പോപ്പുലർ ഫ്രണ്ട് ജനറൽ സെക്രട്ടറിയുമായി പാലക്കാട് എൻ.ഐ.എ തെളിവെടുപ്പ്
text_fieldsപാലക്കാട്: പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.എ. റഊഫുമായി എൻ.ഐ.എ തെളിവെടുപ്പ്. പാലക്കാട് എസ്.പി ഓഫിസിലാണ് റഊഫിനെ എൻ.ഐ.എ സംഘം എത്തിച്ചത്. ആർ.എസ്.എസ് നേതാക്കളുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് തെളിവെടുപ്പ്. വിവിധ കേസിലെ പ്രതികൾക്കായുള്ള നിയമസഹായം കൈകാര്യം ചെയ്തത് റഊഫാണെന്ന് അന്വേഷണ സംഘം പറയുന്നു.
പോപുലർ ഫ്രണ്ടിനെ നിരോധിച്ച ശേഷം റഊഫ് ഒളിവിലായിരുന്നു. ഒക്ടോബർ 28ന് പാലക്കാട് പട്ടാമ്പി കരിമ്പുള്ളിയിലെ വീട്ടിൽ നിന്നാണ് എൻ.ഐ.എ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.
അതേസമയം, പോപുലർ ഫ്രണ്ട് ഹർത്താൽ ദിനത്തിൽ കെ.എസ്.ആർ.ടി.സി ബസുകൾ ആക്രമിച്ച കേസിൽ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താറിനെ തിങ്കളാഴ്ച വടക്കാഞ്ചേരി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. വടക്കാഞ്ചേരിയിലെ കേസിൽ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ സത്താറിനെ റിമാൻഡ് ചെയ്തു.
ഹർത്താലുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും അബ്ദുൽ സത്താറിനെ പ്രതി ചേർക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. ഹർത്താലിൽ വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപവും കരുതക്കാടും മുള്ളൂർക്കരയിലും ബസുകൾക്ക് നേരെ ആക്രമണമുണ്ടാവുകയും കല്ലെറിഞ്ഞ് ചില്ല് തകർക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.