പാലക്കാേട്ടത് ദയനീയ പരാജയം; എറണാകുളത്ത് മുന്നേറ്റമുണ്ടാക്കാനായില്ല –സി.പി.എം രേഖ
text_fieldsതിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിലുണ്ടായത് ദയനീയ പരാജയമാണെന്ന് സി.പി.എം കത്ത്. സംസ്ഥാനത്തൊട്ടാകെ ഉണ്ടായ ഇടതുപക്ഷ മുന്നേറ്റത്തോടൊപ്പം മുന്നേറാൻ എറണാകുളം ജില്ലക്ക് സാധിച്ചില്ലെന്നും കീഴ്ഘടകങ്ങളിൽ വിതരണം ചെയ്ത രേഖ പറയുന്നു. കഴിഞ്ഞ തവണ പാലക്കാട് മൂന്നാം സ്ഥാനത്ത് പോയതിനെതുടർന്ന് സംസ്ഥാന കമ്മിറ്റി നേരിട്ട് അന്വേഷണം നടത്തി എം.വി. ഗോവിന്ദൻ നൽകിയ റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പാക്കിയില്ലെന്നും പറയുന്നു. ഇ. ശ്രീധരെൻറ സ്ഥാനാർഥിത്തോടെ ബി.ജെ.പി വിജയത്തിന് കൂടുതൽ ശ്രമിച്ചു.
കോൺഗ്രസ് വോട്ടിനൊപ്പം പാർട്ടിക്ക് കിട്ടിയിരുന്ന വോട്ടുകളും നഷ്ടപ്പെട്ടു. ഇൗ സാഹചര്യം കണ്ട് ആവശ്യമായ സംഘടനാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ കഴിഞ്ഞില്ല. മണ്ഡലത്തിൽ എൽ.ഡി.എഫിന് കിട്ടിപ്പോന്ന ന്യൂനപക്ഷ വോട്ടുകൾ പൂർണമായി ലഭിച്ചില്ല.
പാലക്കാട് സ്വാധീന കേന്ദ്രങ്ങളിൽപോലും കുറവുണ്ടായി. അപമാനകരമായ മൂന്നാം സ്ഥാനമാണ് കിട്ടിയത്. ബി.ജെ.പി വലിയ കേന്ദ്രീകരണം നടത്തിയപ്പോൾ അതിനനുസരിച്ച് സംഘടനാ സംവിധാനം ഒരുക്കുന്നതിൽ ജില്ല നേതൃത്വത്തിന് വന്ന കുറവും പരിശോധിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.