പാലാരിവട്ടം മേല്‍പാലം; വിജിലന്‍സ് പിടിമുറുക്കുന്നു
text_fieldsകൊച്ചി: പാലാരിവട്ടം മേല്‍പാല നിര്‍മാണത്തിലെ അഴിമതിയെക്കുറിച്ചുള്ള അന്വേഷണത്തിെ ൻറ ഭാഗമായി വിജിലന്‍സ് ശക്തമായ നടപടികളിലേക്ക്. മൊഴിയെടുക്കേണ്ടവരുടെ വിശദപട്ടി ക അന്വേഷണസംഘം തയാറാക്കി.
റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്പറേഷന്, കിറ്റ്കോ, നിര്‍മാ ണം നടത്തിയ കമ്പനി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുടെയടക്കം മൊഴിയെടുക്കും. 2014ല്‍ പാലം നിര്‍മാണം നടക്കുമ്പോള്‍ ഇപ്പോഴത്തെ കെ.എം.ആര്.എല്‍ മാനേജിങ് ഡയറക്ടര്‍ എ.പി.എം. മുഹമ്മദ് ഹനീഷായിരുന്നു റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്പറേഷൻ എം.ഡി. അദ്ദേഹം ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരുടെ മൊഴിയും രേഖപ്പെടുത്തുമെന്നാണ് അറിയുന്നത്.
നിലവില്‍ കേസില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടില്ല. പാലത്തിെൻറ കോണ്‍ക്രീറ്റ് സാമ്പിളും കമ്പികളും വിശദപരിശോധനക്ക് അയച്ചിരിക്കുകയാണ്. പരിശോധനാഫലം പുറത്തുവന്നശേഷം എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് കേസ് എടുക്കാനാണ് വിജിലന്‍സ് ഉദ്ദേശിക്കുന്നത്. അറ്റകുറ്റപ്പണിക്കായി പാലത്തില്‍നിന്ന് പഴയ ടാറിങ് നീക്കുന്ന ജോലി പൂര്‍ത്തിയായിട്ടുണ്ട്. ഉപരിതലം വൃത്തിയാക്കുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്. ഇതിനുശേഷം വിദഗ്ധ സംഘം പാലം പരിശോധിക്കും.
ഇവരുടെ നിര്‍ദേശപ്രകാരമായിരിക്കും വീണ്ടും ടാറിങ് നടത്തുന്ന ജോലി ഉള്‍പ്പെടെ പൂര്‍ത്തിയാക്കുന്നത്. പരിശോധനയില്‍ കാര്യമായ പ്രശ്നങ്ങള്‍ കണ്ടെത്തിയാല്‍ പാലം വീണ്ടും തുറന്നുകൊടുക്കുന്നതുനീളും. കോണ്‍ക്രീറ്റ് ഇളക്കിമാറ്റി വീണ്ടും പുനര്നിര്മിക്കണമെങ്കില് ചുരുങ്ങിയത് രണ്ടുമാസമെടുക്കും.
ചൊവ്വാഴ്ച വിദഗ്ധസംഘം പരിശോധനക്കെത്തും. ഇതിന് ശേഷമായിരിക്കും അന്തിമ തീരുമാനം. പാലംപണിയിലെ അപാകതകളില്‍ പ്രതിഷേധിച്ച് രാഷ്ട്രീയ യുവജന സംഘടനകളും പ്രതിഷേധം ശക്തമാക്കുകയാണ്.
ആദ്യഘട്ടത്തില്‍ മടിച്ചുനിന്ന ഡി.വൈ.എഫ്.ഐ കഴിഞ്ഞദിവസം പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചു. അഴിമതിക്ക് പിന്നില്‍ യു.ഡി.എഫ് സര്‍ക്കാറാണെന്ന് ആരോപിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞിെൻറയും കോലങ്ങളും കത്തിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.