പാലാരിവട്ടത്ത് വീണ്ടും വിജിലൻസ് പരിശോധന; സാമ്പിൾ ശേഖരിച്ചു
text_fieldsകൊച്ചി: പാലാരിവട്ടം മേൽപാലം നിർമാണത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് വിജില ൻസ് സംഘം വീണ്ടും പരിശോധന നടത്തി സാമ്പിൾ ശേഖരിച്ചു. ക്രമക്കേടുകളുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടിക വിപുലീകരിക്കുമെന്നും സൂചനയുണ്ട്. സാമ്പിൾ പരിശോധനക്കുശേഷമായിരി ക്കും ഇതിൽ തീരുമാനമെടുക്കുക.
ആർ.ഡി.എസ് പ്രോജക്ട്സ് മാനേജിങ് ഡയറക്ടർ സുമിത് ഗോയൽ ഉൾെപ്പടെ 17 പേരെ വിജിലൻസ് പ്രതിപ്പട്ടികയിൽ ചേർത്തിരുന്നു. ക്രമക്കേടിൽ രാഷ്ട്രീയ നേതാക്കൾക്കും കൂടുതൽ ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് വിജിലൻസ് ഐ.ജി എച്ച്. വെങ്കിടേഷിെൻറ നേതൃത്വത്തിൽ രണ്ടാംഘട്ട സാമ്പിൾ ശേഖരിച്ചത്. ഇത് വൈകാതെ കോടതിയിൽ സമർപ്പിക്കും.
എസ്.പിമാരായ ജെ. ഹിമേന്ദ്രനാഥ്, വി.ജി. വിനോദ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. അടുത്ത ദിവസങ്ങളിലും പരിശോധനയുണ്ടാവും. തുടർന്നായിരിക്കും പ്രതിപ്പട്ടികയിലുള്ളവരെ ചോദ്യംചെയ്യുക. ഇന്ത്യൻ റോഡ് കോൺഗ്രസ് ഉൾെപ്പടെ നിർമാണമേഖലയിലെ വിദഗ്ധരും പരിശോധനയിൽ പങ്കെടുത്തു.
പാലം നിർമാണത്തിലെ അഴിമതി സംബന്ധിച്ച് കൃത്യമായ കണക്കുണ്ടാക്കാനാണ് വിജിലൻസ് ശ്രമം. ഓരോ ഭാഗത്തും ഉപയോഗിച്ച കമ്പിയുടെയും സിമൻറിെൻറയും അളവ് കണക്കാക്കി യഥാർഥത്തിൽ ഉപയോഗിക്കേണ്ടിയിരുന്ന നിർമാണസാമഗ്രികളുടെ അളവുമായി താരതമ്യം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.