പാലാരിവട്ടം പാലം അഴിമതി: മുൻകൂർ പണം നൽകിയത് ഇബ്രാഹീംകുഞ്ഞ് പറഞ്ഞിട്ടെന്ന് ടി.ഒ. സൂരജ്
text_fieldsകൊച്ചി: പാലാരിവട്ടം മേൽപാലം നിർമാണ ചുമതലയുള്ള സ്വകാര്യകമ്പനിക്ക് മുൻകൂർ പണം നൽകാനുള്ള തീരുമാനം പൊതുമരാമ ത്ത് മന്ത്രിയായിരുന്ന വി.കെ. ഇബ്രാഹീംകുഞ്ഞിേൻറതായിരുന്നെന്ന് ടി.ഒ. സൂരജ് ഹൈകോടതിയിൽ. കേസിൽ പ്രതിയായി ജുഡീ ഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മുൻ പൊതുമരാമത്ത് സെക്രട്ടറിയായ ടി.ഒ. സൂരജ് ഹൈകോടതിയിൽ നൽകിയ ജാമ്യഹരജിയിലാണ് ഇൗ ആരോപണം ഉന്നയിച്ചിട്ടുള്ളത്.
ടി.ഒ. സൂരജ്, എം.ടി. തങ്കച്ചൻ, കിറ്റ്കോ ജോയൻറ് ജനറൽ മാനേജർ ബെന്നി പോൾ എന്നിവർ ഒ ൗദ്യോഗികപദവി ദുരുപയോഗം ചെയ്ത് ഗൂഢാലോചന നടത്തി മേൽപാലം നിർമാണകമ്പനിയായ ആർ.ഡി.എസ് േപ്രാജക്ട്സിന് അന്യായ നേട്ടമുണ്ടാക്കിക്കൊടുത്തെന്നാണ് വിജിലൻസ് കേസ്.
മേൽപാലം നിർമാണത്തിന് മുൻകൂറായി നിശ്ചിത തുക നൽകണമെന്ന് കരാറിൽ വ്യവസ്ഥയില്ലാതിരിക്കെ കമ്പനിക്ക് 8.25 കോടി രൂപ നിർമാണം തുടങ്ങാൻ മുൻകൂറായി നൽകാൻ നിർദേശിച്ചെന്നാണ് ടി.ഒ. സൂരജിനെതിരായ ആരോപണം.
എന്നാൽ, പണം മുൻകൂർ നൽകണമെന്നാവശ്യപ്പെട്ട് സ്വകാര്യകമ്പനി റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷന് നൽകിയ അപേക്ഷ അസിസ്റ്റൻറ് സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി, അഡീ. സെക്രട്ടറി എന്നിവരടക്കം പരിശോധിച്ചതാണെന്നും മുതിർന്ന ഉദ്യോഗസ്ഥനടക്കമുള്ളവർ സുക്ഷ്മപരിശോധന നടത്തി തെൻറ മുന്നിൽ വന്ന അപേക്ഷ ഒപ്പിട്ട് പൊതുമരാമത്ത് മന്ത്രിക്ക് നൽകുകയാണ് ചെയ്തതെന്നും സൂരജിെൻറ ഹരജിയിൽ പറയുന്നു.
പലിശയൊന്നും ഇൗടാക്കാതെ 8.25 കോടി മുൻകൂർ നൽകാൻ അനുമതി നൽകിയത് മന്ത്രിയാണ്. പിന്നീട് താനാണ് ഇതിന് സേവിങ്സ് ബാങ്ക് നിക്ഷേപങ്ങൾക്കുള്ള പലിശെയക്കാൾ രണ്ടുശതമാനം കൂടുതൽ ഇൗടാക്കാൻ നിർദേശിച്ചത്. മുൻകൂർ തുക കരാറുകാരുടെ ആദ്യ നാല് ബില്ലിൽനിന്ന് തിരിച്ചുകിട്ടി. ഇതിനുപുറെമ പലിശയായി 8.25 ലക്ഷംകൂടി ലഭിച്ചു.
കേരള റോഡ് ഫണ്ട് ബോർഡിെൻറ നിക്ഷേപത്തിന് ഏഴുശതമാനം പലിശ ഇതിലൂടെ ലഭിച്ചതിനാൽ സർക്കാറിന് നഷ്ടമുണ്ടായെന്ന വാദം ശരിയല്ല. ഇടപ്പള്ളി മേൽപാലം നിർമാണത്തിന് 25 കോടി മുൻകൂർ നൽകിയത് പലിശയില്ലാതെയാണെന്നും സൂരജിെൻറ ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.