പാലാരിവട്ടം മേൽപാലം അഴിമതി: രാഷ്ട്രീയ നേതാക്കളുടെ പങ്ക് സുമിത് ഗോയലിന് അറിയാമെന്ന് വിജിലൻസ്
text_fieldsകൊച്ചി: പാലാരിവട്ടം മേൽപാലം അഴിമതിക്കേസിലെ ഒന്നാംപ്രതി ആർ.ഡി.എസ് പ്രോജക്ട് മാനേജിങ് ഡയറക്ടർ സുമിത് ഗോയ ൽ ഗൂഢാലോചനയുടെ അച്ചുതണ്ടെന്ന് വിജിലൻസ് ഹൈകോടതിയിൽ. ഉന്നത രാഷ്ട്രീയ നേതാക്കളടക്കം അഴിമതിയിൽ പങ്കാളിയായ വരുടെ വിവരങ്ങൾ ഇയാൾക്കറിയാമെങ്കിലും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വിജിലൻസ് ഡി വൈ.എസ്.പി ആർ. അശോക്കുമാർ നൽകിയ വിശദീകരണ പത്രികയിൽ പറയുന്നു. സുമിത് ഗോയലിെൻറ ജാമ്യഹരജിയാണ് കോടതിയുടെ പരിഗണ നയിലുള്ളത്.
ആർ.ഡി.എസ് പ്രോജക്ട്സ് എന്ന കരാർ കമ്പനിയുടെ സാമ്പത്തികപ്രതിസന്ധി മറികടക്കാൻ കുറഞ്ഞ തുകക്ക് പാലം നിർമാണക്കരാർ എറ്റെടുത്ത ഇയാൾ മുൻകൂർ തുക വാങ്ങി സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വിനിയോഗിച്ചു. സർക്കാർ മുൻകൂർ നൽകിയ പണം നിർമാണപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാതെ സ്വന്തം ആവശ്യങ്ങൾക്ക് വിനിയോഗിച്ചു. ഇതിനാൽ പാലം നിർമ ാണത്തിെൻറ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യേണ്ടിവന്നു.
ഖജനാവിന് നഷ്ടമുണ്ടാക്കിയതിനുപുറമേ പാലം അപകട ത്തിലുമായി. സാമ്പത്തിക ക്രമക്കേടുകൾ നടത്താൻ ഗൂഢാലോചന നടത്തി പൊതുപ്രവർത്തകരെ ഒപ്പം നിർത്താൻ കൈക്കൂലി നൽകി. മ ുൻകൂർ തുക വാങ്ങിയത് ക്രമക്കേടാണ്. പാലം നിർമാണം 18 മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ സർക്കാർ നിർബന്ധിച്ചെന്ന ഗോയലിെൻറ വാദം ശരിയാണെന്ന് തെളിയിക്കുന്നതൊന്നും പിടിച്ചെടുത്ത രേഖകളിലില്ല. പണി വേഗം തീർക്കാൻ നിർബന്ധിച്ചതിനാലാണ് മുൻകൂർ പണം വാങ്ങിയതെന്ന വാദവും ശരിയല്ല.
പൊതുപ്രവർത്തകർക്ക് ഏതു മാർഗത്തിലാണ് കൈക്കൂലി നൽകിയതെന്ന് ഇയാൾ വെളിപ്പെടുത്തിയിട്ടില്ല. വൻകിട രാഷ്ട്രീയ നേതാക്കളിൽനിന്ന് പ്രശ്നമുണ്ടാകുമെന്ന് ഭയന്ന് ഗോയൽ സത്യം വെളിപ്പെടുത്തുന്നില്ല. കൈക്കൂലി നൽകിയതിെൻറ വിവരങ്ങൾ ലഭ്യമാക്കാൻ ആർ.ഡി.എസിലെ ചില ഉദ്യോഗസ്ഥരെ ചോദ്യംചെയ്യേണ്ടതുണ്ട്. ഗോയലിെൻറ ബാങ്ക്, കമ്പ്യൂട്ടർ രേഖകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുകയാണ്. ഇൗ ഘട്ടത്തിൽ ജാമ്യം അനുവദിച്ചാൽ രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തികളെ രക്ഷപ്പെടുത്താൻ സഹായിക്കുമെന്നും വിജിലൻസ് വിശദീകരിച്ചു.
ബലപരിശോധന നടത്താതെ പാലാരിവട്ടം പാലം പൊളിക്കരുതെന്ന് ഹരജി
കൊച്ചി: ബലപരിശോധന നടത്താതെ പാലാരിവട്ടം ഫ്ലൈ ഒാവർ പൊളിച്ചുകളയാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. ഫ്ലൈ ഒാവറിന് അപാകതയുണ്ടെങ്കിൽ പരിഹരിക്കാൻ നിർമാണ കരാറുകാരോട് ആവശ്യപ്പെടുകയും ബല പരിശോധന നടത്തി ഗതാഗതത്തിന് തുറന്നുകൊടുക്കാൻ നിർദേശിക്കുകയും വേണമെന്ന് ആവശ്യപ്പെട്ട് കേരള ജനതാ സംഘം (യു) സെൻട്രൽ കമ്മിറ്റി ചെയർമാനും ആർ.എസ്.പി (ലെനിനിസ്റ്റ്) ജില്ല സെക്രേട്ടറിയറ്റ് അംഗവുമായ പെരുമ്പാവൂർ സ്വദേശി പി. വർഗീസ് ചെറിയാനാണ് ഹരജി നൽകിയത്.
പാലാരിവട്ടം ഫ്ലൈ ഒാവർ ഇ. ശ്രീധരെൻറ മേൽ നോട്ടത്തിൽ പുനർനിർമിക്കുമെന്ന് സെപ്റ്റംബർ 17ന് മുഖ്യമന്ത്രിയാണ് പ്രഖ്യാപിച്ചത്. ബ്യൂറോ ഒാഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് വ്യവസ്ഥകൾപ്രകാരം ലോഡ് ടെസ്റ്റ് നടത്തി കരുത്ത് ഉറപ്പാക്കാതെ ഫ്ലൈ ഒാവർ പൊളിച്ചുപണിയരുത്. നേരേത്ത കുഴിടയച്ചും റോഡ് ലെവൽ ചെയ്തും അറ്റകുറ്റപ്പണി നടത്തിയിരുന്നു. എന്നാൽ, പാലം ഗതാഗതത്തിന് തുറന്നുനൽകിയില്ല. ഫ്ലൈ ഒാവർ അടച്ചിട്ടതോടെ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. പാലത്തിെൻറ അപാകതകൾ പരിഹരിക്കാൻ കരാറുകാരായ ആർ.ഡി.എസ് പ്രൊജക്ട്സിന് ബാധ്യതയുണ്ട്. അതിന് അവരോട് നിർദേശിക്കുകയും അറ്റകുറ്റപ്പണികളുടെ ചെലവ് അവരിൽ നിന്ന് ഈടാക്കുകയും വേണം. ഫ്ലൈ ഒാവറിെൻറ അവസ്ഥയെക്കുറിച്ചുള്ള ചെന്നൈ ഐ.ഐ.ടിയുടെ പഠന റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പാലാരിവട്ടം പാലം പൂർണമായി പൊളിക്കുന്നതെന്തിനെന്ന് സ്ട്രക്ചറൽ എൻജിനീയേഴ്‌സ് അസോസിയേഷൻ
കൊച്ചി: പാലാരിവട്ടം മേൽപാലത്തിന് പൊളിച്ചുനീക്കാൻ തക്ക പ്രശ്നങ്ങളില്ലെന്നും പോരായ്മകൾ മറ്റു മാർഗങ്ങളിലൂടെ പരിഹരിക്കാമെന്നും അസോസിയേഷൻ ഓഫ് സ്ട്രക്ചറൽ ആൻഡ് ജിയോടെക്നിക്കൽ കൺസൾട്ടിങ് എൻജിനീയേഴ്‌സ് (എ.എസ്.ജി.സി.ഇ) ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഭാരപരിശോധന നടത്തി ബലക്ഷയം ബോധ്യപ്പെട്ടാലേ പൂർണമായി പൊളിക്കേണ്ടതുള്ളൂ. ഇത് നടത്താതെ പാലം പൊളിച്ചേതീരൂ എന്ന പിടിവാശി എന്തിനാണെന്ന് പി.ഡബ്ല്യു.ഡി റിട്ട. ചീഫ് എൻജിനീയർ കുര്യൻ മാത്യു ചോദിച്ചു.
പാലം പൊളിക്കാൻ തീരുമാനിച്ചത് എൻജിനീയറിങ് വിഭാഗത്തിെൻറ തീരുമാനമല്ല. സർക്കാറിന് ഐ.ഐ.ടി സമർപ്പിച്ച രണ്ടാമത്തെ റിപ്പോർട്ട് പുറത്തുവിടണം. പാലം പൊളിക്കണമെന്ന് ആ റിപ്പോർട്ടിലില്ല. ഇ. ശ്രീധരനെ ആെരാെക്കയോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്നും ദേശീയപാത വിഭാഗം റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയറും പാലങ്ങളുടെ അറ്റകുറ്റപ്പണിക്കായി രൂപവത്കരിച്ച ബി-8 സാങ്കേതിക സമിതി അംഗവുമായ ഡോ. യാക്കൂബ് മേമൻ ജോർജ് പറഞ്ഞു.
പാലം പൊളിക്കുന്നതിന് മുമ്പ് പാലിക്കേണ്ട മാനദണ്ഡങ്ങളൊന്നും പരിഗണിക്കാതെയാണ് പൊളിക്കാനുള്ള തീരുമാനമെന്ന് എ.എസ്.ജി. ഇ മുൻ പ്രസിഡൻറ് എസ്. സുരേഷ് അഭിപ്രായപ്പെട്ടു. ഒരു ഗർഡറിലെ ചെറിയ ന്യൂനതക്കു വേണ്ടിയാണ് പാലം പൊളിക്കുന്നതെന്ന് ഐ.ജി.എസ് ദേശീയ നിർവാഹക സമിതി അംഗവും ഇൻറർനാഷനൽ സൊസൈറ്റി ഓഫ് സോയിൽ മെക്കാനിക്സ് ആൻഡ് ജിയോടെക്നിക്കൽ എൻജിനീയറിങ് ഇൻ ഫീൽഡ് മോണിറ്ററിങ് ഇൻ ജിയോമെക്കാനിക്സിലെ ഇന്ത്യൻ പ്രതിനിധിയുമായ ഡോ. അനിൽ ജോസഫും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.