ശ്രീനിവാസന്‍റെ കൊലപാതകം: പ്രതികളെക്കുറിച്ച് സൂചന
text_fieldsപാലക്കാട്: ആർ.എസ്.എസ് നേതാവ് ശ്രീനിവാസന്‍റെ കൊലപാതകത്തിൽ പ്രതികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചു. പ്രതികൾ സഞ്ചരിച്ച മൂന്ന് ബൈക്കുകളിൽ ഒന്നിന്‍റെ നമ്പർ ലഭിച്ചതായാണ് വിവരം. അതേസമയം, സംഭവത്തിൽ പത്ത് എസ്.ഡി.പി.ഐ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ആർ.എസ്.എസ് പാലക്കാട് ജില്ല മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് എസ്.കെ. ശ്രീനിവാസന്‍റെ ശരീരത്തിൽ ആഴത്തിലുള്ള പത്ത് മുറിവുകൾ ഉള്ളതായാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്. കഴുത്തിലും തലയിലുമുള്ള മൂന്ന് വെട്ടുകളാണ് മരണകാരണമായത്. കാലിലും കൈകളിലും ആഴത്തിലുള്ള മുറിവുകളുണ്ടെന്ന് ഇൻക്വസ്റ്റ് തയാറാക്കിയ സി.ഐയുടെ റിപ്പോർട്ടിലുണ്ട്.
ശ്രീനിവാസന്‍റെ പോസ്റ്റുമോർട്ടം നടപടികൾ രാവിലെ ആരംഭിക്കും. പിന്നീട് വിലാപയാത്രയായി കണ്ണകി നഗറിലേക്ക് കൊണ്ടുപോകും.
ജില്ലയില്‍ ഏപ്രില്‍ 20ന് വൈകീട്ട് ആറുവരെ അഡീഷനല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പൊതുസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമോ പേര്‍ ഒത്തുചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ യോഗങ്ങളോ പ്രകടനങ്ങളോ ഘോഷയാത്രകളോ പാടില്ല. വ്യക്തികള്‍ ആയുധമേന്തി നടക്കുന്നതും നിരോധിച്ചു. അവശ്യ സേവനങ്ങള്‍ക്കും ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ക്കും ഉത്തരവ് ബാധകമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.