പാലാരിവട്ടം അഴിമതി: നാഗേഷിെൻറ ജാമ്യ ഹരജിയിൽ നിലപാട് തേടി
text_fieldsകൊച്ചി: പാലാരിവട്ടം മേൽപാലം അഴിമതിക്കേസിൽ അറസ്റ്റിലായ ഡിസൈനറുടെ ജാമ്യ ഹരജിയിൽ ഹൈകോടതി സർക്കാറിെൻറ നിലപാട് തേടി. നിർമാണത്തിൽ തെൻറ പങ്ക് പരിമിതമാണെന്നും 30 ദിവസമായി ജയിലിൽ കഴിയുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ട് ബംഗളൂരു നാഗേഷ് കൺസൾട്ടൻസി മാനേജിങ് പാർട്ണർ ബി.വി നാഗേഷ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
13ാം പ്രതിയായ നാഗേഷിനെ നവംബർ 18 നാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. ആർ.ഡി.എസ് കമ്പനിക്ക് വേണ്ടി നാഗേഷ് കൺസൾട്ടൻസി തയാറാക്കിയ രൂപകൽപനയും മറ്റും ഇന്ത്യൻ റോഡ് കോൺഗ്രസിെൻറയും കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിെൻറയും മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നാണ് ആരോപണം.
19.76 ലക്ഷമാണ് സർവിസ് ചാർജ് നിശ്ചയിച്ചിരുന്നതെങ്കിലും 61.51 ലക്ഷം നാഗേഷ് കൺസൾട്ടൻസി കൈപ്പറ്റി. രൂപകൽപനയിലെ പോരായ്മയാണ് പാലം തകരാറിലാകാൻ കാരണമെന്നും വിജിലൻസ് ആരോപിക്കുന്നു.മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ നൽകിയ ഹരജിയിൽ വിജിലൻസിെൻറ എതിർപ്പ് ഉണ്ടാകാതിരുന്നിട്ട് പോലും ജാമ്യം അനുവദിച്ചില്ലെന്ന് ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.