പാലക്കാട് മെഡി. കോളജ്: പിന്‍വാതില്‍ നിയമനം പുന:പരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം
text_fieldsപാലക്കാട്: പട്ടികജാതി വകുപ്പിന് കീഴിലെ പാലക്കാട് ഗവ. മെഡിക്കല്‍ കോളജിലെ പിന്‍വാതില്‍ നിയമനം പുന$പരിശോധിക്കാന്‍ വകുപ്പ് മന്ത്രി എ.കെ. ബാലന്‍െറ നിര്‍ദേശം. ഇതിന്‍െറ അടിസ്ഥാനത്തില്‍ പട്ടികജാതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മെഡിക്കല്‍ കോളജ് സ്പെഷല്‍ ഓഫിസറുമായ കെ. വേണു പ്രിന്‍സിപ്പലില്‍നിന്ന് അടിയന്തരമായി റിപ്പോര്‍ട്ട് തേടി. മാധ്യമവാര്‍ത്തകളെ തുടര്‍ന്നാണ് ക്രമക്കേടന്വേഷിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയത്. മെഡിക്കല്‍ കോളജിലെ 12 ജൂനിയര്‍ റെസിഡന്‍റ് ഒഴിവുകളിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ടാണ് വ്യാപകപരാതി ഉയര്‍ന്നത്. എഴുത്തുപരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടിയ ഉദ്യോഗാര്‍ഥികളെ ഇന്‍റര്‍വ്യൂവില്‍ തഴഞ്ഞ് മാര്‍ക്ക് കുറഞ്ഞവരെ ഉള്‍പ്പെടുത്തി അന്തിമപട്ടിക തയാറാക്കിയെന്നാണ് ആക്ഷേപം. തഴയപ്പെട്ട ഉദ്യോഗാര്‍ഥികള്‍ ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്.
സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപവത്കരിച്ച 12 അംഗ റിക്രൂട്ട്മെന്‍റ് ബോര്‍ഡാണ് ഇന്‍റര്‍വ്യൂ നടത്തിയത്. സ്ക്രീനിങ്ങിന് വേണ്ടിയാണ് എഴുത്തുപരീക്ഷ നടത്തിയതെന്നും എഴുത്തുപരീക്ഷയില്‍ ലഭിച്ച മാര്‍ക്ക് ഇന്‍റര്‍വ്യൂവില്‍ പരിഗണിക്കേണ്ടതില്ളെന്നായിരുന്നു തീരുമാനമെന്നും റിക്രൂട്ട്മെന്‍റ് ബോര്‍ഡംഗങ്ങള്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. പി.എസ്.സിയെ മറികടന്ന് നടത്തിയ നിയമനവും റാങ്ക് ലിസ്റ്റ് അട്ടിമറിച്ചതും ഹൈകോടതിയില്‍ സംസ്ഥാന സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുമെന്ന് ഉറപ്പായതോടെയാണ് മന്ത്രി ഇടപെട്ട് വിവാദലിസ്റ്റ് റദ്ദാക്കാന്‍ നീക്കമാരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.