Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലക്കാട്​ മെഡിക്കൽ...

പാലക്കാട്​ മെഡിക്കൽ കോളജ് ; നിയമനങ്ങളിൽ സംവരണ അട്ടിമറി; പട്ടികജാതി കമീഷൻ റിപ്പോർട്ട്​ തള്ളി സർക്കാർ

text_fields
bookmark_border
Palakkad medical college
cancel

പാ​ല​ക്കാ​ട്​: പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​െൻറ പാ​ല​ക്കാ​ട്​ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​യ​മ​ന​ങ്ങ​ളി​ൽ വ​ൻ സം​വ​ര​ണ അ​ട്ടി​മ​റി. നി​യ​മ​ന​ങ്ങ​ൾ പി.​എ​സ്.​സി​ക്ക്​ വി​ടാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്​​ ദേ​ശീ​യ പ​ട്ടി​ക​ജാ​തി ക​മീ​ഷ​ൻ ശി​പാ​ർ​​ശ മ​റി​ക​ട​ക്കാ​ൻ ല​ക്ഷ്യ​മി​​െ​ട്ട​ന്നും ആ​രോ​പ​ണം. സം​വ​ര​ണ അ​ട്ടി​മ​റി പ​രാ​തി​ക​ളെ​തു​ട​ർ​ന്ന്​ 2019 ഫെ​ബ്രു​വ​രി​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ്​ സ​ന്ദ​ർ​ശി​ച്ച ദേ​ശീ​യ പ​ട്ടി​ക​ജാ​തി ക​മീ​ഷ​ൻ വൈ​സ്​ ചെ​യ​ർ​മാ​ൻ എ​ൽ. മു​രു​ക​ൻ നി​യ​മ​ന​ങ്ങ​ൾ​ക്ക്​ സ്​​പെ​ഷ​ൽ റൂ​ളും സ്​​പെ​ഷ​ൽ റി​ക്രൂ​ട്ട്​​മെൻറും​ ശി​പാ​ർ​ശ ചെ​യ്​​തി​രു​ന്നു. സ്പെ​ഷ​ൽ റൂ​ളി​ൽ കു​റ​ഞ്ഞ​ത്​ 75 ശ​ത​മാ​നം സം​വ​ര​ണം എ​സ്.​സി-​എ​സ്.​ടി വി​ഭാ​ഗ​ത്തി​ന്​ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന്​ 2019 ജൂ​ൺ 22ന്​ ​സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി ഗോ​ത്ര​വ​ർ​ഗ ക​മീ​ഷ​നും ​ശി​പാ​ർ​ശ ചെ​യ്​​തു. എ​ന്നാ​ൽ, ര​ണ്ട്​ ശി​പാ​ർ​ശ​ക​ളും സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​വ​ഗ​ണി​ച്ചു.

പൊ​തു​സം​വ​ര​ണ ത​ത്വം​പോ​ലും നി​യ​മ​ന​ങ്ങ​ളി​ൽ പാ​ലി​ക്ക​പ്പെ​ട്ടി​ല്ല. 161 അ​ധ്യാ​പ​ക​രി​ൽ പ​ട്ടി​ക​ജാ​തി​ക്കാ​രാ​യി 17 ഉം ​പ​ട്ടി​ക​വ​ർ​ഗ​ക്കാ​രാ​യി ര​ണ്ടു പേ​രു​മേ​യു​ള്ളൂ. 16 പ്ര​ഫ​സ​ർ​മാ​രി​ൽ പ​ട്ടി​ക​ജാ​തി​ക്കാ​ർ അ​ഞ്ച്. അ​സോ​സി​യേ​റ്റ്​ പ്ര​ഫ​സ​ർ 21 ൽ ​ര​ണ്ടും അ​സി. പ്ര​ഫ​സ​ർ 41 ൽ ​ഒ​രാ​ളു​മാ​ണ്​ പ​ട്ടി​ക​ജാ​തി. 17 പേ​രു​ള്ള സീ​നി​യ​ർ റെ​സി​ഡ​ൻ​റ്​ ത​സ്​​തി​ക​യി​ൽ പ​ട്ടി​ക​ജാ​തി​ക്കാ​ർ മൂ​ന്ന്. ജൂ​നി​യ​ർ റെ​സി​ഡ​ൻ​റ്​/​ട്യൂ​ട്ട​ർ 69 ൽ ​പ​ട്ടി​ക​ജാ​തി​ക്കാ​രു​ടെ എ​ണ്ണം അ​ഞ്ച്​.

പ​ല ത​സ്​​തി​ക​ക​ളി​ലും എ​സ്.​സി-​എ​സ്.​ടി പൊ​തു​സം​വ​ര​ണ മാ​ന​ദ​ണ്ഡ​മാ​യ 10 ശ​ത​മാ​നം​പോ​ലും ഇ​ല്ല. അ​സി. പ്ര​ഫ​സ​ർ ത​സ്​​തി​ക​യി​ൽ 2.43 ശ​ത​മാ​ന​വും അ​സോ​സി​യേ​റ്റ്​ പ്ര​ഫ​സ​ർ 7.69 ശ​ത​മാ​ന​വും ജൂ​നി​യ​ർ റെ​സി​ഡ​ൻ​റ്​/​ട്യൂ​ട്ട​ർ 7.24 ശ​ത​മാ​ന​വും മാ​ത്ര​മാ​ണ്​ പ്രാ​തി​നി​ധ്യം. ഉ​ദ്യോ​ഗ​ക്ക​യ​റ്റ​ത്തി​ലൂ​ടെ ഭ​ര​ണ​ച്ചു​മ​ത​ല​യി​ലും പ്ര​ഫ​സ​ർ​മാ​രാ​യും എ​ത്തു​ന്ന ത​സ്​​തി​ക​ക​ളി​ലും പ്രാ​തി​നി​ധ്യം നാ​മ​മാ​ത്രം. അ​ന​ധ്യാ​പ​ക ത​സ്​​തി​ക​ക​ളി​ൽ 50 ശ​ത​മാ​നം സം​വ​ര​ണം പാ​ലി​ക്ക​പ്പെ​​ട്ടെ​ങ്കി​ലും അ​ധ്യാ​പ​ക​രി​​ൽ 10 ശ​ത​മാ​നം പോ​ലു​മി​ല്ല. ഭ​ര​ണ​വി​ഭാ​ഗ​ത്തി​ൽ ആ​രും ഇ​ല്ല.

ക​മീ​ഷ​ൻ ശി​പാ​ർ​ശ മ​റി​ക​ട​ക്കു​ക​യാ​ണ്​ നി​യ​മ​ന​ങ്ങ​ൾ പി.​എ​സ്.​സി​ക്ക്​ വി​ടാ​ൻ എ​ടു​ത്ത തീ​രു​മാ​ന​ത്തി​ലൂ​ടെ സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നാ​ണ്​​ സൂ​ച​ന. നി​യ​മ​ന സ​മ​യ​ത്ത്​ സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ലെ യോ​ഗ്യ​രെ ല​ഭി​ച്ചി​ല്ലെ​ന്നും നി​യ​മി​ക്ക​പ്പെ​ട്ട പ​ല​രും വ​ന്നി​ല്ലെ​ന്നു​മാ​ണ്​ പ്രാ​തി​നി​ധ്യ​ക്കു​റ​വി​ന്​ അ​ധി​കൃ​ത​രു​ടെ ന്യാ​യം.

പൂ​ർ​ണ​മാ​യും പ​ട്ടി​ക​ജാ​തി ഫ​ണ്ടി​ൽ നി​ർ​മി​ച്ച മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സ്​​പെ​ഷ​ൽ റൂ​ൾ ഇ​ല്ലാ​തെ സ്​​പെ​ഷ​ൽ ഒാ​ഫി​സ​റു​ടെ മാ​ത്രം ഉ​ത്ത​ര​വി​ൽ തോ​ന്നും​പ​ടി നി​യ​മ​നം ന​ട​ത്തി​യ​താ​ണ്​ സം​വ​ര​ണം അ​ട്ടി​മ​റി​ക്ക​പ്പെ​ടാ​ൻ കാ​ര​ണ​മാ​യ​െ​ത​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palakad kerala medical college
News Summary - Palakkad Medical College; Government rejects SC Commission report
Next Story