Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2020 11:19 AM GMT Updated On
date_range 30 April 2020 11:19 AM GMTപാലക്കാട് അഞ്ചുപേർക്ക് രോഗമുക്തി; ചികിത്സയിൽ ഇനി ഒരാൾ മാത്രം
text_fieldsbookmark_border
പാലക്കാട്: ജില്ലയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അഞ്ചുപേർ രോഗമുക്തി നേടിയതായി ഡി.എം.ഒ അറിയിച്ചു. മാർച്ച് 25 ന് രോഗം സ്ഥിരീകരിച്ച ഒരാളും ഏപ്രിൽ 25ന് രോഗം സ്ഥിരീകരിച്ച ഉത്തർപ്രദേശ് സ്വദേശിയും മലപ്പുറം സ്വദേശിയും ഉൾെപ്പടെ അഞ്ചുപേരാണ് രോഗമുക്തി നേടിയത്. ഇവരുടെ സാമ്പിൾ പരിശോധനയിൽ തുടർച്ചയായ രണ്ടുതവണ കോവിഡ് നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചു.
ആശുപത്രി വിട്ട ഇവരോട് 14 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചു. നിലവിൽ ഒരു രോഗി മാത്രമാണ് ചികിത്സയിലുള്ളത്. ഏപ്രിൽ 21 ന് രോഗം സ്ഥിരീകരിച്ച കുഴൽമന്ദം സ്വദേശി മാത്രമാണ് ജില്ല ആശുപത്രിയിൽ ചികിത്സയിലുളളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story