പാലാരിവട്ടം മേൽപ്പാലത്തിന് ഗുരുതര പ്രശ്നങ്ങളുണ്ടെന്ന് ഇ. ശ്രീധരന്റെ റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: പാലാരിവട്ടം മേൽപ്പാലത്തിന് ഗുരുതര പ്രശ്നങ്ങളുണ്ടെന്നും പാലം പുന രുദ്ധരിക്കണമെന്നും ഡി.എം.ആർ.സി ഉപദേഷ്ടാവ് ഇ. ശ്രീധരെൻറ റിപ്പോര്‍ട്ട്. പാലത്തിന് കാര്യമായ പ്രശ്നങ്ങളുണ്ട്. ഘടനാപരമായ മാറ്റങ്ങൾ വേണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ച റിപ്പോർട്ടിലെ പ്രധാന ശിപാർശ. പുനരുദ്ധാരണത്തിനുശേഷമേ പാലത്തിലൂടെ ഗതാഗതം പുനഃസ്ഥാപിക്കാനാകൂവെന്നും റിപ്പോർട്ടിലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയെൻറ കൂടി ആവശ്യപ്രകാരമാണ് കഴിഞ്ഞമാസം ഇ. ശ്രീധരെൻറ നേതൃത്വത്തിലെ വിദഗ്ധസംഘം പാലാരിവട്ടം പാലം പരിശോധിച്ചത്.
പാലം നിർമാണത്തിലെ പ്രശ്നങ്ങളും അറ്റകുറ്റപ്പണിക്കുശേഷമുള്ള അവസ്ഥയും സംഘം നേരിട്ട് വിലയിരുത്തി. കണ്ടെത്തലുകൾ സംബന്ധിച്ച വിശദപഠനത്തിനും അഭിപ്രായ രൂപവത്കരണത്തിനും ശേഷം സർക്കാറിന് വ്യാഴാഴ്ച റിപ്പോർട്ട് നൽകുകയായിരുന്നു. അതേസമയം പാലാരിവട്ടം മേല്‍പാലത്തിന് കാര്യമായ പുനരുദ്ധാരണം വേണമെന്നും നിലവിലെ പണി തുടരുമെന്നും മന്ത്രി ജി. സുധാകരന് അറിയിച്ചു. പാലം പൊളിക്കണോ വേണ്ടയോ എന്ന് ചര്‍ച്ചക്കുശേഷം തീരുമാനിക്കും. ശ്രീധരെൻറ റിപ്പോർട്ട് മാത്രം പരിഗണിച്ച് തീരുമാനമെടുക്കാന്‍ കഴിയില്ല.
പാലത്തിെൻറ ബലക്ഷയം പരിശോധിക്കാൻ മദ്രാസ് ഐ.ഐ.ടിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ അന്തിമ റിപ്പോർട്ട് കൂടി കിട്ടിയശേഷമാകും അടുത്ത നടപടി. ഇ. ശ്രീധരെൻറയും ചെന്നൈ ഐ.ഐ.ടിയുടെയും റിപ്പോര്‍ട്ട് ഒത്തുനോക്കിയേ നടപടിയെടുക്കൂവെന്നും അേദ്ദഹം വ്യക്തമാക്കി. ശ്രീധരെൻറ റിപ്പോർട്ട് ലഭിച്ചെങ്കിലും നിലവിൽ നടന്നുവരുന്ന പണികൾ തുടരാനാണ് സർക്കാർ തീരുമാനം. താൻ സമർപ്പിച്ച റിപ്പോർട്ടിനെക്കുറിച്ച് സർക്കാറാണ് നിലപാട് വ്യക്തമാക്കേണ്ടതെന്ന് ഇ. ശ്രീധരൻ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.