പളനിയെ സി.പി.എം കൈയൊഴിഞ്ഞു; കൈനീട്ടി സി.പി.െഎ
text_fieldsആലപ്പുഴ: പുന്നപ്ര-വയലാർ സമരാനുഭവങ്ങളിലൂടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ജീവൻ പകർന്ന ടി.കെ. പളനിയെന്ന വയോധികനെ സി.പി.എം കൈയൊഴിഞ്ഞു. രണ്ടുവർഷമായി പാർട്ടി അംഗത്വം പുതുക്കാതെ നിശ്ശബ്ദ പ്രതിഷേധത്തിലായിരുന്നു പളനി. തന്നെ വേണ്ടാത്തവരുടെ ഇടയിലേക്ക് പോകുന്നിെല്ലന്നുറച്ച അദ്ദേഹത്തിനുനേരെ സി.പി.െഎ കൈനീട്ടിക്കഴിഞ്ഞു. 82കാരനായ പളനി സി.പി.എമ്മിനുള്ളിൽ രണ്ട് പതിറ്റാണ്ടുകാലം അനുഭവിച്ച ഒറ്റപ്പെടലിനാണ് ഇതോടെ വിരാമമാകുന്നത്.
വിഭാഗീയതയുടെയും വ്യക്തികേന്ദ്രീകൃത അധികാര ഹുങ്കിെൻറയും ഫലമാണ് സി.പി.എമ്മിലെ തെൻറ ദുരവസ്ഥക്ക് കാരണമെന്ന് പളനി ആരോപിക്കുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ് തെൻറ ജീവൻ. സി.പി.എം വേെണ്ടന്ന് പറയുേമ്പാൾ സമാന പ്രസ്ഥാനത്തെ കുറിച്ച് ചിന്തിക്കുന്നത് അതുകൊണ്ടാണ്. പഴയ തലമുറയുടെ സാന്നിധ്യം കുറഞ്ഞുവരുേമ്പാൾ തനിക്ക് മാതൃസംഘടനയിൽ ഇടമിെല്ലന്ന തിരിച്ചറിവും ഇൗ തീരുമാനത്തിന് പ്രേരകമാണെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. പളനി പാർട്ടിയിലില്ലെന്നാണ് സി.പി.എമ്മിെൻറ വാദം. സി.പി.െഎയിൽ ചേരുന്നതറിഞ്ഞ് പ്രദേശെത്ത ജില്ല നേതാവ് അനുനയിപ്പിക്കാൻ ശ്രമിച്ചു. രണ്ടുവർഷക്കാലം നിങ്ങൾ എവിടെയായിരുന്നെന്നായിരുന്നു പളനിയുടെ ചോദ്യം.
വയലാർ വെടിവെപ്പിൽ രക്തസാക്ഷിയായ ടി.കെ. കുമാരെൻറ സഹോദരനായ പളനി 1996ൽ മാരാരിക്കുളത്ത് വി.എസ്. അച്യുതാനന്ദെൻറ തോൽവിയോടെയാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന് അനഭിമതനായത്. ജില്ല സെക്രേട്ടറിയറ്റ് അംഗമായിരുന്ന പളനിയെ അന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി. സി.എസ്. സുജാതയുടെ പാർലമെൻറ് തെരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ പുറത്താക്കി. 2008ഒാടെ കഞ്ഞിക്കുഴി ഏരിയ കമ്മിറ്റിയിൽ എത്തി. വി.എസ് വിരുദ്ധപക്ഷത്തായിരുന്നെങ്കിലും ഒൗദ്യോഗികപക്ഷത്തിെൻറ പിന്തുണയും കുറവായിരുന്നു. സ്തുതിപാഠകരുടെയിടയിൽ അേദ്ദഹം ഒറ്റപ്പെട്ടു.
2011ൽ കഞ്ഞിക്കുഴി സമ്മേളനത്തിൽ ജില്ല നേതൃത്വത്തിെൻറ അടിച്ചേൽപിക്കലിനെതിരെ നടന്ന പ്രകടനവും കൃഷ്ണപിള്ള സ്മാരകം തകർത്തതിനെതിരായ പ്രതികരണവും മുൻനിർത്തി അദ്ദേഹത്തെ അനിവാര്യമല്ലാത്ത സഖാവാക്കി നേതൃത്വം വിലയിരുത്തി. കഞ്ഞിക്കുഴി ലോക്കൽ കമ്മിറ്റി അംഗമാക്കിയപ്പോൾ ചെറുവാരണത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെെട്ടങ്കിലും നിരസിക്കപ്പെട്ടു. അതോടെ അകൽച്ച പൂർണമായി.സി.പി.െഎ പ്രവേശം യാഥാർഥ്യമാകുേമ്പാൾ സി.പി.എമ്മിെൻറ ഉരുക്കുകോട്ടയിൽ പളനിയെ തുറന്നുകാണിക്കാനുള്ള തന്ത്രങ്ങളും പാർട്ടിക്ക് ആവിഷ്കരിക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.