മാതാവിന്റെ കൺമുന്നിൽ പിടഞ്ഞ് ഇർഫാന; നിസ്സഹായയായി നിൽക്കാനേ ആയുള്ളൂ..!
text_fieldsകല്ലടിക്കോട്: ഇര്‍ഫാനയുടെ ഉമ്മക്ക് ആ രംഗം എങ്ങനെ മറക്കാനാകും. ഫാരിസയുടെ കണ്മുന്നിലായിരുന്നു മകളെ തട്ടിയെടുത്ത ദുരന്തം. അസുഖം കാരണം ഇര്‍ഫാനയെ ആശുപത്രിയില്‍ കൊണ്ടുപോകാൻ കാത്തുനിൽക്കുകയായിരുന്നു ഫാരിസ. മകളും കൂട്ടുകാരും നടന്നുവരുന്നത് ഇവർ കാണുന്നുണ്ടായിരുന്നു. ഇതിനിടെയാണ് ദുരന്തം പാഞ്ഞെത്തിയത്. വിദ്യാർഥിനികള്‍ക്കുമേല്‍ ലോറി മറിഞ്ഞതോടെ ഫാരിസ ഓടിയെത്തിയെങ്കിലും നിസ്സഹായയായി നിൽക്കാനേ ആയുള്ളൂ.
പാലക്കാട് കല്ലടിക്കോട് നിയന്ത്രണം വിട്ട് മറിഞ്ഞ ലോറിക്കടിയിൽപെട്ട് നാല് സ്കൂൾ വിദ്യാർഥിനികളാണ് മരിച്ചത്. കരിമ്പ തുപ്പനാട് ചെറുള്ളി സ്വദേശികളായ പള്ളിപറമ്പിൽ അബ്ദുൽ സലീമിന്റെയും ഫാരിസയുടെയും മകൾ ഇർഫാന ഷെറിൻ (13), പട്ടേത്തൊടി അബ്ദുൽ റഫീഖിന്റെയും ജസീനയുടെയും മകൾ റിദ ഫാത്തിമ (13), കവളേങ്ങിൽ അബ്ദുൽ സലീമിന്റെയും നബീസയുടെയും മകൾ നിദ ഫാത്തിമ (13), അത്തിക്കൽ വീട്ടിൽ ഷറഫുദ്ദീന്റെയും സജ്നയുടെയും മകൾ ആയിഷ (13) എന്നിവരാണ് മരിച്ചത്.
പാലക്കാട് -കോഴിക്കോട് ദേശീയപാതയിൽ കരിമ്പ ക്കടുത്ത് പനയംപാടത്ത് വ്യാഴാഴ്ച വൈകീട്ട് 3.45 ഓടെയായിരുന്നു അപകടം. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്നു കരിമ്പ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളായ നാല് പേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.