പാലക്കാട് 105 പേർ ചികിത്സയിൽ; ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 16 പേർക്ക്
text_fieldsപാലക്കാട്: ജില്ലയിൽ വ്യാഴാഴ്ച 16 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 105 പേരായി.
ചെന്നൈ, അബൂദബി എന്നിവിടങ്ങളിൽനിന്നെത്തിയ അഞ്ചുപേർക്കും മുംബൈ, കർണാടക, ഡൽഹി, ബാംഗ്ലൂർ എന്നിവിടങ്ങളിൽനിന്നെത്തിയ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെ രണ്ടുപേർക്കും രോഗം സ്ഥിരീകരിച്ചു.
മെയ് 22ന് ചെന്നൈയിൽ നിന്നെത്തിയ 68കാരനായ കൊപ്പം സ്വദേശി, മെയ് 20ന് ചെന്നൈയിൽനിന്ന് വന്ന ഒറ്റപ്പാലം 83 കാരിയായ പാലാട്ട് റോഡ് സ്വദേശി, മെയ് 20 ന് ചെന്നൈയിൽ നിന്നെത്തിയ 23കാരിയായ ആനക്കര സ്വദേശി, മെയ് 13 ന് ചെന്നൈയിൽനിന്ന് വന്ന അലനല്ലൂരിലെ 19 കാരൻ, ചെന്നൈയിൽ നിന്നെത്തിയ 23കാരനായ ശ്രീകൃഷ്ണപുരം സ്വദേശി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
മെയ് 11ന് അബുദാബിയിൽ നിന്നും വന്ന വല്ലപ്പുഴ സ്വദേശി, മെയ് 11ന് അബുദാബിയിൽ നിന്നെത്തിയ വാണിയംകുളം സ്വദേശി, മെയ് 18ന് അബുദാബിയിൽ നിന്നും വന്നിട്ടുള്ളവരായ ശ്രീകൃഷ്ണപുരം കാട്ടുകുളം സ്വദേശി, കേരളശ്ശേരി വടശ്ശേരി സ്വദേശി (35,പുരുഷൻ), പഴമ്പാലക്കോട് സ്വദേശി, മെയ് 23 ന് മുംബൈയിൽ നിന്നും എത്തിയ തൃക്കടീരി സ്വദേശി, മെയ് 19 ന് ബാംഗ്ലൂരിൽ നിന്നും എത്തിയ അലനല്ലൂർ സ്വദേശി, മെയ് 18 ഡൽഹിയിൽ നിന്നും എത്തിയ കോട്ടോപ്പാടം സ്വദേശി, കർണാടകയിലെ ഭടകലിൽ നിന്നും കുടുംബത്തോടൊപ്പം യാത്ര ചെയ്തെത്തിയ കോട്ടോപ്പാടം സ്വദേശി എന്നിവരും രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു.
കൂടാതെ മഹാരാഷ്ട്രയിൽ നിന്നെത്തിയ രോഗലക്ഷണങ്ങളുള്ള വ്യക്തിയുടെ (ഇദ്ദേഹത്തിെൻറ പരിശോധനാ ഫലം ലഭ്യമായിട്ടില്ല) അമ്മയായ കണിയാപുരം സ്വദേശിക്കും, മെയ് നാലിന് ചെന്നൈയിൽ നിന്നും എത്തി മെയ് 23 രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കമുണ്ടായ റേഷൻ കട നടത്തുന്ന ഒരു കടമ്പഴിപ്പുറം സ്വദേശിക്കും സമ്പർക്കത്തിലൂടെ വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതോടെ പാലക്കാട് ജില്ലയിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ ഒരു മലപ്പുറം സ്വദേശിയും മെയ് 23 ന് രോഗം സ്ഥിരീകരിച്ച ഒരു ഇടുക്കി സ്വദേശിനിയും (ആരോഗ്യ പ്രവർത്തകരിൽ ഒരാൾ) മെയ്24, 17 തീയതികളിലായി രോഗം സ്ഥിരീകരിച്ച രണ്ട് തൃശ്ശൂർ സ്വദേശികളും ബുധനാഴ്ച (മെയ് 26) രോഗം സ്ഥിരീകരിച്ച ഒരു പൊന്നാനി സ്വദേശിയും ബുധനാഴ്ച (മെയ് 27) രോഗം സ്ഥിരീകരിച്ച ആസാം സ്വദേശിയും ഉൾപ്പെടെ 105 പേരായി. നിലവിൽ ഒരു മങ്കര സ്വദേശി എറണാകുളത്തും ഒരു നെല്ലായ സ്വദേശി മഞ്ചേരിയിലും ചികിത്സയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.