പാലാരിവട്ടം പാലം: പുനർനിർമാണം വേണ്ടിവരുമെന്ന് വിജിലൻസ്
text_fieldsമൂവാറ്റുപുഴ: പാലാരിവട്ടം പാലത്തിെൻറ ബലക്ഷയം അതീവ ഗുരുതരമായതിനാൽ പുനർനിർമാ ണം തന്നെ വേണ്ടിവന്നേക്കുമെന്ന് വിജിലൻസ്. തകരാറുകൾ പരിഹരിക്കാനുള്ള പ്രവർത്തന ങ്ങൾ വിജയിച്ചില്ലെങ്കിൽ കരാറുകാരായ ആർ.ഡി.എസ് പ്രൈവറ്റ് ലിമറ്റഡിെൻറ ചെലവിൽ പുന ർനിർമിക്കണമെന്ന ശിപാർശയാണ് എറണാകുളം വിജിലൻസ് ഡിവൈ.എസ്.പി ആർ. അജിത് കുമാർ മൂ വാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ച 38 പേജുള്ള റിപ്പോർട്ടിൽ പറയുന്നത്.
തീ രെ നിലവാരമില്ലാത്ത നിർമാണ പ്രവർത്തനമാണ് നടന്നിട്ടുള്ളത്. തെറ്റായ രൂപകൽപന, നില വാരമില്ലാത്ത കോൺക്രീറ്റിങ്, മേൽനോട്ടത്തിലെ പാളിച്ച എന്നിവ ഉണ്ടായിട്ടുണ്ട്.
പാലം അപകടനിലയിലാണ്. വാഹന ബാഹുല്യവും ഇവയുടെ ഭാരവും പാലത്തിന് താങ്ങാവുന്നതിലും അധികമാണ്. വിജിലൻസ് നിർദേശപ്രകാരം പാലം പരിശോധിച്ച മദ്രാസ് ഐ.ഐ.ടിയിലെ വിദഗ്ധർ പല ഗർഡറുകളിലും തൂണുകളിലും വിള്ളലുകളും പൊട്ടലും കണ്ടെത്തിയിട്ടുണ്ട്.
ഗ്ലാസ് ഉപയോഗിച്ച് വിള്ളലുകളിൽ നടത്തിയ പരീക്ഷണം ബലക്ഷയം ശരിവെച്ചിട്ടുണ്ട്. അപാകത മാറ്റാൻ ജോലി നടക്കുന്നുണ്ടെങ്കിലും പാലം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീക്ഷണിയായി നിലനിൽക്കും.
ഇത് അനുവദിക്കാനാവില്ല. പാലം അപകടത്തിലായതിനെ തുടർന്ന് പൊതുമരാമത്ത് മന്ത്രിയുടെ മേയ് മൂന്നിലെ കത്തിെൻറ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്.
നിർമാണ കരാറുകാരായ ആർ.ഡി.എസ് േപ്രാജക്ട് ലിമിറ്റഡിെൻറ മാനേജിങ് ഡയറക്ടർ സുമിത് ഗോയലിനെ ഒന്നാം പ്രതിയാക്കിയാണ് വിജിലൻസ് കേസ് ഫയൽ ചെയ്തിട്ടുള്ളത്. പാലം നിർമാണവുമായി ബന്ധപ്പെട്ട എല്ലാ ഏജൻസികളും കുറ്റക്കാരാണ്. അന്വേഷണത്തിൽ 17 പേരാണ് സംശയിക്കുന്നവരുടെ പട്ടികയിലുള്ളത്. ബംഗളൂരു നാഗേഷ് കൺസൽട്ടൻസി, കിറ്റ്കോ, ആർ.ബി.ഡി.സി.കെ ഉദ്യോഗസ്ഥരാണ് മറ്റ് പ്രതികൾ.
കിറ്റ്കോ മുൻ മാനേജിങ് ഡയറക്ടർ സിറിയക് ഡേവിഡ്, ബംഗളൂരു നാഗേഷ് കൺസൽട്ടിൻസിയിലെ സീനിയർ കൺസൽട്ടൻറ് മഞ്ജുനാഥ്, ആർ.ബി.ഡി.സി.കെ മുൻ മാനേജിങ് ഡയറക്ടർ മുഹമ്മദ് ഹനീഷ്, കിറ്റ്കോ ജോയൻറ് ജനറൽ മാനേജർമാരായ ബെന്നിപോൾ, ജി. പ്രമോദ്, കിറ്റ്കോ സീനിയർ കൺസൽട്ടൻറുമാരായ ഭാമ, ഷാലിമാർ, ആർ.ബി.ഡി.സി.കെ മുൻ അഡി. ജനറൽ മാനേജർ എം.ടി. തങ്കപ്പൻ, മാനേജർ പി.എം. യൂസുഫ്, കിറ്റ്കോ സീനിയർ കൺസൽട്ടൻറ് സന്തോഷ്, പ്രോജക്ട് എൻജിനീയർ സാൻജോ കെ.ജോസ്, ജിജേഷ്, ആർ.ബി.ഡി.സി.കെ മുൻ മാനേജർ പി.എസ്. മുഹമ്മദ് നൗഫൽ, ശരത് എസ്.കുമാർ, സൈറ്റ് മാനേജർ ജോൺ എന്നിവരെയാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
കേടുപാട് തീർത്ത് പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാൻ തീരുമാനിച്ചാലും വിജിലൻസിെൻറ റിപ്പോർട്ട് ഇതിന് തടസ്സമാകുന്ന സൂചനയാണ് ഉള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.