പാലാരിവട്ടം പാലം അഴിമതി: ജാമ്യംതേടി വീണ്ടും സൂരജിൻെറ ഹരജി
text_fieldsകൊച്ചി: പാലാരിവട്ടം മേൽപാലം അഴിമതിക്കേസിലെ നാലാം പ്രതിയായ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജ് ജാമ്യം തേടി വീണ്ടും ഹൈകോടതിയിൽ. നിർമാണത്തിന് കരാറെടുത്ത കമ്പനിക്ക് ഗൂഢാലോചന നടത്തിയും പദവി ദുരുപയോഗം ചെയ്തും അനധികൃത നേട്ടമുണ്ടാക്കുകയും സർക്കാറിന് നഷ്ടമുണ്ടാക്കുകയും ചെയ്തുവെന്നാരോപിച്ച് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം തേടിയാണ് രണ്ടാമതും ഹരജി നൽകിയത്. ആദ്യം നൽകിയ ജാമ്യഹരജി ഒക്ടോബർ പത്തിന് ഹൈകോടതി തള്ളിയിരുന്നു.
മേൽപാലം കരാർ പ്രകാരം കമ്പനിക്ക് മൊബിലൈസേഷൻ അഡ്വാൻസ് നൽകാൻ വ്യവസ്ഥ ഉണ്ടായിരുന്നില്ലെങ്കിലും സൂരജ് ഇടപെട്ട് ഏഴ് ശതമാനം പലിശക്ക് 8.25 കോടി രൂപ മുൻകൂറായി നൽകിയെന്നാണ് വിജിലൻസ് കണ്ടെത്തിയത്. ആഗസ്റ്റ് 30നാണ് സൂരജ് അറസ്റ്റിലായത്.
അന്വേഷണ സംഘം കസ്റ്റഡിയിൽ ചോദ്യംചെയ്തു കഴിഞ്ഞതിനാൽ ഇനി റിമാൻഡിൽ കഴിയേണ്ടതില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. അറസ്റ്റിലായി 45 ദിവസത്തോളമായെന്നും ജാമ്യത്തിന് അർഹതയുണ്ടെന്നും ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.