Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2021 4:23 PM IST Updated On
date_range 14 Feb 2021 4:23 PM ISTപാലാരിവട്ടം പാലം തെരഞ്ഞെടുപ്പിന് മുമ്പ് തുറന്നുകൊടുക്കും -ജി. സുധാകരൻ
text_fieldsbookmark_border
തിരുവല്ല: പുതുക്കിപണിയുന്ന പാലാരിവട്ടം പാലം തെരഞ്ഞെടുപ്പിന് മുമ്പ് തുറന്നുകൊടുക്കുമെന്ന് മന്ത്രി ജി. സുധാകരൻ. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ തെരഞ്ഞെടുപ്പ് കമീഷന്‍റെ പ്രേത്യക അനുമതി വാങ്ങി തുറന്നുകൊടുക്കും.
മാർച്ച് പത്തിനകം പാലം നിർമാണം പൂർത്തിയാകുമെന്ന് എൻജിനീയറിങ് വിഭാഗം രേഖാമൂലം അറിയിച്ചതായും അദ്ദേഹം പറഞ്ഞു. തിരുവല്ല ബൈപ്പാസ് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം.സി റോഡിന് സമാന്തരമായി 57 കോടി രൂപ ചെലവിട്ടാണ് തിരുവല്ല ബൈപ്പാസ് നിർമിച്ചത്. മാത്യു ടി. തോമസ് എം.എൽ.എ അധ്യക്ഷനായി. കനത്ത ഗതാഗതക്കുരുക്ക് നേരിട്ടിരുന്ന മേഖലയാണിവിടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story