പാലക്കാട് യു.ഡി.എഫിലും എൽ.ഡി.എഫിലും ആശങ്കകൾക്ക് കുറവില്ല
text_fieldsപാലക്കാട്: വോെട്ടടുപ്പ് കഴിഞ്ഞയുടൻ പരസ്യ വിഴുപ്പലക്കലിലേക്ക് നീങ്ങിയ പാലക്കാെട്ട കോൺഗ്രസിൽ അവസാനിക്കാതെ തിരയിളക്കം. ഫലപ്രഖ്യാപന ശേഷം പാർട്ടിയിൽ വീണ്ടുമൊരു പൊട്ടിത്തെറി പ്രതീക്ഷിക്കുന്നവർ ഡി.സി.സിയിൽ തന്നെയുണ്ട്. സ്ഥാനാർഥി നിർണയ വേളയിൽ മുൻ ഡി.സി.സി അധ്യക്ഷൻ എ.വി. ഗോപിനാഥ് ഉയർത്തിയ വിമതസ്വരമാണ് യു.ഡി.എഫിനെ ആഴ്ചകളോളം ആടിയുലച്ചത്.
ഉമ്മൻ ചാണ്ടി നേരിെട്ടത്തി ഗോപിനാഥിനെ മെരുക്കിയെങ്കിലും ശാന്തത മുകൾപരപ്പിലേ ഉണ്ടായിരുന്നുള്ളൂ. വോെട്ടടുപ്പ് കഴിഞ്ഞതിെൻറ പിറ്റേന്ന് ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠൻ എം.പി, ഗോപിനാഥിനെതിരെ നടത്തിയ കടന്നാക്രമണം അത്രയെളുപ്പം തീർക്കാവുന്നതല്ല പാർട്ടിയിലെ ഗ്രൂപ്പിസം എന്നതിന് പ്രകടമായ സൂചനയായി.തെരഞ്ഞെടുപ്പ് ഫലം യു.ഡി.എഫിന് കുറെച്ചെങ്കിലും അനുകൂലമായാൽ ശ്രീകണ്ഠന് പിടിച്ചുനിൽക്കാം. മറിച്ചായാൽ വിമതസ്വരം കടുക്കുമെന്നുറപ്പ്്.
എൽ.ഡി.എഫ് ക്യാമ്പിലും ആശങ്കക്ക് കുറവില്ല. യു.ഡി.എഫ്, -എൽ.ഡി.എഫ് വോട്ടുവ്യത്യാസം കുറവായ നെന്മാറയിൽ യു.ഡി.എഫിന് ബി.ജെ.പി വോട്ടുമറിച്ചുവെന്ന ആരോപണം എൽ.ഡി.എഫ് ശക്തമായി ഉയർത്തുന്നു. സി.എം.പിയിലെ സി.എൻ. വിജയകൃഷ്ണനാണ് നെന്മാറയിൽ യു.ഡി.എഫ് സ്ഥാനാർഥി. മലമ്പുഴയിൽ കോൺഗ്രസ് ബി.ജെ.പിക്ക് വോട്ടുമറിച്ചുവെന്ന് പരസ്യമായി ആരോപണം ഉന്നയിച്ചത് മന്ത്രി എ.കെ. ബാലനാണ്.
തൃത്താലയിലെ ഫലം ഇടതിന് എതിരായാൽ അതും പുതിയ വിവാദത്തിന് വഴിമരുന്നിടും. സി.പി.എം ജില്ല ഘടകത്തിലെ വിഭാഗീയതയിൽ ഒരുപക്ഷത്തുള്ള എം.ബി. രാജേഷിന് വിജയസാധ്യത കുറഞ്ഞ സീറ്റ് നൽകിയെന്ന ആരോപണം സ്ഥാനാർഥി നിർണയവേളയിൽ തന്നെ പാർട്ടിയിൽ ഒരുവിഭാഗംഉയർത്തിയിരുന്നു.
സി.പി.എം ലോക്കൽ കമ്മിറ്റികളുടെ എതിർപ്പ് അവഗണിച്ച് സ്ഥാനാർഥിയാക്കിയ അഡ്വ. കെ. ശാന്തകുമാരിക്ക് കോങ്ങാട്ട് പ്രതീക്ഷിച്ച വോട്ട് കിട്ടാതെവന്നാലും ചർച്ചകളിലേക്ക് നയിക്കപ്പെടും. എ.കെ. ബാലെൻറ ഭാര്യ പി.കെ. ജമീലക്ക് സീറ്റ് നിഷേധിച്ചതിനെ ചൊല്ലിയുള്ള കോലാഹലവും എൻ.എൻ. കൃഷ്ണദാസ്, പി.കെ. ശശി എന്നിവർ തഴയപ്പെട്ടതും പാലക്കാട് സി.പി.എമ്മിൽ വീണ്ടും ചർച്ചയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.