പാലാരിവട്ടം മേൽപാലം; കണ്ടെത്തിയത് വൻവീഴ്ചകൾ
text_fieldsകൊച്ചി: 44 കോടി ചെലവിട്ട പാലാരിവട്ടം മേൽപാലം നിർമാണത്തിലുണ്ടായത് ഗുരുതര വീഴ്ച കൾ. കരാറുകാരെൻറയും ഉന്നത ഉദ്യോഗസ്ഥരുടെയും അറസ്റ്റോടെ പൊതുമരാമത്തിൽ സമീ പകാലത്തുനടന്ന ഏറ്റവും വലിയ അഴിമതിയെക്കുറിച്ച അന്വേഷണം വഴിത്തിരിവിലാണ്. 17 പേരു ടെ പങ്ക് സംശയിക്കുന്ന കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. 2014ൽ ഉമ്മൻ ചാ ണ്ടി മുഖ്യമന്ത്രിയായിരിക്കെ സ്പീഡ് കേരള പദ്ധതിയിലാണ് പാലത്തിന് അനുമതി കൊടുത്തത്. വി.കെ. ഇബ്രാഹീംകുഞ്ഞായിരുന്നു പൊതുമരാമത്ത് മന്ത്രി.
മേൽനോട്ടം കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷനെയും നിർമാണം ഡൽഹി ആസ്ഥാനമായ ആർ.ഡി.എസ് പ്രോജക്ട്സിനെയും ഏൽപിച്ചു. കിറ്റ്കോ കൺസൾട്ടൻറായ പദ്ധതിയുടെ രൂപരേഖ തയാറാക്കിയത് ബംഗളൂരു ആസ്ഥാനമായ നാഗേഷ് കൺസൾട്ടൻസി. 442 മീറ്റർ നീളം വരുന്ന പാലം 2014 സെപ്റ്റംബർ ഒന്നിന് നിർമാണം തുടങ്ങി. 2016 ഒക്ടോബർ 12ന് ഗതാഗതത്തിന് തുറന്നു.
2017 ജൂലൈയിൽ പാലത്തിൽ കുഴികൾ പ്രത്യക്ഷപ്പെട്ടതോടെ കോർപറേഷനോട് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ റിപ്പോർട്ട് തേടി. ഒരു വർഷം മുമ്പ് ആറിടത്ത് വിള്ളൽ കണ്ടെത്തി. ഇതേക്കുറിച്ച് പഠിച്ച ചെന്നൈ ഐ.ഐ.ടി സംഘം ഗർഡറുകളിലും തൂണുകളിലും വിള്ളലുകൾ കണ്ടെത്തി. രണ്ടുഘട്ടമായി പാലം പുനരുദ്ധരിക്കാനായിരുന്നു ശിപാർശ. സ്ഥിതിവിശേഷം ഗുരുതരമാണെന്ന് കണ്ടെത്തിയതോടെ ഈ മേയ് ഒന്നിന് പാലത്തിലൂടെ ഗതാഗതം നിരോധിച്ചു. മന്ത്രി സുധാകരൻ നൽകിയ കത്തിെൻറ അടിസ്ഥാനത്തിൽ അന്വേഷണം വിജിലൻസ് ഏറ്റെടുത്തു.
ഡിവൈ.എസ്.പി ആർ. അശോക് കുമാറാണ് അന്വേഷണ ഉദ്യോഗസ്ഥൻ. പാലം പണിയിൽ ഗുരുതര ക്രമക്കേട് നടന്നതായും നിർമാണസാമഗ്രികളുടെ അളവിൽ കൃത്രിമം നടത്തിയതായും വിജിലൻസ് കണ്ടെത്തി. കരാർ കമ്പനി മാേനജിങ് ഡയറക്ടർ സുമിത് ഗോയലിനെ ഒന്നാം പ്രതിയാക്കാൻ ശിപാർശ ചെയ്താണ് വിജിലൻസ് മൂവാറ്റുപുഴ കോടതിയിൽ സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.