പാലാരിവട്ടം പാലം: കരാറുകാരനെ സഹായിക്കാൻ വൻ ഗൂഢാലോചന -വിജിലൻസ്
text_fieldsകൊച്ചി: പാലാരിവട്ടം മേൽപാലം നിർമാണ ക്രമക്കേടുമായി ബന്ധപ്പെട്ട് കരാറുകാരനും ഉന്നതോദ്യോഗസ്ഥരും തമ്മിൽ നടന്നത് വൻ ഗൂഢാലോചനയെന്ന് വിജിലൻസ്. പ്രതികളായ പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ. സൂരജ്, കരാർ കമ്പനി ആർ.ഡ ി.എസ് പ്രോജക്ട്സിെൻറ എം.ഡി സുമിത് ഗോയൽ, കിറ്റ്കോ ജോയൻറ് ജനറൽ മാനേജർ ബെന്നിപോൾ, റോഡ്സ് ആൻഡ് ബ ്രിഡ്ജസ് ഡെവലപ്മെൻറ് കോർപറേഷൻ മുൻ അഡീഷനൽ ജനറൽ മാനേജർ എം.ടി. തങ്കച്ചൻ എന്നിവരെ കസ്റ്റഡിയിൽ ചോദ്യം ചെയ ്തതിൽ നിന്നാണ് ഇൗ വിവരങ്ങൾ ലഭിച്ചത്. പ്രതികളുടെ കസ്റ്റഡി കാലാവധി വ്യാഴാഴ്ച അവസാനിച്ചു. ജാമ്യാപേക്ഷ മൂവാ റ്റുപുഴ വിജിലൻസ് കോടതി വെള്ളിയാഴ്ച പരിഗണിക്കും.
സാമ്പത്തിക പ്രതിസന്ധി നേരിട്ട തനിക്ക് പാലം നിർമാണ മറവിൽ 8.25 കോടിയുടെ ഫണ്ട് മുൻകൂറായി ലഭിക്കാൻ സുമിത് ഗോയൽ ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തിയെന്നാണ് കണ്ടെ ത്തൽ. കരാർ സംബന്ധിച്ച യോഗത്തിൽ പദവി ദുരുപയോഗം ചെയ്താണ് സൂരജും ബെന്നി പോളും തങ്കച്ചനും ചേർന്ന് ആർ.ഡി.എസിന ് ഏഴ് ശതമാനം പലിശക്ക് പണം അനുവദിച്ചത്. എന്നാൽ, മുൻകൂർ ഫണ്ട് അനുവദിക്കില്ലെന്നാണ് യോഗത്തിൽ മറ്റ് കരാറു കാരെ തങ്കച്ചൻ അറിയിച്ചത്. അല്ലായിരുന്നെങ്കിൽ നിലവിേലതിനേക്കാൾ കുറഞ്ഞ തുകക്ക് അവർ ഏറ്റെടുക്കുമായിരുന്നു.
കരാർ ആർ.ഡി.എസിന് ലഭിക്കാൻ തങ്കച്ചൻ രജിസ്റ്ററിൽ കൃത്രിമം നടത്തി. നിർമാണത്തിന് ഫണ്ട് കണ്ടെത്താൻ കമ്പനിക്ക് കഴിയില്ലെന്ന വസ്തുത പരിഗണിച്ചില്ല. നിർമാണരംഗത്തെ മികവ് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാതിരുന്നിട്ടും ആർ.ഡി.എസിന് കരാർ ലഭിക്കാൻ നീക്കം നടത്തി. മുൻകൂർ പ്രവർത്തനഫണ്ടിന് അപേക്ഷ നൽകാൻ സുമിതിനെ ഉപദേശിച്ചതും പിന്തുണച്ചതും തങ്കച്ചനാണ്.
മുൻകൂർ തുക സുമിത് ഗോയൽ കടബാധ്യതകൾക്ക് വിനിയോഗിച്ചപ്പോൾ നിർമാണജോലികളിൽ ഗുരുതര വീഴ്ചയുണ്ടായി. നിർമാണ മേൽനോട്ടം വഹിക്കേണ്ട സംഘം തലവനായ ബെന്നിപോൾ കൃത്യനിർവണത്തിൽ വീഴ്ചവരുത്തി. ആർ.ഡി.എസിെൻറ അപേക്ഷ വിലയിരുത്തിയതും യോഗ്യതയില്ലെന്ന് കണ്ടെത്തിയിട്ടും കരാർ നൽകാൻ ശിപാർൾ ചെയ്തതും ബെന്നിപോളാണ്. കോർപറേഷനെ ഒഴിവാക്കി ഫണ്ട് നേരിട്ട് ആർ.ഡി.എസിന് കൈമാറാൻ ഫണ്ടിങ് ഏജൻസിയായ കേരള റോഡ് ഫണ്ട് ബോർഡിനോട് നിർദേശിച്ചത് സൂരജാണ്.
നഷ്ടമുണ്ടാക്കിയത് നിലവാരമില്ലാത്ത നിർമാണമെന്ന് വിജിലൻസ്
െകാച്ചി: പാലാരിവട്ടം മേൽപാലത്തിെൻറ നിലവാരമില്ലാത്ത നിർമാണമാണ് ഖജനാവിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയതെന്ന് വിജിലൻസ് ൈഹകോടതിയിൽ. 47.70 കോടി ചെലവിട്ടാണ് പാലം നിർമിച്ചത്. ഗർഡറുകളിലും പിയറുകളിലും വിള്ളൽ വീണത് ഗുണനിലവാരമില്ലാത്ത കോൺക്രീറ്റും ഉചിതമല്ലാത്ത രൂപരേഖയും മേൽനോട്ടത്തിലെ വീഴ്ചയും മൂലമാണെന്നാണ് പ്രാഥമിക നിഗമനമെന്നും വിജിലൻസ് സമർപ്പിച്ച വിശദീകരണ പത്രികയിൽ പറയുന്നു.
അന്വേഷണത്തിെൻറ ഭാഗമായി 147 രേഖകൾ പിടിച്ചെടുത്തു. 29 സാക്ഷികളെ ചോദ്യം ചെയ്തു. വിദഗ്ധരുടെ സഹായത്തോടെ 60 കോൺക്രീറ്റ് സാമ്പിളുകൾ ശേഖരിച്ചു. ഇവയിൽ ചിലത് കേരള ഹൈവേ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിെൻറ ലാബിൽ പരിശോധനക്ക് അയച്ചു. ആറെണ്ണം മാത്രമാണ് തൃപ്തികരമെന്നും ബാക്കി സാമ്പിളുകൾ കോൺക്രീറ്റിെൻറ ബലപരിശോധനയിൽ പരാജയപ്പെട്ടെന്നുമാണ് റിപ്പോർട്ട്.
പ്രാഥമിക പരിശോധനക്കുശേഷം വിജിലൻസ് ഡയറക്ടർക്ക് നൽകിയ റിപ്പോർട്ടിനെത്തുടർന്ന് കരാറുകാരനായ ആർ.ഡി.എസ് പ്രോജക്ട്സ് ലിമിറ്റഡിലെ സുമീത് ഗോയൽ, ബംഗളൂരുവിലെ നാഗേഷ് കൺസൾട്ടൻസി എന്നിവരെയടക്കം പ്രതിചേർത്ത് കേസ് രജിസ്റ്റർ ചെയ്യാൻ അനുമതി ലഭിച്ചതായും പത്രികയിൽ പറയുന്നു.
ടി.ഒ. സൂരജ് അടക്കമുള്ളവർ റിമാൻഡിൽ
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ പി.ഡബ്ല്യു.ഡി സെക്രട്ടറി ടി.ഒ. സൂരജ് അടക്കം നാല് പ്രതികൾ റിമാൻഡിൽ. സൂരജിന് പുറമെ പാലം നിർമിച്ച ആർ.ഡി.എസ് കമ്പനിയുടെ എം.ഡി സുമിത് ഗോയൽ, കിറ്റ്കോയുടെ മുൻ ജോയൻറ് ജനറൽ മാനേജർ ബെന്നി പോൾ, കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് െഡവലപ്മെൻറ് കോർപറേഷൻ മുൻ അഡീഷനൽ ജനറൽ മാനേജർ എം.ടി. തങ്കച്ചൻ എന്നിവരെയാണ് വിജിലൻസ് കോടതി ജഡ്ജി കലാം പാഷ റിമാൻഡ് ചെയ്തത്.
എറണാകുളം പി.ഡബ്ല്യു.ഡി െറസ്റ്റ് ഹൗസിൽ നടന്ന താൽക്കാലിക സിറ്റിങ്ങിലാണ് ജഡ്ജി നാല് പ്രതികളെയും ഈമാസം 19 വരെ റിമാൻഡ് ചെയ്ത് മൂവാറ്റുപുഴ സബ് ജയിലിലേക്ക് അയച്ചത്. പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി വെള്ളിയാഴ്ച പരിഗണിക്കും.
നിർമാണത്തിലെ അപാകത മൂലം ഇക്കഴിഞ്ഞ മേയ് മുതൽ പാലത്തിൽ ഗതാഗതം തടഞ്ഞിരിക്കുകയാണ്. ഇതിന് പിന്നാലെ മദ്രാസ് ഐ.ഐ.ടിയിൽനിന്നുള്ള വിദഗ്ധ സംഘം പരിശോധന നടത്തി നിർമാണത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടി പൊതുമരാമത്ത് മന്ത്രി ജി.സുധാകരന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
തുടർന്ന് വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തി ഉദ്യോഗസ്ഥർ അടക്കം 17 പേരെ ഉൾപ്പെടുത്തിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. തുടരന്വേഷണത്തിലാണ് ടി.ഒ. സൂരജ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്തത്. മൂന്ന് ദിവസം കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷമാണ് സൂരജ് അടക്കമുള്ളവരെ അന്വേഷണസംഘം വിജിലൻസ് ജഡ്ജി മുമ്പാകെ ഹാജരാക്കിയത്.
കിറ്റ്കോ ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യഹരജി തീർപ്പാക്കി
കൊച്ചി: പാലാരിവട്ടം ഫ്ലൈ ഒാവർ അഴിമതിക്കേസിൽ കിറ്റ്കോ മുൻ എം.ഡി സിറിയക് ഡേവിസിനെയും സീനിയർ കൺസൽട്ടൻറ് ഷാലിമാറിനെയും പ്രതിചേർത്തിട്ടില്ലെന്ന് വിജിലൻസ് ൈഹകോടതിയിൽ. പരിശോധനവേളയിൽ സിറിയക് ഡേവിസിെൻറയടക്കം മൊഴികളെടുത്തിരുന്നെന്നും കേസെടുത്തശേഷം ചോദ്യംചെയ്യുകയോ ഹാജരാകാൻ നോട്ടീസ് നൽകുകയോ ചെയ്തിട്ടില്ലെന്നും വിജിലൻസ് ഡിവൈ.എസ്.പി ആർ. അശോക് കുമാർ നൽകിയ വിശദീകരണപത്രികയിൽ അറിയിച്ചു. തുടർന്ന്, രണ്ട് ഉദ്യോഗസ്ഥരും നൽകിയ മുൻകൂർ ജാമ്യഹരജി ൈഹകോടതി തീർപ്പാക്കി. അതേസമയം, മുൻകൂർ ജാമ്യം തേടി കിറ്റ്കോ സൂപ്പർവൈസർ ഭാമ നൽകിയ ഹരജി ഈ മാസം 17ന് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.