‘വേണാടിെൻറ’ വൈകലിൽ വലയുന്നവർക്ക് ആശ്വാസമായി ‘പാലരുവി’ 19 മുതൽ
text_fieldsകോട്ടയം: തുടർച്ചയായി പരാതിയും പരിഭവവും പറഞ്ഞു മടുത്തിട്ടും വൈകി ഒാട്ടം തുടരുന്ന വേണാട് എക്സ്പ്രസിനെ ആശ്രയിക്കുന്ന യാത്രക്കാർക്ക് ആശ്വാസമായി ഇൗമാസം 19 മുതൽ പാലരുവി എക്സ്പ്രസ് വരുന്നു. വൈകീട്ട് എറണാകുളത്തുനിന്ന് കോട്ടയത്തേക്ക് െട്രയിൻ ഇല്ലാത്തതിനും ഇതോടെ പരിഹാരമാകും. പുനലൂർ-പാലക്കാട് റൂട്ടിൽ സർവിസ് നടത്തുന്ന പാലരുവി കോട്ടയത്തുകാർക്ക് ഗുണകരമാകുമോ എന്ന് കാത്തിരുന്ന് കാണാം.
കുറുപ്പന്തറ, ചങ്ങനാശ്ശേരി റൂട്ടിൽ ഇരട്ടപ്പാത യാഥാർഥ്യമാകാത്തത് ആശങ്കജനകമാണ്. ചങ്ങനാശ്ശേരി-ചിങ്ങവനം റൂട്ടിൽ ഇരട്ടിപ്പിക്കൽ ജോലി നടക്കുന്നതിനാൽ ഇപ്പോൾതന്നെ െട്രയിനുകൾ പതിവായി വൈകാറുണ്ട്. എറണാകുളം മേഖലയിലെ ജോലിക്കാരായ കൊല്ലം മുതൽ കോട്ടയം വരെയുള്ള പ്രദേശത്തുള്ളവർക്ക് പ്രയോജനപ്പെടുന്ന വിധമാണ് പാലരുവിയുടെ സമയക്രമം. നിലവിൽ വേണാട് എക്സ്പ്രസാണ് രാവിലെ എറണാകുളം ഭാഗത്തേക്ക് പോകുന്നവർ കൂടുതലായും ആശ്രയിക്കുന്നത്.
എന്നാൽ, 8.10ന് കോട്ടയം വഴി കടന്നുപോകേണ്ട വേണാട് ഏതാനും മാസമായി ഒമ്പതോടെയാണ് പോകുന്നത്. എറണാകുളം സൗത്തിലെത്തുേമ്പാൾ രാവിലെ ഏറെ വൈകുന്നത് ജോലിക്കാർക്ക് ദുരിതമാവുന്നു. തിരുവനന്തപുരത്തുനിന്ന് ആരംഭിക്കുന്ന വേണാട് എക്സ്പ്രസിലെ കൊല്ലം മുതൽ കോട്ടയം വരെയുള്ള യാത്രക്കാരുടെ തിരക്ക് കുറക്കാനും ഈ െട്രയിൻ സഹായകമാകും.
വൈകീട്ട് ഏഴിനുേശഷം എറണാകുളത്തുനിന്ന് കോട്ടയം വഴി കൊല്ലത്തേക്ക് െട്രയിൻ ഇല്ലെന്ന യാത്രക്കാരുടെ ആവലാതിക്കും താൽക്കാലിക വിരാമമാകും. വൈകീട്ട് അഞ്ചിന് വേണാട് എക്സ്പ്രസ് എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോയിക്കഴിഞ്ഞാൽ അതിരാവിലെയുള്ള അമൃത എക്സ്പ്രസ് മാത്രമാണ് നിലവിൽ ആശ്രയം.
കോട്ടയം ജില്ലയിൽ രണ്ട് സ്റ്റോപ് മാത്രം
കോട്ടയത്തും ചങ്ങനാശ്ശേരിയിലും മാത്രമാണ് പാലരുവി എക്സ്പ്രസിന് സ്റ്റോപ്പുള്ളത്. രാവിലെ ഏഴിന് ചങ്ങനാശ്ശേരിയിലും 7.20ന് കോട്ടയത്തുമെത്തുന്ന െട്രയിൻ 9.35ന് എറണാകുളെത്തത്തും. രാവിലെ 10നുമുമ്പ് എത്തുന്ന വിധത്തിലുള്ള ഷെഡ്യൂൾ ആയതിനാൽ തുടർച്ചയായി വൈകി ഒാഫിസിൽ എത്തുന്നത് ഒഴിവാക്കാൻ യാത്രക്കാരെ സഹായിക്കും. തൃശൂർ മേഖലകളിൽ ജോലിചെയ്യുന്ന കോട്ടയത്തുകാർക്ക് പോകാനും വരാനും ഇൗ വണ്ടി ഏറെ ഉപകരിക്കും.ഏറ്റുമാനൂരിലും കുറുപ്പന്തറയിലും വൈക്കം റോഡിലും പിറവത്തും മുളന്തുരുത്തിയിലും പാലരുവിക്ക് സ്റ്റോപ്പില്ല.
ജീവനക്കാരായ നിരവധി യാത്രക്കാരുള്ള ഇൗ മേഖലയിലുള്ളവർക്ക് തിരിച്ചടിയാണിത്. 24 കോടിയിലധികം രൂപ ചെലവഴിച്ച് മൂന്ന് പ്ലാറ്റ്ഫോമടക്കം എല്ലാ സൗകര്യങ്ങളുമുള്ള വൈക്കം റോഡിലും പിറവം റോഡിലും പാലരുവി എക്സ്പ്രസിന് സ്റ്റോപ്പില്ല. അതേസമയം, കോട്ടയത്തിനു മുമ്പ് ആവണീശ്വരം, കൊട്ടാരക്കര, എഴുകോൺ, കുണ്ടറ, പെരിനാട്, മൺറോതുരുത്ത്, ശാസ്താംകോട്ട, ഓച്ചിറ, ചെറിയനാട് തുടങ്ങിയ ചെറിയ സ്റ്റേഷനുകളിൽപോലും സ്റ്റോപ്പുണ്ടുതാനും.
പാലരുവിയുടെ ഒാട്ടം ഇങ്ങനെ
പുലർച്ചെ 3.25ന് പുനലൂരിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ (16791) 4.40ന് കൊല്ലത്തും 9.35ന് എറണാകുളം നോർത്തിലും ഉച്ചക്ക് 1.20ന് പാലക്കാട്ടുമെത്തും. മടക്ക ട്രെയിൻ (16792) വൈകീട്ട് നാലിന് പാലക്കാടുനിന്ന് പുറപ്പെട്ട് രാത്രി 7.05ന് എറണാകുളത്തും 11.25ന് കൊല്ലത്തും പുലർച്ചെ 1.20ന് പുനലൂരിലുമെത്തും. തുടക്കത്തിൽ 11 കോച്ചുകളാണ് ഈ സർവിസിലുള്ളത്. ഉദ്ഘാടന ദിവസം എറണാകുളം വരെ മാത്രമേ സർവിസ് ഉണ്ടാകൂ, പിറ്റേന്നു മുതൽ ഷെഡ്യൂൾ അനുസരിച്ച് പാലക്കാടുവരെ ഓടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.