ദേശീയപാതക്ക് വേണ്ടി 314 ഖബറുകൾ പൊളിച്ചുമാറ്റി പാലപ്പെട്ടി ബദർപള്ളി കമ്മിറ്റി
text_fieldsപാലപ്പെട്ടി (മലപ്പുറം): ദേശീയ പാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് ഖബർസ്ഥാനുകൾ പൊളിച്ചുമാറ്റി പാലപ്പെട്ടി ബദർപള്ളി മഹല്ല് കമ്മിറ്റിയുടെ മാതൃക. ദേശീയ പാതക്കായി പള്ളി ഖബർസ്ഥാന്‍റെ അര ഏക്കറോളം സ്ഥലമാണ് വിട്ടുനൽകിയത്.
ഈ ഭാഗത്തുണ്ടായിരുന്ന 314 ഖബറുകളാണ് പൊളിച്ചുനീക്കിയത്. പതിനഞ്ച് വർഷം മുതൽ 50 വർഷത്തിലേറെ പഴക്കമുള്ള ഖബറുകളാണ് ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചുമാറ്റിയത്. പാലപ്പെട്ടി ബദർപള്ളി മഹല്ല് കമ്മിറ്റിയുടെയും ദാറുൽ ആഖിറ മയ്യിത്ത് പരിപാലന കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് ഖബർസ്ഥാൻ മാറ്റി സ്ഥാപിച്ചത്.
മൃതദേഹാവശിഷ്ടങ്ങളും പഴകിയ പോളിസ്റ്റർ തുണികളുമാണ് പൊളിച്ച ഖബറുകളിൽ നിന്ന് ലഭിച്ചത്. പടിഞ്ഞാറ് ഭാഗത്ത് പുതിയ ഖബറുകൾ കുഴിച്ച് ഇത് മറവു ചെയ്തു. ദേശീയപാതക്ക് സ്ഥലം വിട്ടു നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ഉടലെടുത്തത് മുതൽ കഴിഞ്ഞ 15 വർഷമായി പടിഞ്ഞാറ് ഭാഗത്താണ് ഖബറുകൾ കുഴിച്ച് മയ്യിത്ത് സംസ്കരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.