യുവമോർച്ച ജില്ല സെക്രട്ടറി പൊള്ളലേറ്റു മരിച്ച സംഭവത്തിൽ ദുരൂഹത
text_fieldsഒറ്റപ്പാലം: യുവമോർച്ച പാലക്കാട് ജില്ല സെക്രട്ടറിയും ഒറ്റപ്പാലം സ്വദേശിയുമായ കണ്ണിയംപുറം വാഴപ്പുള്ളി വീട്ടിൽ സജിൻ രാജ് എന്ന ലാലു- (31) ആറ്റിങ്ങലിൽ പൊള്ളലേറ്റു മരിച്ച സംഭവത്തിൽ ദുരൂഹത. കടബാധ്യത മൂലം ലാലു ആത്മഹത്യ ചെയ്തതാകാമെന്ന അഭ്യൂഹം അടിസ്ഥാനരഹിതമാണെന്ന് പിതാവ് രാജൻ പറയുന്നു. ഒറ്റപ്പാലത്തെ ഏതോ വ്യക്തി ലാലുവിനെ വിളിച്ചു കൊണ്ടുപോയി കൊലപ്പെടുത്തിയതാണ്.
വീട്ടിൽ അറിയിക്കാതെ എങ്ങും പോകുന്ന സ്വഭാവം മകനില്ല. പണം കടം വാങ്ങിയ ആരോ ആണ് കൊലക്ക് പിന്നിൽ. ഒറ്റപ്പാലം ടൗണിന് പുറത്ത് പോകുമ്പോഴെല്ലാം ഡ്രൈവറെ കൂട്ടാറുള്ള ലാലു ആറ്റിങ്ങൽ വരെ സ്വയം കാറോടിച്ചു പോയി എന്നത് വിശ്വസിക്കാനാവില്ല. രാഷ്ട്രീയ എതിരാളികൾ ആരുമില്ലെന്നും രാജൻ പറഞ്ഞു. ബുധനാഴ്ച ഉച്ചക്കുശേഷമാണ് ലാലു ഒറ്റപ്പാലത്തുനിന്ന് പോയതെന്ന് സുഹൃത്തുക്കൾ പറയുന്നു. വ്യാഴാഴ്ച പുലർച്ച ആറിനാണ് ആറ്റിങ്ങൽ മാമം പാലത്തിനു സമീപത്തെ കടത്തിണ്ണയിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്കിടെ വൈകീട്ട് മൂന്നരയോടെയായിരുന്നു മരണം.
അന്വേഷണം ഊര്‍ജിതം;ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
യുവമോര്‍ച്ച പാലക്കാട് ജില്ല സെക്രട്ടറിയെ ആറ്റിങ്ങലില്‍ ദേശീയപാതയോരത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം. ഇതുവരെ ലഭ്യമായ തെളിവനുസരിച്ച് സംഭവം ആത്മഹത്യയെന്ന നിഗമനത്തിലാണ് പൊലീസ്. പാലക്കാട് ഒറ്റപ്പാലം കണിയാംപറമ്പില്‍ വാഴപ്പിള്ളി വീട്ടില്‍ രാജെൻറ മകന് ലാലു എന്ന സജിന്‍രാജിനെ (34) വ്യാഴാഴ്ച രാവിലെ ദേശീയപാതയില്‍ ആറ്റിങ്ങല്‍ മാമത്തിന് സമീപം കടവരാന്തയില്‍ പൊള്ളലേറ്റനിലയില്‍ കണ്ടെത്തിയിരുന്നു. തലക്ക് താഴെയുള്ള ഭാഗത്താണ് പൊള്ളലേറ്റത്.
തലയും മുഖവും ഒഴിവാക്കി പെട്രോള്‍ ഒഴിച്ചതിനുശേഷം തീ കൊളുത്തിയതിനുള്ള സാധ്യതയാണ് ഇത് നല്‍കുന്നത്. കാറില്‍ കണ്ടെത്തിയ പകുതി പെട്രോള്‍ ഉണ്ടായിരുന്ന കുപ്പിയിലെ ശാസ്ത്രീയപരിശോധനയില്‍ സജിന്രാജിെൻറ വിരലടയാളം മാത്രമാണ് ലഭിച്ചത്. കാറിെൻറ സ്റ്റിയറിങ്, ഡോറുകള്‍ എന്നിവയിലും സജിന്രാജിെൻറ വിരലടയാളം മാത്രമാണ് ഉള്ളതെന്നും പൊലീസ് പറയുന്നു. ഒരു സ്ത്രീ തന്നെ സാമ്പത്തികമായി ചൂഷണം ചെയ്തുവെന്ന സൂചന നല്കുന്ന കത്ത് കാറിനുള്ളിലെ ഒരു കവറില്‍ കണ്ടെത്തിയിരുന്നു. ഈ സ്ത്രീക്ക് സോഷ്യല്‍ മീഡിയകളിലൂടെ നല്കിയ മെസേജുകളിലും ആത്മഹത്യ ചെയ്യുന്നതായി വിവരം ഉണ്ട്. ഒരു കുട്ടിയുടെ മാതാവായ ഈ വീട്ടമ്മയോട് താന്‍ മരിക്കുന്നത് കാണണമെങ്കില്‍ വിഡിയോ കാളില്‍ വരാനും വാട്സ്ആപ്പിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത സുഹൃത്തുക്കള്‍ക്ക് നല്കിയ മെസേജുകളിലും ആത്മഹത്യ സൂചനയുണ്ട്.
ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മരണം ആത്മഹത്യയാെണന്ന പ്രാഥമിക നിഗമനത്തിലേക്ക് പൊലീസ് എത്തിച്ചേർന്നത്. മരണകാരണവുമായി ബന്ധപ്പെട്ട എല്ലാ സാധ്യതകളും പൊലീസ് അന്വേഷിക്കുന്നുണ്ട്. തന്നെ കാറില്‍നിന്ന് വിളിച്ചിറക്കി അപായപ്പെടുത്തിയതാെണന്ന് സജിന്‍രാജ് ആശുപത്രി ജീവനക്കാരോട് പറഞ്ഞിരുന്നു. ഈ മൊഴിയുടെയും സജിന്രാജിെൻറ പിതാവ് പ്രകടിപ്പിച്ച സംശയങ്ങളുടെയും അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണം നടത്തുന്നത്. രണ്ട് മൊബൈല്‍ സിമ്മുകളാണ് സജിന്‍രാജ് ഉപയോഗിച്ചിരുന്നത്. ഇവയുടെ കാള്‍ ലിസ്റ്റ് പരിശോധനയും നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.