Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാമനാട്ടുകര അപകട ദിവസം...

രാമനാട്ടുകര അപകട ദിവസം കരിപ്പൂരിലെത്തിയ പാലക്കാട്​ സ്വദേശിയെ തട്ടികൊണ്ട്​ പോയി; സ്വർണക്കടത്ത്​ സംഘമെന്ന്​

text_fields
bookmark_border
ramanattukara accident
cancel
camera_altഫയൽ ചിത്രം

മലപ്പുറം: രാമനാട്ടുകരയിൽ കള്ളക്കടത്ത്​ സ്വർണം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ അഞ്ച്​ പേർ അപകടത്തിൽ മരിച്ച ദിവസം കരിപ്പൂർ വിമാനത്താവളത്തിലെത്തിയ പാലക്കാട്​ സ്വദേശിയെ തട്ടികൊണ്ടു പോയതായി പരാതി. വിമാനത്താവളത്തിലെത്തിയ പാലക്കാട്​ പുതുനഗരം സ്വദേശിയേയാണ്​ തട്ടികൊണ്ടു​ പോയത്​. സ്വർണക്കടത്ത്​ നടത്തുന്ന കൊടുവള്ളിയിൽ നിന്നുള്ള സംഘമാണ്​ ഇതിന്​ പിന്നിലെന്നാണ്​ റിപ്പോർട്ട്​.

കേസുമായി ബന്ധപ്പെട്ട്​ ഫിജാസ്​, ഷിഹാബ്​ എന്നിവരെ പൊലീസ്​ അറസ്റ്റ്​ ചെയ്​തിട്ടുണ്ട്​. കേസിൽ നാല്​ പ്രതികളാണ്​ ഉള്ളതെന്നാണ്​ സൂചന​. സ്വർണക്കടത്ത്​ സംഘവുമായി നേരത്തെ ബന്ധമുള്ള ആളെയായിരുന്നു തട്ടികൊണ്ട്​ പോയതെന്നാണ്​ റിപ്പോർട്ട്​. പിന്നീട്​ ഇയാളെ വിട്ടയക്കുകയും ചെയ്​തു. പക്ഷേ, ഇയാളുടെ കൈവശമുണ്ടായിരുന്ന ലഗേജ്​ കവർന്നു.

കരിപ്പൂരിലെത്തുന്ന കള്ളക്കടത്ത്​ സ്വർണം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെയാണ്​ അഞ്ചുപേർ വാഹനാപകടത്തിൽ മരണപ്പെട്ടത്​. ഇതുമായി ബന്ധപ്പെട്ട്​ പ്രതികളെ പൊലീസ്​ അറസ്റ്റ്​ ചെയ്​തിരുന്നു. കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ ഷഫീഖിനെ കസ്റ്റംസും പിടികൂടിയിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട്​ പിടിയിലായ ഷഫീഖിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ കള്ളക്കടത്തിൽ ബന്ധമുണ്ടെന്ന സംശയിക്കുന്ന അർജുൻ ആയങ്കിയെ കസ്റ്റംസ്​ അറസ്റ്റ്​ ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold smugglingRamanattukara Accident
News Summary - Palakkad native abducted on Ramanattukara accident day
Next Story