പാലക്കാട് വീണ്ടും കാട്ടാന ആക്രമണം: ഒരാൾ മരിച്ചു
text_fieldsഅഗളി: അട്ടപ്പാടിയിൽ കാട്ടാനയുടെ ചവിട്ടേറ്റ് വയോധികൻ മരിച്ചു. പുതൂർ പഞ്ചായത്തിലെ മുള്ളികുപ്പൻ കോളനിയിലെ നഞ്ചൻ (60) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം നാലോടെ ആടുകൾക്ക് പച്ചില ശേഖരിക്കാൻ വീടിന് സമീപത്തെ കാട്ടിലേക്ക് പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.
നിലവിളി കേട്ട് പ്രദേശവാസികൾ ഓടിയെത്തുകയായിരുന്നു. കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കഴിഞ്ഞ വർഷം അട്ടപ്പാടിയിൽ ആറുപേരാണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. 2023ലെ ആദ്യ സംഭവമാണിത്. ലളിതയാണ് നഞ്ചന്റെ ഭാര്യ. മക്കൾ: ആനന്ദ്, അയ്യപ്പൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.