അനുമതിയില്ലാതെ പാലാരിവട്ടം മേൽപാലം പൊളിക്കരുത് -ഹൈകോടതി
text_fieldsകൊച്ചി: ഹൈകോടതിയുടെ അനുമതിയില്ലാതെ പാലാരിവട്ടം മേൽപാലം പൊളിക്കരുതെന്ന് ഡിവിഷൻ ബെഞ്ച്. ഭാരപരിശോധന നടത്താതെ പാലത്തിന് ബലക്ഷയമുണ്ടെന്ന് എങ്ങനെ പറയാൻ കഴിയുമെന്ന് ജസ്റ്റിസ് എ.എം. ഷഫീഖ്, ജസ്റ്റിസ് ടി.വി. അനിൽകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് സർക്കാറിനോട് ആരാഞ്ഞു. പാലം പൊളിച്ചുപണിയുന്നതിനെതിരെ അസോസിയേഷൻ ഒാഫ് സ്ട്രക്ചറൽ ആൻഡ് ജിയോ ടെക്നിക്കൽ കൺസൽട്ടിങ് എൻജിനീയേഴ്സ്, പെരുമ്പാവൂർ സ്വദേശി വർഗീസ് പി. ചെറിയാൻ തുടങ്ങിയവർ നൽകിയ ഹരജികളാണ് കോടതി പരിഗണിച്ചത്.
നിർമാണകരാറിലെ വ്യവസ്ഥ പ്രകാരം പാലത്തിെൻറ ബലം ഉറപ്പാക്കാൻ ഭാരപരിശോധന നടത്തണമെന്ന് പറയുന്നുണ്ടെന്നായിരുന്നു ഹരജിക്കാരുടെ വാദം. കരാറിൽ ഇത്തരമൊരു വ്യവസ്ഥയുള്ളതിനാൽ മുംെബെ, കാൺപുർ ഐ.ഐ.ടികളുടെ സഹായത്തോടെയോ ഭാരപരിശോധനയിൽ വൈദഗ്ധ്യമുള്ള മറ്റേതെങ്കിലും ഏജൻസിയുമായി ചേർന്നോ ഇത് നടത്തുന്നുണ്ടോയെന്ന് വ്യക്തമാക്കി രണ്ടാഴ്ചക്കകം വിശദീകരണം നൽകാൻ കോടതി നിർദേശിച്ചു. തുടർ നടപടി സ്വീകരിക്കുംമുമ്പ് ഇൗ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ നടപടി എടുക്കുമോയെന്ന് വ്യക്തമാക്കണം.
ചെന്നൈ ഐ.ഐ.ടി നടത്തിയ പരിശോധനയിൽ തുടർപരിശോധന നിർദേശിച്ചാണ് റിപ്പോർട്ട് നൽകിയതെങ്കിലും പരിഗണിച്ചില്ലെന്ന് ഹരജിക്കാർ ആരോപിച്ചു. ഇ. ശ്രീധരെൻറ റിപ്പോർട്ട് അപ്പാടെ സ്വീകരിക്കരുതെന്നും അവർ ആവശ്യപ്പെട്ടു. ഭാരപരിശോധന നടത്തിയിട്ടില്ലെന്ന് സർക്കാർ വിശദീകരിച്ചപ്പോഴാണ് പിന്നെങ്ങനെയാണ് ബലക്ഷയമുണ്ടെന്ന് പറയാനാവുന്നതെന്ന് കോടതി വാക്കാൽ ചോദിച്ചത്. പാലം അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കുന്നതിനു പകരം പൊളിച്ചുപണിയാൻ തീരുമാനിച്ചതിനെതിരെ കരാറുകാരായ ആർ.ഡി.എസ് കമ്പനി നൽകിയ ഹരജികളും കോടതി പരിഗണിച്ചു.
41 പാലവും ആറ് മേൽപാലവും നിർമിച്ച തങ്ങളുടെ അഭിപ്രായം സർക്കാറോ ഇ. ശ്രീധരനോ ചോദിച്ചില്ലെന്ന് കിറ്റ്കോ അറിയിച്ചു. നോയിഡയിൽ ഡി.എം.ആർ.സിയുടെ മെട്രോ നിർമാണത്തിനിടെ ഉണ്ടായ അപകടത്തിൽ ആറുപേർ മരിച്ചതും 15 പേർക്ക് പരിക്കേറ്റതും കിറ്റ്കോയുടെ അഭിഭാഷകൻ ശ്രദ്ധയിൽപെടുത്തി. ഭാരപരിശോധന വേണ്ടെന്ന അഭിപ്രായമില്ലെന്നും വിദഗ്ധാഭിപ്രായം കേൾക്കാൻ തയാറാണെന്നും സർക്കാറിനുവേണ്ടി ഹാജരായ സ്േറ്ററ്റ് അറ്റോണി വിശദീകരിച്ചു. പാലം പൊളിക്കുകയോ പുതുക്കിപ്പണിയുകയോ ചെയ്യാതെ ഇതേപടി നിലനിർത്താനാവില്ലെന്ന് കോടതി വാക്കാൽ നിരീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.