കോയമ്പത്തൂരിൽ മരിച്ച പാലക്കാട് സ്വദേശിക്ക് കോവിഡെന്ന് സംശയം
text_fieldsകോയമ്പത്തൂർ: നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ച പാലക്കാട് സ്വദേശിക്ക് കോവിഡ്-19 ബാധിച്ചിരുന്നതായി സം ശയം. കോയമ്പത്തൂർ നഗരത്തിലെ സത്യമംഗലം റോഡിലെ ‘ചെന്നൈ ഹോസ്പിറ്റൽസി’ൽ പ്രവേശിപ്പിച്ച 70കാരനായ പാലക്കാട് നൂറണി സ്വദേശി രാജശേഖരനാണ് കഴിഞ്ഞദിവസം രാത്രി മരിച്ചത്.
പാലക്കാെട്ട ഹാർഡ്വെയർ ഷോപ്പുടമയാണ്. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ഏപ്രിൽ മൂന്നിനാണ് കോയമ്പത്തൂരിലെത്തിച്ചത്. കുടുംബ ഡോക്ടർ ഇതേ ആശുപത്രിയിൽ ജോലി ചെയ്യുന്നതിനാലാണ് ഇവിടെ അഡ്മിറ്റ് ചെയ്തത്. ഇദ്ദേഹം മരിച്ച സാഹചര്യത്തിൽ ഒരു ഡോക്ടർക്കും 19 സ്റ്റാഫ് നഴ്സുമാർക്കും സമ്പർക്ക വിലക്ക് ഏർപ്പെടുത്തി.
ഇവരുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ടെന്ന് കോയമ്പത്തൂർ പൊതുജനാരോഗ്യ െഡപ്യൂട്ടി ഡയറക്ടർ ഡോ. ജി. രമേഷ് കുമാർ അറിയിച്ചു. രോഗിയെ സന്ദർശിച്ച നഗരത്തിലെ എസ്.ജി ഗാസ്ട്രോ കെയർ സെൻററിലെ വനിത ഡോക്ടറും നിരീക്ഷണത്തിലാണെന്ന് അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.