നീങ്ങുന്നത് മൂന്നുവർഷം നീണ്ട അനിശ്ചിതത്വം; പാലാരിവട്ടം പാലം പൊളിക്കും, പണിയും
text_fieldsകൊച്ചി: പാലാരിവട്ടം പാലം പുതുക്കിപ്പണിയാമെന്ന് സുപ്രീംകോടതി വിധി വന്നതോടെ നീങ്ങുന്നത് മൂന്നുവർഷം നീണ്ട അനിശ്ചിതത്വം. ഒപ്പം പാലം പുനർനിർമിച്ചാലെങ്കിലും ഗതാഗതക്കുരുക്കും ദുരിതവും നീങ്ങുമല്ലോ എന്ന് പൊതുജനത്തിന് ആശ്വസിക്കാം.
100 വർഷം തകരാറില്ലാതെ നിലനിൽക്കുന്ന പാലം പണിയുമെന്ന് സംസ്ഥാന സർക്കാറിന് ഉറപ്പുനൽകിയ മെട്രോമാൻ ഇ. ശ്രീധരനാണ് വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നത്.
നിലവിലെ പാലം പൊളിച്ചുപണിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയെൻറ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിെൻറ തീരുമാനത്തിെനതിരെ എൻജിനീയർമാരുടെ സംഘടനയാണ് ഹൈകോടതിയെ സമീപിച്ചത്.
പാലത്തിൽ ഭാരപരിശോധന നടത്തണമെന്ന ഹൈകോടതി ഉത്തരവാണ് സർക്കാർ സുപ്രീംകോടതിയിൽ പോയി റദ്ദാക്കിയത്. പാലത്തിെൻറ സ്ഥിതി പരിതാപകരമാണെന്നും പൊളിച്ചുപണിയലാണ് ഏക പോംവഴിയെന്നും വിവരിക്കുന്ന വിവിധ പഠന റിപ്പോർട്ടുകൾ ഉന്നതതല യോഗം വിലയിരുത്തിയിരുന്നു.
2018 ആഗസ്റ്റ് മുതൽ പാലത്തിൽ പഠനം നടത്തിയ മദ്രാസ് ഐ.ഐ.ടി സംഘം കഴിഞ്ഞ വർഷം മാർച്ചിൽ സമർപ്പിച്ച റിപ്പോർട്ടിൽ വിള്ളലുകൾ വലുതാകുന്നത് വ്യക്തമാക്കിയിട്ടുണ്ട്.
തൃശൂർ ഗവ. എൻജിനീയറിങ് കോളജിലെ വിദഗ്ധർ നടത്തിയ പഠനത്തിൽ പാലത്തിെൻറ ഗർഡറുകളിൽ 2183 വിള്ളലുകൾ കണ്ടെത്തി. ഇ. ശ്രീധരെൻറയും മദ്രാസ് ഐ.ഐ.ടിയുടെയും റിപ്പോർട്ടുകൾ പരിശോധിച്ച സംസ്ഥാന ഉന്നതതല കമ്മിറ്റി 40 വർഷത്തിനുമേൽ പഴക്കമുള്ള പാലങ്ങൾക്ക് മാത്രമേ ബലപ്പെടുത്തൽ ഫലം ചെയ്യൂവെന്ന നിഗമനത്തിൽ എത്തി.
പാലാരിവട്ടം പാലത്തിെൻറ 102 ആർ.സി.സി ഗർഡറുകളിൽ 97 എണ്ണത്തിനും ബലപ്പെടുത്തൽ വേണ്ടിവരും. 7.31 കോടി രൂപ അറ്റകുറ്റപ്പണിക്ക് ചെലവാകുമെന്നും എന്നാൽ അതുകഴിഞ്ഞാലും എത്രകാലം പാലം തകരാറില്ലാതെ നിലനിൽക്കുമെന്നതിൽ ഉറപ്പ് ലഭിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. തുടർന്ന് പൊതുജനതാൽപര്യം മുൻനിർത്തി പുനർനിർമാണം എന്ന തീരുമാനത്തിലേക്ക് എത്തി.
ജനത്തെ വട്ടംചുറ്റിച്ച പാലം
2014 സെപ്റ്റംബറിൽ മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞ് പൊതുമരാമത്ത് മന്ത്രിയായിരിക്കെ യു.ഡി.എഫ് സർക്കാറിെൻറ സ്പീഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാലാരിവട്ടത്ത് മേൽപാലം പണി തുടങ്ങുന്നത്. റോഡ്സ് ആൻഡ് ബ്രിഡ്ജസ് െഡവലപ്മെൻറ് കോർപറേഷൻ ഓഫ് കേരളയാണ് (ആർ.ബി.ഡി.സി.കെ) പദ്ധതി നടപ്പാക്കിയത്.
ഡിസൈൻ കൺസൾട്ടൻറ് കിറ്റ്കോ. ഡൽഹി ആസ്ഥാനമായ ആർ.ഡി.എസ് കൺസ്ട്രക്ഷനാണ് രൂപരേഖ തയാറാക്കി അനുമതി വാങ്ങിയത്. 39 കോടി രൂപ ചെലവിൽ നിർമിച്ച പാലം 2016 ഒക്ടോബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്തു.
2017 ജൂൈലയിൽ പാലത്തിൽ കുഴികൾ നിറഞ്ഞ് വാഹനങ്ങൾ നിരന്തരം അപകടത്തിൽപെട്ടതോടെ നിർമാണത്തിൽ തകരാറുണ്ടെന്ന് ആക്ഷേപം ഉയർന്നു. എന്നാൽ, അത് ഗൗരവത്തിൽ എടുക്കാതെ റീടാറിങ് നടത്തി ആർ.ബി.ഡി.സി.കെ തലയൂരാൻ ശ്രമിച്ചു.
പിന്നീട് 2018 മാർച്ചിൽ ദേശീയപാത അതോറിറ്റിക്കുവേണ്ടി സ്വകാര്യ ഏജൻസി നടത്തിയ പഠനത്തിൽ പാലത്തിൽ വിള്ളലും നിർമാണത്തിൽ അപാകതകളും കണ്ടെത്തി. 2018 സെപ്റ്റംബറിൽ പിയർക്യാപ്പുകളിൽ വിള്ളൽ ചൂണ്ടിക്കാട്ടിയ പഠനങ്ങളിൽ പാലത്തിൽ ഭാരവാഹനങ്ങൾ നിരോധിക്കണമെന്ന് ശിപാർശ ചെയ്തു. തുടർന്ന് പൊതുമരാമത്ത് വകുപ്പും മദ്രാസ് ഐ.ഐ.ടിയും പഠനം നടത്തി.
പാലം നിർമാണത്തിൽ ഗുരുതര വീഴ്ചകൾ വിവരിക്കുന്നതായിരുന്നു ഐ.ഐ.ടി പഠന റിപ്പോർട്ട്. 2019 േമയ് ഒന്നിന് പാലം അറ്റകുറ്റപ്പണിക്ക് അടച്ചു. 10 മാസംകൊണ്ട് അറ്റകുറ്റപ്പണി തീർത്ത് തുറക്കാനായിരുന്നു പദ്ധതിയെങ്കിലും പാലത്തിന് ഘടനപരമായ തകരാറുകൾ സംഭവിച്ചിട്ടുണ്ടെന്ന് ഇ. ശ്രീധരൻ നിലപാട് എടുത്തതോടെ പുതിയ പാലമെന്ന ആവശ്യകത ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.