Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലക്കാട്​ 19 പേർക്ക്​...

പാലക്കാട്​ 19 പേർക്ക്​ കോവിഡ്​; രോഗം ബാധിച്ചവരിൽ ആരോഗ്യപ്രവർത്തകരും 11കാരിയും 

text_fields
bookmark_border
പാലക്കാട്​ 19 പേർക്ക്​ കോവിഡ്​; രോഗം ബാധിച്ചവരിൽ ആരോഗ്യപ്രവർത്തകരും 11കാരിയും 
cancel

പാലക്കാട്: ജില്ലയിൽ ശനിയാഴ്​ച പതിനൊന്നുകാരിയുൾപ്പെടെ 19 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ കുവൈറ്റിൽ നിന്നും വന്ന ഒരാൾക്ക് മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ ഇരിക്കെയാണ് രോഗം സ്ഥിരീകരിച്ചതെന്നു​ം ജില്ല ഭരണകൂടം അറിയിച്ചു. ജില്ലയിൽ ഇത്രയും പേർക്ക്​ രോഗം സ്​ഥിരീകരിക്കുന്നത്​ ആദ്യമായാണ്​.

അബൂദബി, ഗുജറാത്ത്, കാഞ്ചിപുരം എന്നിവിടങ്ങളിൽ നിന്ന് വന്ന ഓരോരുത്തർക്കും മുംബൈയിൽ നിന്നു വന്ന രണ്ടുപേർക്കും ചെന്നൈയിൽ നിന്ന് വന്ന എട്ടു പേർക്കും വാളയാർ ചെക്പോസ്​റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരാൾക്കും രോഗബാധിത​​​െൻറ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട രണ്ടു പേർക്കുമാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. രണ്ടു പേർക്ക് രോഗം ബാധിച്ചതുമായി ബന്ധപ്പെട്ട വിവരം ലഭ്യമായിട്ടില്ല. ശനിയാഴ്​ച രോഗം സ്ഥിരീകരിച്ചവരിൽ 12 പുരുഷന്മാരും ഏഴു വനിതകളുമാണ്.

മെയ് 13ലെ ഫ്ലൈറ്റിൽ കുവൈറ്റിൽ നിന്നും വന്ന ഒറ്റപ്പാലം നെല്ലായ സ്വദേശിക്കാണ് മഞ്ചേരി മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ ഇരിക്കെ രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ മെയ് 14ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെയ് 20ന് സ്രവം പരിശോധനക്ക്​ അയക്കുകയുമായിരുന്നു.

മുംബൈയിൽ നിന്നും മെയ് 20ന് നാട്ടിലേക്ക് വന്ന ഒറ്റപ്പാലം ചുനങ്ങാട് സ്വദേശികളായ 56കാരനും 46കാരിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മെയ് 21ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ നിന്നാണ് ഇവരുടെ സാമ്പിൾ പരിശോധനക്ക്​ എടുത്തത്.

മെയ് 11ന് ഗുജറാത്തിൽ നിന്നും എത്തിയ വെള്ളിനേഴി സ്വദേശിയായ 11കാരിയായ പെൺകുട്ടിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മെയ് 21ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ നിന്നാണ് സ്രവം പരിശോധനക്ക്​ എടുത്തത്.

ചെന്നൈയിൽ നിന്നും വന്ന് ശനിയാഴ്​ച രോഗം സ്ഥിരീകരിച്ച എട്ടു പേരിൽ മെയ് ആറിന് വന്ന ഒരു എലപ്പുള്ളി തോട്ടക്കര സ്വദേശിയും മെയ് 20, മെയ് 17 തീയതികളിലായി വന്ന ഒറ്റപ്പാലം ചുനങ്ങാട് സ്വദേശികളായ മൂന്നുപേരും ഉൾപ്പെടുന്നു.

മെയ് 13ന് വന്ന ഒരു മുണ്ടൂർ സ്വദേശി, മെയ് 14 വന്ന ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ കടമ്പഴിപ്പുറം സ്വദേശികളായ രണ്ടുപേർ
എന്നിവരും ചെന്നൈയിൽ നിന്ന് വന്നിട്ടുള്ളവരിൽ ഉൾപ്പെടുന്നു. കടമ്പഴിപ്പുറം സ്വദേശിയായ മറ്റൊരാൾകൂടി ചെന്നൈയിൽ നിന്ന് വന്നിട്ടുണ്ട്.

രോഗബാധിതന്റ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട രോഗം സ്ഥിരീകരിച്ച രണ്ടുപേർ ശ്രീകൃഷ്ണപുരം സ്വദേശികളായ ഒരു പുരുഷനും ഒരു വനിതയുമാണ്. ഇവർ ജില്ല ആശുപത്രിയിലെ സ്​റ്റാഫ് നഴ്സുമാരാണ്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ നിന്നും മെയ് 21നാണ് ഇവരുടെ സ്രവം പരിശോധനക്ക്​ എടുത്തത്.

മെയ് ആറിന് കാഞ്ചീപുരത്ത് നിന്നും വന്ന വ്യക്തി ഒറ്റപ്പാലം മുനിസിപ്പാലിറ്റി പരിധിയിലെ തോട്ടുകര സ്വദേശിയാണ്. മെയ് ഏഴിന് അബുദാബിയിൽ നിന്നും എത്തിയ വ്യക്തി വല്ലപ്പുഴ ചൂരക്കോട് സ്വദേശിയാണ്. വാളയാർ ചെക്ക്പോസ്റ്റിൽ ഡ്യൂട്ടി ചെയ്തിരുന്ന 22 കാരിയായ ഒരു ആരോഗ്യ പ്രവർത്തകക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

രണ്ടു സ്​ത്രീകൾക്കും ജില്ലയിൽ ശനിയാഴ്​ച രോഗം സ്​ഥിരീകരിച്ചു. ഇവർക്ക്​ രോഗബാധ എവിടെനിന്നാണെന്ന്​ വ്യക്തമല്ല. 

ഇതോടെ പാലക്കാട് ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ മലപ്പുറം, തൃശൂർ സ്വദേശി ഉൾപ്പെടെ 44 പേരായി.
ഒരു ആലത്തൂർ സ്വദേശിയും മങ്കര സ്വദേശിയും ഉൾപ്പെടെ രണ്ടുപേർ എറണാകുളത്തും ഒരു നെല്ലായ സ്വദേശി മഞ്ചേരിയിലും ചികിത്സയിലുണ്ടെന്നും ജില്ല ഭരണകൂടം അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscoronamalayalam newscorona viruscovid 19
News Summary - Palakkad Reports 19 Covid 19 Cases -Kerala news
Next Story