പാലാരിവട്ടം പാലം: ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണത്തിന് അനുമതി േതടി വിജിലൻസ്
text_fieldsതിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിയില്‍ മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണം നടത്താൻ വിജിലൻസ് സർക്കാറിെൻറ അനുമതി തേടി. മന്ത്രി എന്ന നിലയിൽ അദ്ദേഹത്തിെൻറ പങ്ക് അന്വേഷിക്കാനാണ് സര്‍ക്കാറിെൻറ അനുമതി തേടിയത്.
പാലം അഴിമതിയില്‍ പൊതുവായ അന്വേഷണവും ചോദ്യംചെയ്യലുമാണ് ഇതുവരെ നടന്നത്. അന്വേഷണത്തിൽ വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരെ മൊഴി ലഭിച്ചിട്ടുണ്ട്. അതിനാൽ ഇബ്രാഹിംകുഞ്ഞിനെ കൂടുതല്‍ ചോദ്യംചെയ്യേണ്ടതുണ്ട്. 2018 ലെ അഴിമതിനിരോധന നിയമഭേദഗതി പ്രകാരമുള്ള അന്വേഷണമാണ് വിജിലന്‍സ് ഉദ്ദേശിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് കളമശ്ശേരി സര്‍ക്കാർ െറസ്റ്റ്ഹൗസിൽ െവച്ച് നേരേത്ത വിജിലന്‍സ് ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്തിരുന്നു. ഇതിനുപിന്നാലെ, ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യുമെന്ന നിലയിലുള്ള പ്രചാരണങ്ങൾ നടന്നിരുന്നു. എന്നാൽ ഇബ്രാഹിംകുഞ്ഞിനെതിരെ ടി.ഒ. സൂരജ് നല്കിയ മൊഴി വിശ്വസനീയമല്ലെന്ന നിലപാടാണ് വിജിലന്‍സ് ഹൈകോടതിയിൽ സ്വീകരിച്ചത്.
മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നിര്‍മാണകമ്പനിക്ക് മുന്‍കൂര്‍ പണം കൈമാറിയതെന്ന മൊഴിയാണ് സൂരജ് നൽകിയത്. ഇത് കള്ളമാണെന്ന് കണ്ടെത്തിയെങ്കിലും പാലംഅഴിമതിയില് മുൻമന്ത്രിക്ക് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്നും വിജിലന്‍സ് പിന്നീട് വ്യക്തമാക്കിയിരുന്നു.
അതിെൻറ ഭാഗമായാണ് അഴിമതിയില്‍ ഇബ്രാഹിംകുഞ്ഞിന് ഏതെങ്കിലും തരത്തിലുള്ള പങ്കുണ്ടോയെന്ന് വിജിലൻസ് പ്രത്യേകമായി അന്വേഷിക്കുന്നത്. കരാറുകാരന് ചട്ടം ലംഘിച്ച് മുൻകൂർ പണം അനുവദിക്കാന്‍ നിർേദശിച്ചതിന് പിന്നില്‍ ഇബ്രാഹിംകുഞ്ഞിന് ഗൂഢലക്ഷ്യമുണ്ടായിരുന്നുവെന്ന് നേരേത്ത വിജിലന്‍സ് സത്യവാങ്മൂലം നല്‍കിയിരുന്നു. കരാറുകാരന് വായ്പ അനുവദിച്ച് ഉത്തരവിട്ടതിനാണ് പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ. സൂരജിനെ അറസ്റ്റ് ചെയ്തത്.
ഇബ്രാഹിംകുഞ്ഞ് ആവശ്യപ്പെട്ടിട്ടാണ് മുൻകൂർ പണം നൽകിയതെന്ന് സൂരജ് മാധ്യമങ്ങളോടും വെളിപ്പെടുത്തിയിരുന്നു. സബ്ജയിലില്വെച്ചുള്ള ചോദ്യംചെയ്യലിലും സൂരജ് ഇതേ മൊഴി ആവർത്തിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.