പാലക്കാട്-കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേ: നഷ്ടപരിഹാര വിതരണം;1000 കോടി
text_fieldsമലപ്പുറം: പാലക്കാട്- കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ദേശീയപാതക്കു വേണ്ടി ജില്ലയില്‍നിന്ന് ഏറ്റെടുക്കുന്ന ഭൂമികളുടെയും കുഴിക്കൂര്‍ ചമയങ്ങളുടെയും നഷ്ടപരിഹാരമായി ഇതിനകം 1005,02,16,505 രൂപ വിതരണം ചെയ്തതായി കലക്ടര്‍ വി.ആര്. വിനോദ് അറിയിച്ചു. ദേശീയപാത (എന്‍.എച്ച് 966- ഗ്രീന്‍ഫീല്‍ഡ്) സ്ഥലമെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ. അരുണിന്റെ നേതൃത്വത്തിലാണ് സ്ഥലമെടുപ്പ് നടപടികള്‍ വേഗത്തിലാക്കി നഷ്ടപരിഹാരം വിതരണം ചെയ്തു വരുന്നത്. സെപ്റ്റംബര്‍ അഞ്ചിനാണ് ജില്ലയില്‍ നഷ്ടപരിഹാര വിതരണം ആരംഭിച്ചത്. ദേശീയപാത വികസനത്തിനുള്ള പ്രാഥമിക വിജ്ഞാപനം 2022 ജൂണ്‍ ഒന്നിനാണ് പുറപ്പെടുവിച്ചത്. ആദ്യഘട്ട അന്തിമ വിജ്ഞാപനം 2023 ഫെബ്രുവരി 13ന് പുറപ്പെടുവിച്ചു.
238 ഹെക്ടര്‍ ഭൂമിയാണ് ജില്ലയില്‍ ആകെ ഏറ്റെടുക്കേണ്ടത്. ആതില്‍ 10.21 ഹെക്ടര്‍ ഭൂമി സര്‍ക്കാര്‍ ഭൂമിയും 227.79 ഹെക്ടര്‍ ഭൂമി സ്വകാര്യ ഭൂമിയുമാണ്. 3631 സ്വകാര്യ കൈവശങ്ങളില്നിന്നുമാണ് ഇത്രയും ഭൂമി ഏറ്റെടുക്കുന്നത്. 1861 കൈവശക്കാരിൽനിന്ന് നിര്‍മിതികളും 2972 കൈവശക്കാരില്‍നിന്ന് കാര്‍ഷിക വിളകളും 2260 കൈവശക്കാരില്‍നിന്ന് മറ്റു മരങ്ങളും ഏറ്റെടുക്കലില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഏറ്റെടുക്കുന്ന നിര്മിതികളില് 1111 കെട്ടിടങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ 1069 വീടുകളും 42 വാണിജ്യ കെട്ടിടങ്ങളുമാണുള്ളത്. ആകെ 2,11,615 കാര്‍ഷിക വിളകളും 36,631 മറ്റു മരങ്ങളുമാണ് ഏറ്റെടുക്കുന്നത്.
ഇതുവരെ ഏറ്റെടുത്ത 112.6833 ഹെക്ടര്‍ ഭൂമിയില്‍ 497 വീടുകള്‍ക്ക് പൂര്‍ണമായും 29 വീടുകള്‍ക്ക് ഭാഗികമായും നഷ്ടപരിഹാരം അനുവദിച്ചിട്ടുണ്ട്. 322 കുടുംബങ്ങള്‍ക്ക് 9,30,64,000 രൂപ പുനരധിവാസ തുകയായും അനുവദിച്ച് നല്‍കിയിട്ടുണ്ട്. ഏറ്റെടുത്ത ഭൂമിയിലെ നിർമിതികള്‍ക്ക് 346,33,86,459 രൂപയും കാര്‍ഷിക വിളകള്‍ക്ക് 26,81,13,400 രൂപയും മറ്റു മരങ്ങള്‍ക്ക് 4,43,00,789 രൂപയും ഭൂമിയുടെ നഷ്ടപരിഹാരമായി 618,13,51,857 രൂപയും വിതരണം ചെയ്തിട്ടുണ്ട്. നഷ്ടപരിഹാരമായി പ്രാഥമിക ഘട്ടത്തില്‍ 1986 കോടി രൂപയാണ് കണക്കാക്കിയിട്ടുള്ളത്. അതില്‍ ഭൂമിയുടെ നഷ്ടപരിഹാരമായി 1189.35 കോടി രൂപയും നിർമിതികളുടേത് 707.65 കോടി രൂപയും കാര്‍ഷിക വിളകളുടേത് 53.20 കോടി രൂപയും മറ്റു മരങ്ങളുടേത് 8.80 കോടി രൂപയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.